- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പരിസ്ഥിതി സൗഹൃദമാകാൻ ഒരുങ്ങി ഖത്തർ; വ്യാപാര കേന്ദ്രങ്ങളിലൂടെ 1.50 ലക്ഷം ജൈവ നിർമ്മിത ബാഗുകൾ വിതരണം ചെയ്യും
രാജ്യം പരിസ്ഥിതി സൗഹൃദമാകുന്നതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ ബാഗുകൾ വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് ഖത്തർ. ഇതിന്റെ ആദ്യഘട്ടമായി ഫെബ്രുവരി 26-ലെ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ടു 1.50 ലക്ഷം സഞ്ചികളാണ് വിതരണം ചെയ്യുന്നത്. വ്യപാര കേന്ദ്രങ്ങളിലൂടെ ഗോ ഗ്രീൻ ഖത്തർ എന്ന സംരഭത്തിന്റെ കീഴിലാണ് സഞ്ചികളുടെ വിതരണം നടത്തുക. ഈ പദ്ധതിയിലൂടെ പരിസ
രാജ്യം പരിസ്ഥിതി സൗഹൃദമാകുന്നതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ ബാഗുകൾ വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് ഖത്തർ. ഇതിന്റെ ആദ്യഘട്ടമായി ഫെബ്രുവരി 26-ലെ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ടു 1.50 ലക്ഷം സഞ്ചികളാണ് വിതരണം ചെയ്യുന്നത്. വ്യപാര കേന്ദ്രങ്ങളിലൂടെ ഗോ ഗ്രീൻ ഖത്തർ എന്ന സംരഭത്തിന്റെ കീഴിലാണ് സഞ്ചികളുടെ വിതരണം നടത്തുക.
ഈ പദ്ധതിയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ആവശ്യകതയും സംബന്ധിച്ചു ജനങ്ങൾക്കു ബോധവൽക്കരണം നൽകുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് ഡബ്ല്യൂ ഹോട്ടലിൽ വച്ച് നടന്നു. ചടങ്ങിൽ പ്ലാസ്റ്റിക്കുകൾ മണ്ണിലും ജലത്തിനും മനുഷ്യനും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ഒരു ഹ്രസ്വചിത്രവും പ്രദർശിപ്പിച്ചു. പൂർണ്ണമായും ജൈവ വസ്തുക്കളാൽ നിർമ്മിക്കുന്ന ബാഗ് ഉപയോഗിക്കണമെന്ന സന്ദേശം നൽകുന്നതായിരുന്നു ഹ്രസ്വചിത്രം.
Next Story