- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുകൾക്ക് ഇനി ഗ്രീൻ റിബേറ്റ്; ഒറ്റത്തവണ കെട്ടിട നികുതിയിൽ ഇളവ്; നടപടി പ്രകൃതി സൗഹൃദ ഗാർഹിക നിർമ്മാണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി
തിരുവനന്തപുരം: പ്രകൃതി സൗഹൃദ ഗാർഹിക നിർമ്മാണങ്ങൾക്കായി ആവിഷ്‌കരിച്ച 'ഗ്രീൻ റിബേറ്റ് പദ്ധതി' സമയബന്ധിതമായി നടപ്പാക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി പുതുവർഷദിന ത്തിൽ പ്രഖ്യാപിച്ച പദ്ധതികളിലാണ് ഗ്രീൻ റിബേറ്റ് പദ്ധതിയും ഉൾപ്പെട്ടിരുന്നത്. പദ്ധതി നടത്തി പ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.പ്രകൃതി സൗഹൃദ ഗാർഹിക നിർമ്മാണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ഒറ്റത്തവണ കെട്ടിട നികുതിയിൽ നിശ്ചിത ശതമാനം 'ഗ്രീൻ റിബേറ്റ്' നൽകാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്.
സെക്രട്ടറിതലത്തിൽ കൂടിയാലോചന നടത്തി കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ടാക്കി മന്ത്രിമാ രുടെ അംഗീകാരത്തിന് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീൻ ബന്ധപ്പെട്ട സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.