- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുണയുടെ കൈത്താങ്ങാകേണ്ട കരങ്ങൾ മരണത്തിന്റെ ദൂതനായി മാറി ! നൂറിലധികം രോഗികളെ മരുന്ന് കുത്തിവച്ച് കൊന്ന ജർമ്മൻ നഴ്‌സിന്റെ മൂന്നാം ഘട്ട വിചാരണ ഉടൻ; നീൽസ് ഹോഗി കൊന്നു തള്ളിയതെന്ന് കരുതുന്ന 134 പേരുടെ മൃതദ്ദേഹങ്ങളിൽ പരിശോധന പൂർണ്ണം; 15 വർഷം തടവനുഭവിച്ച് വരുന്ന ഇയാൾ ജർമ്മൻ ചരിത്രത്തിലെ കുപ്രസിദ്ധി നേടിയ പരമ്പര കൊലയാളി
ബർലിൻ: കരുതലാകേണ്ട കരങ്ങൾ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റേണ്ടതിന് പകരം മരണത്തിലേക്ക് തള്ളിവിടുന്നതായി മാറി. ജർമ്മനിയിലെ കൊലയാളി മെയിൽ നഴ്‌സിന്റെ മൂന്നാം ഘട്ട വിചാരണ ആരംഭിക്കും മുൻപ് ഏവരേയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ജർമ്മൻ നഴ്‌സായ നീൽസ് ഹോഗിയുടെ(41) വിചാരണയാണ് വരും ദിവസങ്ങളിൽ നടക്കാൻ പോകുന്നത്. പരിചരിച്ച രോഗികളെ കൊലപ്പെടുത്തിയ കേസിൽ ഏതാനും വർഷം മുൻപാണ് ഇയാൾ പിടിയിലാകുന്നത്.താൻ പരിചരിച്ച 100 ൽ അധികം രോഗികളെ നീൽസ് മരുന്ന് കുത്തി വച്ച് കൊന്നു എന്നാണ് കേസ്. മരണപ്പെട്ട രോഗികളുടെ 126 ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ തെളിഞ്ഞ കേസുകളിൽ തന്നെ ഇയാൾക്ക് 15 വർഷം തടവിന് വിധിച്ചിരുന്നു. ഇപ്പോൾ ഇത് അനുഭവിച്ച് വരികയാണ്. നീൽസിന്റെ ചികിത്സയിലിരിക്കേ മരണപ്പെട്ട 134 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു പരിശോധിച്ചിട്ടുണ്ട്. ഇവയിൽ നിന്നുള്ള ശാസ്ത്രീയ തെളിവുകൾ വിചാരണയിൽ നീൽസിനെതിരാകുമെന്നാണ് കരുതുന്നത്. ഈ മരണങ്ങൾക്ക് പിന്നിലും നീൽസാണെന്ന് തെളിഞ്ഞാൽ ജർമ്മനിയുടെ ചരിത്രത്തി
ബർലിൻ: കരുതലാകേണ്ട കരങ്ങൾ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റേണ്ടതിന് പകരം മരണത്തിലേക്ക് തള്ളിവിടുന്നതായി മാറി. ജർമ്മനിയിലെ കൊലയാളി മെയിൽ നഴ്‌സിന്റെ മൂന്നാം ഘട്ട വിചാരണ ആരംഭിക്കും മുൻപ് ഏവരേയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ജർമ്മൻ നഴ്‌സായ നീൽസ് ഹോഗിയുടെ(41) വിചാരണയാണ് വരും ദിവസങ്ങളിൽ നടക്കാൻ പോകുന്നത്.
പരിചരിച്ച രോഗികളെ കൊലപ്പെടുത്തിയ കേസിൽ ഏതാനും വർഷം മുൻപാണ് ഇയാൾ പിടിയിലാകുന്നത്.താൻ പരിചരിച്ച 100 ൽ അധികം രോഗികളെ നീൽസ് മരുന്ന് കുത്തി വച്ച് കൊന്നു എന്നാണ് കേസ്. മരണപ്പെട്ട രോഗികളുടെ 126 ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ തെളിഞ്ഞ കേസുകളിൽ തന്നെ ഇയാൾക്ക് 15 വർഷം തടവിന് വിധിച്ചിരുന്നു. ഇപ്പോൾ ഇത് അനുഭവിച്ച് വരികയാണ്.
നീൽസിന്റെ ചികിത്സയിലിരിക്കേ മരണപ്പെട്ട 134 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു പരിശോധിച്ചിട്ടുണ്ട്. ഇവയിൽ നിന്നുള്ള ശാസ്ത്രീയ തെളിവുകൾ വിചാരണയിൽ നീൽസിനെതിരാകുമെന്നാണ് കരുതുന്നത്.
ഈ മരണങ്ങൾക്ക് പിന്നിലും നീൽസാണെന്ന് തെളിഞ്ഞാൽ ജർമ്മനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം കൊല നടത്തിയ പരമ്പര കൊലയാളി എന്ന കുപ്രസിദ്ധിയും നീൽസിനായിരിക്കും. ഓൽഡൺബർഗ് കോടതിയിലാണ് വിചാരണ. 30 രോഗികളെ കൊന്നതായി ഇയാൾ നേരത്തെ സമ്മതിച്ചിരുന്നു.
എന്നാൽ കുറഞ്ഞത് 106 പേരെ കൊന്നിട്ടുണ്ടെന്നാണു പൊലീസിന്റെ നിഗമനം. ഇവരിൽ 34 മുതൽ 96 വയസ്സുള്ളവർ വരെയുണ്ട്. ഹൃദയാഘാതമുണ്ടാകുന്ന മരുന്നുകൾ രോഗികളിൽ കുത്തി വയ്ക്കുകയായിരുന്നു ഇയാളുടെ രീതി. എന്നിട്ട് രോഗിയെ രക്ഷിക്കാൻ ശ്രമിക്കുകയും രക്ഷപെട്ടാൽ ബന്ധുക്കളുടെ മുൻപിൽ ദൈവദൂതനാകുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ പതിവ്.
2005ൽ ഇത്തരത്തിൽ ഒരു രോഗിയെ കുത്തി വച്ചപ്പോൾ ഇയാൾ പിടിക്കപ്പെടുകയും ജോലിയിലെ വിരസത മറികടക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പറയുകയുമായിരുന്നു. 1999 മുതൽ 2005 വരെ 2 ആശുപത്രികളിലായി ജോലി ചെയ്തിരുന്നപ്പോഴാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നത്.