- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രീസിൽ ഒരാഴ്ചത്തേക്ക് ബാങ്കുകൾ അടച്ചുപൂട്ടി; ക്രെഡിറ്റർമാരുമായി ധാരണയിലെത്തുന്നതു സംബന്ധിച്ച് ഹിതപരിശോധന നടത്തുമെന്ന് പ്രധാനമന്ത്രി
ഏഥൻസ്: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ബാങ്കുകളേയും ബാധിച്ചതിനാൽ ബാങ്കുകൾ ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടിയതായി സർക്കാർ അറിയിച്ചു. ബാങ്കുകളുടെ പ്രവർത്തനം ഒരാഴ്ചത്തേക്ക് നിലയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതിനാൽ പരിഭ്രാന്തരായ ജനങ്ങൾ ഒട്ടുമിക്ക എടിഎമ്മുകളും കാലിയാക്കി. ജൂലൈ ആറു വരെയാണ് ബാങ്കുകൾ അടച്ചിടുക. അതേസമയം ആറു
ഏഥൻസ്: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ബാങ്കുകളേയും ബാധിച്ചതിനാൽ ബാങ്കുകൾ ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടിയതായി സർക്കാർ അറിയിച്ചു. ബാങ്കുകളുടെ പ്രവർത്തനം ഒരാഴ്ചത്തേക്ക് നിലയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതിനാൽ പരിഭ്രാന്തരായ ജനങ്ങൾ ഒട്ടുമിക്ക എടിഎമ്മുകളും കാലിയാക്കി.
ജൂലൈ ആറു വരെയാണ് ബാങ്കുകൾ അടച്ചിടുക. അതേസമയം ആറു വരെ എടിഎമ്മിൽ നിന്ന് പണം എടുക്കുന്നത് 65 യൂറോയായി നിജപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. എന്നാൽ ഗ്രീക്ക് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ടൂറിസ്റ്റുകൾക്ക് ഈ നിബന്ധന ബാധകമായിരിക്കില്ല.
ഗ്രീക്ക് സമ്പദ് വ്യവസ്ഥയുടെ പ്രതിസന്ധി ഇന്ന് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലും പ്രകടമായിരുന്നു. ടോക്കിയോ, സിഡ്‌നി, ഷാംങ്ഗായ്, ഹോങ്കോംഗ് എന്നിവിടങ്ങളിലും സ്‌റ്റോക്ക് മാർക്കറ്റ് രാവിലെ തന്നെ രണ്ടു ശതമാനമാണ് ഇടിഞ്ഞത്.
ഗ്രീസിന്റെ സിസ്റ്റാമാറ്റിക് സ്‌റ്റെബിലിറ്റി കൗൺസിലിന്റെ മീറ്റിങ് കഴിഞ്ഞ ദിവസം ചേർന്ന് പ്രതിസന്ധയെ സംബന്ധിച്ചും ഐഎംഎഫിൽ നിന്നു വാങ്ങിയ കടം തിരിച്ചടയ്ക്കുന്നതിനെ സംബന്ധിച്ചും ചർച്ച നടത്തിയിരുന്നു. ഗ്രീക്ക് ബാങ്കുകൾക്ക് യൂറോപ്യൻ സെൻട്രൽ ബാങ്ക് നല്കിപോന്നിരുന്ന എമർജൻസി ലിക്വിഡിറ്റി അസിസ്റ്റൻസ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ നിർത്തിവച്ചു. ഗ്രീക്ക് സ്‌റ്റോക്ക് മാർക്കറ്റും താല്ക്കാലികമായിട്ടാണെങ്കിലും പ്രവർത്തനരഹിതമാണ്. എടിഎം കൗണ്ടറുകളിൽ പണം നിറയ്ക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ കണ്ടെത്താൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. , ഗ്രീസിന് ഇപ്പോഴത്തെ നിലയിൽ അടിയന്തര ക്യാഷ് ലൈഫ്‌ലൈൻ തുടരുമെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. എന്നാൽ, ഇതുപയോഗിച്ച് ജൂൺ മുപ്പതിനു മുൻപ് ഐഎംഎഫിനു നൽകാനുള്ള പണം തിരിച്ചടയ്ക്കാൻ ഗ്രീസിനു സാധിക്കില്ല.
ഗ്രീക്ക് ബാങ്കുകൾക്ക് ജീവൻ നിലനിർത്താനുള്ള സഹായമെന്ന നിലയിൽ മാത്രമാണ് ഈ തുക നൽകുന്നത്. അതേസമയം, ഗ്രീക്ക് സമ്പദ് വ്യവസ്ഥയെ സസൂക്ഷ്മം നിരീക്ഷിച്ചു വരുകയാണെന്നും, ഏതു സമയത്തും ഇതു പിൻവലിക്കാൻ തീരുമാനിക്കാമെന്നും ഇസിബി മുന്നറിയിപ്പു നൽകുന്നു. സാധ്യമായ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇസിബി ഇപ്പോൾ ഈടാക്കുന്നത്. വില സ്ഥിരത ഉറപ്പാക്കാൻ തങ്ങളുടെ അധികാര പരിധിയിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
ജൂൺ 30ന് മുൻപ് ഐഎംഎഫിന് 1.5 ബില്യൻ യൂറോയാണ് ഗ്രീസ് തിരിച്ചടയ്ക്കാനുള്ളത്. ക്രെഡിറ്റർമാരുടെ ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ രക്ഷാ പാക്കേജിന്റെ രണ്ടാം ഘട്ടം ഗ്രീസിനു ലഭിക്കുകയുമില്ല. അതേസമയം അന്താരാഷ്ട്ര ക്രെഡിറ്റർമാരുമായി ധാരണയിലെത്തുന്നതു സംബന്ധിച്ച് റഫറണ്ടം നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അലക്‌സി സിപ്രാസ് പ്രഖ്യാപിച്ചിരുന്നു. ജൂലൈ അഞ്ചിനാണ് രക്ഷാ പാക്കേജ് സംബന്ധിച്ച് ജനഹിതമറിയാൻ റഫറണ്ടം നടത്തുന്നത്.