- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മുക്തനായ യുവാവിന് ഗ്രീൻ ഫംഗസ്: രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ കേസ് സ്ഥിരീകരിച്ചത് 34 കാരന്; ആരോഗ്യനില ഗുരുതരം; ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ്ബാധകൾക്ക് പിന്നാലെ അടുത്ത ആശങ്ക
ഭോപ്പാൽ: കോവിഡ് മുക്തി നേടിയയാൾക്ക് മധ്യപ്രദേശിൽ ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ ഗ്രീൻ ഫംഗസ് കേസാണിതെന്നാണ് കരുതുന്നത്. ഇന്ഡോറിൽ നിന്നുള്ള 34 കാരനാണ് ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചത്. ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ്ബാധകൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
യുവാവിനെ ഇൻഡോറിലെ ആശുപത്രിയിൽനിന്ന് മുംബൈയിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമായതോടെ യുവാവിനെ തിങ്കളാഴ്ച മുംബൈ ഹിന്ദുജ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. രാജ്യത്തെ ആദ്യ ഗ്രീൻ ഫംഗസ് കേസാണിതെന്ന് ജില്ലാ ഹെൽത്ത് ഡിസ്ട്രിക്ട് മാനേജർ അപൂർവ തിവാരി പറഞ്ഞു.
കോവിഡ് ബാധിതയായിരുന്ന യുവാവ് രോഗമുക്തി നേടിയതിനുശേഷം ബ്ലാക്ക് ഫംഗസ് (മ്യൂക്കോമെർസിസ്) സംശയത്തിൽ നിരീക്ഷണത്തിലായിരുന്നു. തുടർ പരിശോധനയിലാണ് യുവാവിന് ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചത്. ഇൻഡോറിലെ ഓർബിന്ദോ ആശുപത്രിയിൽ ഒന്നരമാസമായി ചികിൽസയിലായിരുന്നു. 90 ശതമാനമായിരുന്നു ശ്വാസകോശ ഇൻഫെക്ഷൻ. ശ്വാസകോശത്തിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നും അപൂർവ കൂട്ടിച്ചേർത്തു.
ഗ്രീൻ ഫംഗസ്, ആസ്പഗുലിസിസ് അണുബാധയാണെന്നും ഇതുസംബന്ധിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ.രവി ദോസി പറഞ്ഞു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂർവമായ ഒരു തരം അണുബാധയാണ് ആസ്പഗുലിസിസ്.
കഴിഞ്ഞരണ്ടുമാസമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 34കാരനായ രോഗിക്ക് പനിയും മൂക്കിൽ നിന്ന് വലിയ അളവിൽ രക്തവും വന്നിരുന്നു. ഇയാൾക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായാണ് ആദ്യം കരുതിയതെങ്കിലും പരിശോധനകൾക്കൊടുവിൽ ഗ്രീൻ ഫംഗസാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
എന്താണ് ഗ്രീൻ ഫംഗസ്?
ബ്ലാക്ക് ഫംഗസിനു സമാനമായി കോവിഡ് ബാധിതരിൽ അല്ലെങ്കിൽ രോഗമുക്തരിലാണ് ഗ്രീൻ ഫംഗസ് കണ്ടെത്തുന്നത്. Aspergillosis എന്നതാണ് ശാസ്ത്രീയ നാമം. മൂക്കിൽനിന്ന് രക്തം വരുക, കടുത്ത പനി എന്നിവയാണ് ഇൻഡോറിലെ രോഗിയിൽ കണ്ടെത്തിയ ലക്ഷണങ്ങൾ.
ന്യൂസ് ഡെസ്ക്