- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്ഷരങ്ങളെ വല്ലാതെ പ്രണയിച്ച അയ്യപ്പൻ സമ്പാദിച്ചതിൽ ഏറെയും നല്ല കാര്യങ്ങൾക്കായി ചെലവിട്ടു; ബാധ്യത താങ്ങാതായപ്പോൾ കുടുംബത്തെ നാട്ടിലേക്ക് പറഞ്ഞുവിട്ടു; ദുബായിൽ കടലിൽ ചാടി മരിച്ച ഗ്രീൻ ബുക്ക് ഡയറക്ടറുടെ ജീവിതം നാട്ടുകാർക്ക് വേണ്ടികൂടി വീതിക്കപ്പെട്ടത്
ദുബായ്: തൃശൂർ ഗ്രീൻ ബുക്‌സ് ഡയറക്ടറും വലപ്പാട് സ്വദേശിയുമായ അയ്യപ്പന്റെ (62) മൃതദേഹം ഫുജൈറ ദിബ്ബ കടലിൽ കണ്ടെത്തി. ഒരാഴ്ച മുമ്പ് കാണാതായ അയ്യപ്പന്റെ കാർ വെള്ളിയാഴ്ച രാവിലെ കടലിൽ കണ്ടെത്തിയതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണു വൈകിട്ടോടെ മൃതദേഹം കിട്ടിയത്. ദുബായിൽ സ്റ്റേഷനറി മൊത്തക്കച്ചവടം നടത്തിയിരുന്ന അദ്ദേഹത്തിനു സാമ്പത്തിക ബാധ

ദുബായ്: തൃശൂർ ഗ്രീൻ ബുക്‌സ് ഡയറക്ടറും വലപ്പാട് സ്വദേശിയുമായ അയ്യപ്പന്റെ (62) മൃതദേഹം ഫുജൈറ ദിബ്ബ കടലിൽ കണ്ടെത്തി. ഒരാഴ്ച മുമ്പ് കാണാതായ അയ്യപ്പന്റെ കാർ വെള്ളിയാഴ്ച രാവിലെ കടലിൽ കണ്ടെത്തിയതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണു വൈകിട്ടോടെ മൃതദേഹം കിട്ടിയത്.
ദുബായിൽ സ്റ്റേഷനറി മൊത്തക്കച്ചവടം നടത്തിയിരുന്ന അദ്ദേഹത്തിനു സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ പ്രശ്‌നങ്ങളുമുണ്ടായിരുന്നുവെന്നു പൊലീസ് സംശയിക്കുന്നു. ഭാര്യയെയും മക്കളെയും നാലുമാസം മുൻപു നാട്ടിലേക്ക് അയച്ചിരുന്നു. ബാങ്ക് ഇടപാടുകൾ പരാമർശിക്കുന്ന കത്ത് വീട്ടിൽനിന്നു ലഭിച്ചിട്ടുണ്ടെന്നും അറിയുന്നു.
വർഷങ്ങളായി ദുബായിൽ സ്റ്റേഷനറി വ്യാപാരം നടത്തിവന്നിരുന്ന അയ്യപ്പനെ കാണാതായിരുന്നു. സുഹൃത്തുക്കൾ ഇതുസംബന്ധിച്ച് ദുബായ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് താമസസ്ഥലത്തുനിന്നും 200 കിലോമീറ്റർ അകലെ ദിബ്ബ കടൽതീരത്ത് മൃതദേഹം കണ്ടെത്തിയത്.
അയ്യപ്പൻ തന്റെ സ്ഥാപനം മറ്റൊരു കമ്പനിക്ക് കൈമാറിയ ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു കാരണം. ഇതിനിടെയാണ് അദ്ദേഹത്തെ കാണാതായത്. സ്വന്തം കാർ കടലിലേക്ക് ഓടിച്ചിറക്കുകയായിരുന്നു എന്നാണ് മരണത്തെ കുറിച്ചുള്ള പ്രാഥമിക നിഗമനം. ഷാർജ പുസ്തകോൽസവം ഉൾപ്പെടെ ഒട്ടേറെ സാംസ്‌കാരിക പരിപാടികളിൽ സജീവമായിരുന്നു അയ്യപ്പൻ. ഭാര്യ സതി. മക്കൾ: പ്രമോദ്, ചിത്ര.
നാൽപത് വർഷമായി പ്രവാസ ജീവിതം നയിച്ചിരുന്ന അയ്യപ്പൻ സാമൂഹിക സേവനത്തിന്റെ വഴിയെ ആയിരുന്നു നീങ്ങിയിരുന്നത്. ഭാഷയോടായിരുന്നു ആദ്യ പ്രണയം. ഗ്രീൻ ബുക്‌സിന്റെ ഡയറട്‌റായതും അതിന്റെ പ്രതിഫലനം. പ്രവാസികൾക്ക് ഇടയിൽ മലയാളത്തെ കൂടുതൽ അടുപ്പിക്കാനും ശ്രമിച്ചു. ഷാർജ പുസ്തകോൽസവം അതിന്റെ ഭാഗമായിരുന്നു. വാക്കുകൾക്കും എഴുത്തുകാർക്കും ഏറെ ബഹുമാനം നൽകിയ വ്യക്തി. നാട്ടുകാരുടെ കണ്ണീരൊപ്പാനും ശ്രമിച്ചു. സമ്പാദിച്ചതെല്ലാം അതിനായാണ് അയ്യപ്പൻ ചെലവഴിച്ചത്. ഇത് തന്നെയാണ് സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് അയ്യപ്പനെ എത്തിച്ചത്.
സാമ്പത്തിക പ്രശ്‌നങ്ങൾ ഏറിയതോടെയാണ് കുടുംബത്തെ നാട്ടിലേക്ക് മടക്കിയത്. അതിന് ശേഷവും പിടിച്ചു നിൽക്കാനുള്ള ശ്രമമൊന്നും ഫലിച്ചില്ല. ഇതോടെയാണ് അയ്യപ്പൻ ആത്മഹത്യയ്ക്ക് തീരുമാനിച്ചതെന്നാണ് കൂട്ടുകാരുടെ പക്ഷം.

