- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ സ്പ്രിങ് ഫെസ്റ്റ് അവിസ്മരണീയമായി
ഓസ്റ്റിൻലെ ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ 'ഗാമ' യുടെ സ്പ്രിങ്‌ഫെസ്റ്റ് കഴിഞ്ഞ ശനിയാഴ്ച മെയ് 20 നു എലിസബത്ത് മിൽബൺ പാർക്കിൽ വച്ച് നടത്തി. 'ഉത്തർ ദക്ഷിൺ' എന്ന പേരിൽ കേരളത്തിന്റെ തനതു രുചികൾ മുതൽ നോർത്ത് ഇന്ത്യൻവിഭവങ്ങൾ വരെയുള്ള ഒരു സമ്മിശ്രമായ ഒരു ഭക്ഷണ വിരുന്നു തന്നെ ഗാമഒരുക്കിയിരുന്നു. നൂറോളം കുടുംബങ്ങൾ പങ്കെടുത്ത ഫെസ്റ്റിൽ പലവിധ കലാപരിപാടികൾനടത്തി. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഡിസ്സെർട് മത്സരം മുതൽ കസേര കളി,സ്പൂൺമത്സരം,കുസൃതി ചോദ്യങ്ങൾ,നാക്ക് കുഴക്കുന്ന തമാശകൾ,വാട്ടർ ബലൂൺ ,വടം വലി,പന്ത്കളി തുടങ്ങി പല മത്സരങ്ങളുംഉണ്ടായിരുന്നു. വിജയികൾക്ക് ഗാമ പ്രസിഡന്റ് ശങ്കർചന്ദ്രമോഹനും ,വൈസ് പ്രസിഡന്റ് ശിവ വളപ്പിലും ചേർന്ന് സമ്മാനങ്ങൾ വിതരണംചെയ്തു. 'ഉത്തർ ദക്ഷിൺ' എന്നു പേരിട്ടിരുന്ന ഭക്ഷണ വിരുന്നിൽ പത്തോളം വിഭവങ്ങൾ ഉണ്ടായിരുന്നു..മലയാളികളുടെ നൊസ്റ്റാൾജിക് വിഭവങ്ങളായ കപ്പ മീൻ കറി,മുളകിട്ടചമ്മന്തി ,ഇൻസ്റ്റന്റ് മുട്ട ഓംലെറ്റ്,സംഭാരം,ബാര്‌ബെക്യൂ ചിക്കൻ,നോർത്ത്ഇന്ത്യൻ വിഭവങ്ങളായ വട പാവ്,ബെൽ പു
ഓസ്റ്റിൻലെ ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ 'ഗാമ' യുടെ സ്പ്രിങ്‌ഫെസ്റ്റ് കഴിഞ്ഞ ശനിയാഴ്ച മെയ് 20 നു എലിസബത്ത് മിൽബൺ പാർക്കിൽ വച്ച് നടത്തി. 'ഉത്തർ ദക്ഷിൺ' എന്ന പേരിൽ കേരളത്തിന്റെ തനതു രുചികൾ മുതൽ നോർത്ത് ഇന്ത്യൻവിഭവങ്ങൾ വരെയുള്ള ഒരു സമ്മിശ്രമായ ഒരു ഭക്ഷണ വിരുന്നു തന്നെ ഗാമഒരുക്കിയിരുന്നു. നൂറോളം കുടുംബങ്ങൾ പങ്കെടുത്ത ഫെസ്റ്റിൽ പലവിധ കലാപരിപാടികൾനടത്തി.
കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഡിസ്സെർട് മത്സരം മുതൽ കസേര കളി,സ്പൂൺമത്സരം,കുസൃതി ചോദ്യങ്ങൾ,നാക്ക് കുഴക്കുന്ന തമാശകൾ,വാട്ടർ ബലൂൺ ,വടം വലി,പന്ത്കളി തുടങ്ങി പല മത്സരങ്ങളുംഉണ്ടായിരുന്നു. വിജയികൾക്ക് ഗാമ പ്രസിഡന്റ് ശങ്കർചന്ദ്രമോഹനും ,വൈസ് പ്രസിഡന്റ് ശിവ വളപ്പിലും ചേർന്ന് സമ്മാനങ്ങൾ വിതരണംചെയ്തു.
'ഉത്തർ ദക്ഷിൺ' എന്നു പേരിട്ടിരുന്ന ഭക്ഷണ വിരുന്നിൽ പത്തോളം വിഭവങ്ങൾ ഉണ്ടായിരുന്നു..മലയാളികളുടെ നൊസ്റ്റാൾജിക് വിഭവങ്ങളായ കപ്പ മീൻ കറി,മുളകിട്ടചമ്മന്തി ,ഇൻസ്റ്റന്റ് മുട്ട ഓംലെറ്റ്,സംഭാരം,ബാര്‌ബെക്യൂ ചിക്കൻ,നോർത്ത്ഇന്ത്യൻ വിഭവങ്ങളായ വട പാവ്,ബെൽ പുരി,പാനി പൂരി,വെജിറ്റൽ ബിരിയാണി എന്നിവസ്പ്രിങ് ഫെസ്റ്റിന് വിളമ്പിയിരുന്നു.