- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിറ്റൽ ഗ്രീൻ പാസ്സ് ജൂലൈ മുതൽ അയർലന്റിൽ പ്രവർത്തിച്ച് തുടങ്ങുമെന്ന് സൂചന; കോവിഡ് രോഗം വന്ന് മുക്തി നേടിയവർക്കും വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും ഡിജിറ്റ് പാസ് ലഭ്യമാകും
യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ ഗ്രീൻ പാസ് പ്രാബല്യത്തിലായാൽ കോവിഡിനെ തുടർന്ന് മുടങ്ങിയിരിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കുള്ള യാത്ര സുഗമമാവും. ഇത് ജൂലൈ മുതൽ അയർലന്റിൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറയുന്നു.ജൂലൈ ഒന്നുമുതൽ ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ ഈ പദ്ധതി അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.എന്നാൽ അംഗരാജ്യങ്ങൾക്ക് ഇത് നടപ്പാക്കാൻ ആറാഴ്ച സമയമുണ്ട്
ആറു മാസത്തിനുള്ളിൽ കോവിഡ് രോഗം വന്ന് അതിൽ നിന്നും മുക്തി നേടിയവർ, വാക്സിനേഷൻ പൂർത്തിയാക്കിയവർ അല്ലെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ എന്നിവർക്കാണ് ഡിജിറ്റൽ ഗ്രീൻ പാസ്സ് നൽകുക. യൂറോപ്യൻ രാജ്യങ്ങൾ ഇത് നടപ്പിലാക്കി തുടങ്ങിയാൽ ഒരു പക്ഷെ മറ്റു രാജ്യങ്ങളും ഇത് അംഗീകരിച്ചേക്കുമെന്നാണ് കണക്ക് കൂട്ടൽ.
ഗ്രീൻ പാസ്സ് നിലവിൽ വരുന്നതോടെ ആളുകൾക്ക് യാത്രാ സ്വാതന്ത്ര്യം ലഭിക്കുന്നത് ടൂറിസം ഉൾപ്പെടെയുള്ള വിവിധ ബിസിനസ്സ് മേഖലകൾക്ക് ഉണർവ്വ് നൽകുമെന്നാണ് കരുതുന്നത്. ഈ പാസ്സുള്ള ടൂറിസ്റ്റുകൾക്കും അയർലണ്ടിൽ പ്രവേശനം നൽകും.