സ്ത്രീധന പീഡനം കേരളത്തിൽ ചർച്ചയാതോടെ ഇതിന്റെ പ്രതിധ്വനികൾ രാജ്യത്തെമ്പാടും അലയടിക്കുകയാണ്. സമാന രീതിയിലുള്ള നിരവധി വാർത്തകളാണ് രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നം ഇത്തരത്തിൽ പുറത്ത് വരുന്നത്.തനിക്ക് ലഭിച്ച സ്ത്രീധനം വീഡിയോ എടുത്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച വരനും കുടുംബവും വെട്ടിലായത് ഈയിടെയാണ്.ഇപ്പോഴിത വിവാഹവേദിയിലെ ഒരു വീഡിയോയാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്.

വിവാഹ വേദിയിൽ വച്ച് വധൂവരന്മാർ മധുരം പങ്കിടുന്നതാണ് ചടങ്ങ്. ആദ്യം വധു വരന്റെ വായിലേക്ക് ഒരു ലഡു വച്ച് കൊടുക്കുന്നു.ഇനി വരന്റെ ഊഴമാണ്. വരൻ ലഡുവെടുത്ത് നീട്ടുമ്പോൾ വധു നാണത്താൽ മുഖം വെട്ടിക്കുന്നു. എന്നാൽ ഇതിൽ അരിശംപൂണ്ട വരൻ വധുവിന്റെ മുടിക്ക് പിടിച്ച് വലിച്ച് ലഡു പെൺകുട്ടിയുടെ വായ്ക്കുള്ളിലേക്ക് കുത്തിക്കേറ്റി വയ്ക്കുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതിന് പിന്നാലെ വൻ രോഷമാണ് ഉയരുന്നത്.


'വരൻ പെൺകുട്ടിയോട് കാണിക്കുന്നത് കടുത്ത പീഡനമാണെന്നാണ് പ്രതികരണങ്ങൾ. 'ഇത് തമാശയല്ല, ആക്രമണമാണ്, വരാനിരിക്കുന്നതിന്റെ സൂചനയാണ്. ആ കുടുംബം ഈ വിവാഹത്തിൽ നിന്ന് പിന്തിരിയണം' എന്ന തരത്തിലാണ് കമന്റുകൾ. എവിടെയാണ് സംഭവമെന്നോ ആരാണ് വിഡിയോയിൽ ഉള്ളതെന്നോ വ്യക്തമല്ല.