- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രീക്ക് കടക്കെണി; ഗ്രീസിന്റെ നിർദേശങ്ങൾക്ക് യൂറോപ്യൻ യൂണിയന്റെ അംഗീകാരം; ബാങ്കുകൾ തുറന്നില്ല
ബ്രസൽസ്: രാജ്യത്തിന്റെ സമ്പദ് ഘടനയെ തകർത്ത കടക്കെണിയിൽ നിന്നു രക്ഷനേടുന്നതിനായി യൂറോപ്യൻ യൂണിയനു മുമ്പാകെ ഗ്രീസ് സമർപ്പിച്ച പുതിയ സാമ്പത്തിക നിർദേശങ്ങൾക്ക് അവസാനം അംഗീകാരമായി. യൂറോപ്യൻ യൂണിയൻ നേതാക്കളും ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസും തമ്മിൽ 17 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഗ്രീസിന്റെ ഡീലിന് അനുമതിയായത്. യൂറോ
ബ്രസൽസ്: രാജ്യത്തിന്റെ സമ്പദ് ഘടനയെ തകർത്ത കടക്കെണിയിൽ നിന്നു രക്ഷനേടുന്നതിനായി യൂറോപ്യൻ യൂണിയനു മുമ്പാകെ ഗ്രീസ് സമർപ്പിച്ച പുതിയ സാമ്പത്തിക നിർദേശങ്ങൾക്ക് അവസാനം അംഗീകാരമായി. യൂറോപ്യൻ യൂണിയൻ നേതാക്കളും ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസും തമ്മിൽ 17 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഗ്രീസിന്റെ ഡീലിന് അനുമതിയായത്. യൂറോ സോണിലെ 19 അംഗരാജ്യങ്ങളുടെ പ്രതിനിധികളും ഗ്രീസ് കടക്കെണി ചർച്ച ചെയ്യാൻ കൂടിച്ചേർന്നിരുന്നു.
പാപ്പരാകുന്നത് ഒഴിവാകുന്നതിനും 2018 വരെ കൊടുത്തു തീർക്കേണ്ട കടം വീട്ടുന്നതിനുമായി 5900 കോടി ഡോളറിന്റെ രക്ഷാപാക്കേജ് ലഭിക്കാനുള്ള വിട്ടുവീഴ്ചകൾക്ക് ഗ്രീക്ക് സർക്കാർ കഴിഞ്ഞ ദിവസം തയാറായിരുന്നു. നികുതി വർധന, തുറമുഖങ്ങളുടെ സ്വകാര്യവത്ക്കരണം, ഏകീകൃത വാറ്റ് നിരക്ക് തുടങ്ങിയ പരിഷ്‌ക്കാരങ്ങൾ അടങ്ങിയതായിരുന്നു സിപ്രാസിന്റെ നിർദേശങ്ങൾ. പുതിയ പരിഷ്‌ക്കാരങ്ങൾ സംബന്ധിച്ച നിയമങ്ങൾ പാർലമെന്റിൽ പാസാക്കിയെടുക്കാൻ ജൂലൈ 15 വരെയാണ് സമയം നൽകിയിരിക്കുന്നത്.
കൂടാതെ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) ഗ്രീസിനുമേൽ എമർജൻസി ലിക്വിഡിറ്റി അസിസ്റ്റൻസ്(ഇഎൽഎ) വർദ്ധിപ്പിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഗ്രീസിന് നൽകിയ ധനകാര്യ നിയമങ്ങൾ ജർമൻ പാർലമെന്റും ചർച്ചചെയ്ത് പാസാക്കിയെടുക്കണം.
ഗ്രീസ് പ്രതിസന്ധി മൂലം തളർന്ന ആഗോള ഓഹരി വിപണി പുതിയ നിർദേശങ്ങളെ തുടർന്ന് മികച്ച പ്രതികരണം ഉളവാക്കിയിട്ടുണ്ട്. എന്നാൽ രണ്ടാഴ്ച മുമ്പ് അടച്ചിട്ട ബാങ്കുകൾ ഇതുവരെ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല. സർക്കാർ ഹിത പരിശോധന പ്രഖ്യാപിച്ചതിനു പിന്നാലെ ജൂൺ 29നാണ് ബാങ്കുകൾ അടച്ചിട്ടത്. ബാങ്കുകൾ അടച്ചിട്ടിരിക്കുന്നതും ഗ്രീക്ക് സമ്പദ് വ്യവസ്ഥയെ കൂടുതൽ തളർത്തിയിരിക്കുകയാണ്. എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാവുന്ന തുക 60 യൂറോയായി നിജപ്പെടുത്തിയത് ജനജീവിതത്തേയും സാരമായി ബാധിച്ചു. എന്നാൽ ടൂറിസം സീസൺ ആയതിനാൽ വിദേശികൾക്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് പ്രത്യേക വിലക്ക് ഏർപ്പെടുത്തിയിരുന്നില്ല.