- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ദീർഘകാലം പ്രവാസികളായി കഴിയുന്നവർക്ക് ഗ്രീൻ കാർഡ് നല്കാൻ സാധ്യത; നടപ്പിൽ വരുന്നത് വർഷത്തിൽ 14.200 റിയാൽ ഈടാക്കി സ്വയം സ്‌പോൺസർഷിപ്പിൽ ഇഖാമ നൽകുന്ന സംവിധാനം
സൗദിയിൽ ദീർഘകാലം പ്രവാസികളായി കഴിയുന്നവർക്ക് പൗരത്വത്തിന് സമാനമായ ഗ്രീൻ കാർഡ് നൽകാൻ സാധ്യതെയെന്ന് സൂചന. ഇതിനെ സംബന്ധിിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. വർഷത്തിൽ 14.200 റിയാൽ ഈടാക്കി സ്വയം സ്‌പോൺസർഷിപ്പിൽ ഇഖാമ നൽകുന്ന സംവിധാനമാണ് അധികൃതർ ആലോചിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഥിരം ഇഖാമക്ക് പുറമെ നിരവധി ആനുകൂല്യങ്ങൾ കൂടി വാഗ്ദാനം നൽകുന്നതാണ് ഗ്രീൻ കാർഡ് സംവിധാനം. കെട്ടിടങ്ങളും ഭൂമിയും വാങ്ങി സൗദി റിയൽ എസ്റ്റേറ്റ്, ഓഹരി വിപണിയിൽ സ്വദേശകളെപ്പോലെ മുതലിറക്കാനും വാണിജ്യ, നിക്ഷേപ സംരംഭങ്ങൾ ആരംഭിക്കാനും ഗ്രീൻ കാർഡ് ഉടമകൾക്ക് സാധിക്കും സേവനത്തിൽ നിന്ന് വിരമിക്കുന്ന വേളയിലെ പെൻഷൻ, സർക്കാർ ആശുപത്രികളിലെ സൗജന്യ ചികിൽസ, തൊഴിൽ സ്ഥാപനങ്ങളിൽ നിന്ന് മറ്റൊന്നിലേക്ക് അനായാസം മാറാനുള്ള സൗകര്യം. കുടുംബത്തിനും ആശ്രിതർക്കും വിസ, രണ്ട് വീട്ടുവേലക്കാർക്കുള്ള വിസ എന്നിവയും ഗ്രീൻ കാർഡിന്റെ ആനുകൂല്യത്തിൽ ഉൾപ്പെടുന്നു. സ്വയം സ്‌പോൺസർഷിപ്പ് സംവിധാനമായതിനാൽ വിദേശ യാത്രക്കുള്ള റീ-എൻട്രീ വിസയും സ്വ
സൗദിയിൽ ദീർഘകാലം പ്രവാസികളായി കഴിയുന്നവർക്ക് പൗരത്വത്തിന് സമാനമായ ഗ്രീൻ കാർഡ് നൽകാൻ സാധ്യതെയെന്ന് സൂചന. ഇതിനെ സംബന്ധിിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. വർഷത്തിൽ 14.200 റിയാൽ ഈടാക്കി സ്വയം സ്‌പോൺസർഷിപ്പിൽ ഇഖാമ നൽകുന്ന സംവിധാനമാണ് അധികൃതർ ആലോചിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ഥിരം ഇഖാമക്ക് പുറമെ നിരവധി ആനുകൂല്യങ്ങൾ കൂടി വാഗ്ദാനം നൽകുന്നതാണ് ഗ്രീൻ കാർഡ് സംവിധാനം. കെട്ടിടങ്ങളും ഭൂമിയും വാങ്ങി സൗദി റിയൽ എസ്റ്റേറ്റ്, ഓഹരി വിപണിയിൽ സ്വദേശകളെപ്പോലെ മുതലിറക്കാനും വാണിജ്യ, നിക്ഷേപ സംരംഭങ്ങൾ ആരംഭിക്കാനും ഗ്രീൻ കാർഡ് ഉടമകൾക്ക് സാധിക്കും
സേവനത്തിൽ നിന്ന് വിരമിക്കുന്ന വേളയിലെ പെൻഷൻ, സർക്കാർ ആശുപത്രികളിലെ സൗജന്യ ചികിൽസ, തൊഴിൽ സ്ഥാപനങ്ങളിൽ നിന്ന് മറ്റൊന്നിലേക്ക് അനായാസം മാറാനുള്ള സൗകര്യം. കുടുംബത്തിനും ആശ്രിതർക്കും വിസ, രണ്ട് വീട്ടുവേലക്കാർക്കുള്ള വിസ എന്നിവയും ഗ്രീൻ കാർഡിന്റെ ആനുകൂല്യത്തിൽ ഉൾപ്പെടുന്നു. സ്വയം സ്‌പോൺസർഷിപ്പ്
സംവിധാനമായതിനാൽ വിദേശ യാത്രക്കുള്ള റീ-എൻട്രീ വിസയും സ്വന്തമായി
ഇഷ്യുചെയ്യാൻ സാധിക്കും. സ്വദേശികൾക്ക് മാത്രം ഉടമപ്പെടുത്താവുന്ന ഇനത്തിലുള്ള വാഹനവും ഗ്രീൻ കാർഡ്കാർക്ക് സ്വന്തമാക്കാം. അതേ സമയം തിരഞ്ഞെടുക്കപ്പെടുന്ന രാജ്യക്കാർക്ക് മാത്രമേ ആദ്യഘട്ടത്തിൽ ഗ്രീൻകാർഡ് നൽകുകയുള്ളൂ.