തിരുവനന്തപുരം: ഇന്ത്യയിലെ പതിനേഴ് സംസ്ഥാനങ്ങളിലൂടെ പതിനഞ്ചായിരം കിലോമീറ്ററിലേറെ സഞ്ചരിച്ചു 'ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി' ചിത്രീകരണം പൂർത്തിയാക്കി. 'ഓർക്കുക വല്ലപ്പോഴും', 'കഥവീട്' എന്നീ ചിത്രങ്ങൾക്ക് ശേഷം സോഹൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ പുതുമുഖങ്ങൾക്കാണ് പ്രാമുഖ്യം.

ഒലിവ് ഇന്റർനാഷണലിന്റെ ബാനറിൽ അഭിലാഷ് എസ്. പിള്ള നിർമ്മിച്ച 'ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി' യുടെ സംഗീത സംവിധായകൻ ശ്രീവത്സൻ ജെ. മേനോനാണ് ഗാനരചന നിർവഹിച്ചത് റഫീഖ് അഹമ്മദാണ്.

ഛായാഗ്രഹണം രതീഷ് മംഗലത്, ചിത്രസംയോജനം ഹരിഹരപുത്രൻ, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, ശബ്ദ മിശ്രണം വിനോദ് പി. ശിവറാം, പ്രൊഡക്ഷൻ കൺട്രോളർ വിജയ് ജി. എസ്, ഡിസൈൻ ജിസൻ പോൾ.

ഇന്ത്യ കാണാൻ പുറപ്പെടുന്ന ഒരച്ഛന്റേയും മകന്റേയും കഥയാണ് 'ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി' പറയുന്നത്. 'ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി' പറയുന്നത്. മാസ്റ്റർ ആശ്രയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിജയ് ആനന്ദ്, അനില, മധുപാൽ, സുനിൽ സുഗത, പ്രേം മനോജ് എന്നിവരും അഭിനയിച്ചിരിക്കുന്നു.