- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവാവ് കതിർമണ്ഡപത്തിൽ നിന്നും മുങ്ങിയത് വധുവിന്റെ വീട്ടുകാർക്ക് പണികൊടുക്കാൻ; തെറ്റ് മനസ്സിലായതോടെ വിവാഹ വേദിയായത് പൊലീസ് സ്റ്റേഷനും
ലക്നൗ: വധുവിന്റെ വീട്ടുകാർക്ക് പണികൊടുക്കാൻ കതിർമണ്ഡപത്തിൽ നിന്നും വരൻ മുങ്ങി. ഒടുവിൽ തന്റെ തെറ്റ് മനസ്സിലായതോടെ വധുവിനെ വിളിച്ച് മാപ്പ് പറഞ്ഞതോടെ പൊലീസ് സ്റ്റേഷണ വിവാഹ വേദിയായി. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ബബ്ലൂ എന്ന യുവാവും പൂനം എന്ന യുവതിയുമാണ് കതിർമണ്ഡപത്തിൽ മുടങ്ങിയ വിവാഹം പൊലീസ് സ്റ്റേഷനിൽ നടത്തിയത്.
ഇരുവീട്ടുകാരും തമ്മിലുള്ള തർക്കമാണ് വിവാഹത്തിന് തൊട്ടുമുൻപ് അപ്രത്യക്ഷമാവാൻ കാരണമെന്ന് വരൻ പറഞ്ഞു. യുവതിയെ നോക്കിക്കൊള്ളാമെന്ന് വരൻ പൊലീസുകാർക്ക് ഉറപ്പ് നൽകി. കല്യാണത്തിന് തൊട്ടുമുൻപ് അപ്രത്യക്ഷമായ യുവാവ് ,വധുവുമായി വീണ്ടും ഒന്നിക്കുകയായിരുന്നു. പൊലീസുകാരാണ് കല്യാണം നടത്തി കൊടുത്തത്. ബബ്ലൂവും പൂനവും പൊലീസ് സ്റ്റേഷനിൽ വച്ച് പരസ്പരം വരണമാല്യം ചാർത്തി.
ഇരു കുടുംബക്കാരും തമ്മിലുള്ള തർക്കമാണ് കല്യാണത്തിന് തൊട്ടുമുൻപ് മുങ്ങാൻ കാരണമെന്ന് വരൻ പറയുന്നു. കല്യാണ വേദിയിൽ നിന്നാണ് അപ്രത്യക്ഷമായത്. തന്റെ തെറ്റ് മുതിർന്നവർ ക്ഷമിച്ചതായും ബബ്ലൂ പറയുന്നു. പൂനമാണ് പൊലീസിനെ വിളിച്ച് ഇരുവരും ഒന്നിക്കുന്നതിന് ഇടപെടൽ നടത്തിയത്.
നേരത്തെ യുവതിയുടെ അച്ഛൻ ബബ്ലൂവിനെതിരെ പൊലീസിന് പരാതി നൽകിയിരുന്നു. സ്ത്രീധനം ചോദിച്ചു എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയത്. തുടർന്ന് പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് പൊലീസ് ഇരു കുടുംബക്കാരെയും വിളിച്ചു വരുത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. ബബ്ലൂവിനെതിരെ തനിക്കും തന്റെ കുടുംബത്തിനും ഒരു പരാതിയും ഇല്ലെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു.
മറുനാടന് ഡെസ്ക്