- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഴയ വാഹനങ്ങൾക്ക് പുതിയ നികുതി; വാഹനങ്ങൾക്ക് ഹരിതനികുതി ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ; ലക്ഷ്യം മലിനീകരണം അധികമുണ്ടാക്കുന്ന വാഹനങ്ങൾ കുറയ്ക്കുക
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി പഴയ വാഹനങ്ങൾക്കു 'ഹരിതനികുതി' ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുന്നോടിയായുള്ള ചർച്ചകൾക്കായി നിർദ്ദേശം ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ചു.
മലിനീകരണം അധികമുണ്ടാക്കുന്ന വാഹനങ്ങൾ കുറയ്ക്കുകയും ഇലക്ട്രിക്, സിഎൻജി വാഹനങ്ങളിലേക്ക് ആളുകളെ ആകർഷിക്കുകയുമാണു ലക്ഷ്യം. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ പൊളിക്കാനുള്ള നയത്തിനും മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകിയിട്ടുണ്ട്.
2017 ജനുവരി മുതൽ കേരളത്തിൽ ഹരിതനികുതിയുണ്ട്. കേന്ദ്രം പുതിയ ചട്ടങ്ങൾ കൊണ്ടുവരുമ്പോൾ കേരളത്തിലും അതിനനുസരിച്ചു മാറ്റം വരും.
Next Story