ന്യുയോർക്ക്: 2001 ൽ അമേരിക്ക കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ തകർന്ന് നിലം പതിച്ച ട്വിൻ ടവറുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അനധികൃത കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള പുതിയ ബിൽ ജൂലൈ 9 ഞായറാഴ്ച പ്രഖ്യാപിച്ചു.

ഈ ആഴ്ചയിൽ തന്നെ യുഎസ് ഹൗസിൽ ബിൽ അവതരിപ്പിക്കുമെന്ന് ന്യുയോർക്കിൽ നിന്നുള്ള യുഎസ് പ്രതിനിധി ജൊ ക്രോലെ (ഡെമോക്രാറ്റ്) അറിയിച്ചു. ഈ ബിൽ നിയമമായാൽ രണ്ടായിരത്തോളം അനധികൃത കുടിയേറ്റക്കാർക്ക് അമേരിക്കയിൽ നിയമപരമായി ജീവിക്കുന്നതിനും തുടർന്ന് യുഎസ് പൗരത്വം ലഭിക്കുന്നതിനും ഇടയാകുമെന്ന് ക്രോലെ പറഞ്ഞു.

2001 സെപ്റ്റംബർ 11 മുതൽ 2002 ജൂലൈ വരെ ലോവർ മൻഹാട്ടനിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ പ്രകടപ്പിച്ച നിസ്വാർത്ഥവും ധീരവുമായ പ്രവർത്തികൾക്കുള്ള അംഗീകാരമാണിതെന്ന് മൻഹാട്ടനിൽ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി ജെറി നാഡ് ലറും
പറഞ്ഞു.ചെറിയ തോതിലുള്ള മയക്കുമരുന്ന്, ക്രിമിനൽ കേസ് എന്നിവയിൽ പിടികൂടി ഡിപോർട്ടേഷൻ ഭീഷണിയിൽ കഴിയുന്ന ചിലർക്കെങ്കിലും ഈ ബില്ലിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ബില്ലിന്റെ അവതാരകനായ ജൊ പ്രതീക്ഷിക്കുന്നത്. ന്യുയോർക്ക് ഗവർണർ കുമൊ ഇതിനനുകൂലമാണെന്നും ചൂണ്ടിക്കാണിക്കുന്നു.