ഫീനിക്‌സ്: പുതു ജീവിതം എന്ന സന്ദേശവുമായി ലോകമെമ്പാടുമുള്ള ശ്രോതാക്കൾക്കു എച്ച്ഡി ശ്രവ്യ മികവോടെ 24 മണിക്കൂർ പ്രക്ഷേപണത്തിലൂടെ ക്രൈസ്തവ മാധ്യമരംഗത്തു ഒരു പുതിയ ചുവടുവയ്‌പ്പിനു തയ്യാറെടുക്കുന്ന ഗ്രീൻ റേഡിയോ 25 ന് സംപ്രേഷണം ആരംഭിക്കുന്നു.

ഗ്രീൻ മിനിസ്ട്രിക്‌സ് നേതൃത്വം നൽകുന്ന ഈ റേഡിയോയിലൂടെ പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തി ഗാനങ്ങൾ, ധ്യനാചിന്തകൾ, നാടകങ്ങൾ, കുട്ടികൾക്കുള്ള വിവിധ പരിപാടികൾ മുതലായവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഫോൺ, ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് സൗജന്യമായി ഈ റേഡിയോ ആപ് ഡൗൺലോഡ് ചെയ്യാം