- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്മാർ ജാഗ്രതേ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് തടവും പിഴയും ഉറപ്പ്
മനാമ : നിങ്ങൾ ഏതെങ്കിലും വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്‌മിൻ ആണോ ? എങ്കിൽ തീര്ച്ചയായും സൂക്ഷിക്കുക. മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് 200 ബഹ്‌റിൻ ദിനാർ പിഴയും രണ്ടു വർഷം തടവും ലഭിക്കാവുന്ന ഒരു കുറ്റമാണ്. ഇത്തരം വാർത്തകൾ ചാറ്റിലൂടെ പ്രചരിക്കുന്ന ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന അഡ്‌മിന് ആയിരിക്കും നിയമപ്രകാരം ഇതിന്റെ ഉത്
മനാമ : നിങ്ങൾ ഏതെങ്കിലും വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്‌മിൻ ആണോ ? എങ്കിൽ തീര്ച്ചയായും സൂക്ഷിക്കുക. മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് 200 ബഹ്‌റിൻ ദിനാർ പിഴയും രണ്ടു വർഷം തടവും ലഭിക്കാവുന്ന ഒരു കുറ്റമാണ്. ഇത്തരം വാർത്തകൾ ചാറ്റിലൂടെ പ്രചരിക്കുന്ന ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന അഡ്‌മിന് ആയിരിക്കും നിയമപ്രകാരം ഇതിന്റെ ഉത്തരവാദിത്തമെന്ന് മിനിസ്ട്രി ഓഫ് പൊലീസ് മീഡിയ ഡയറക്ട്ടറേറ്റ് അറിയിച്ചു.
കുടുംബങ്ങളിൽ സാമൂഹ്യ മാദ്ധ്യമങ്ങളുടെ ആഘാതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അധികൃതർ. മറ്റൊരാളെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള വാർത്തകൾ ആരെങ്കിലും പ്രചരിപ്പിക്കുന്നതറിഞ്ഞാൽ വാട്‌സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങൾക്ക് അത് അഭ്യന്തര വകുപ്പിന്റെ ആന്റികറപ്ഷൻ ആൻഡ് എകണോമിക് ഡയറക്ട്ടറേറ്റിൽ റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.
ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പരാതികൾ അവയുടെ ആഘാതത്തിന്റെ അടിസ്ഥാനത്തിൽ ഫിസിക്കൽ ,മോറൽ എന്നിങ്ങനെ രണ്ടുരീതിയിലായിരിക്കും കണക്കാക്കുന്നത്.
തെറ്റായതോ, പൊതുജനങ്ങളിൽ ഭീതി പടർത്തുന്നതോ ആയ വാർത്ത പരമാവധി പേരിലേക്ക് എത്തിക്കുവാനായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതാണ് ഫിസിക്കൽ എന്ന വിഭാഗത്തിൽ ഉൾക്കൊള്ളുന്നത്. രണ്ടാം വിഭാഗത്തിൽ വരുന്നത്, തെറ്റാണെന്ന് അറിഞ്ഞിട്ടും വീണ്ടും അതിൽ കൂട്ടിചേർക്കലുകൾ നടത്തിയോ അല്ലാതെയോ പ്രചരിപ്പിച്ചു കൊണ്ടിരിക്കുക വഴി സമൂഹത്തിൽ തെറ്റായ ചിന്ത വളർത്തുകയും ചെയ്യുന്നതാണ്.
ഗൾഫ് രാജ്യങ്ങളിൽ സൗദി അറേബ്യയും കുവൈറ്റും ഈ നയം മുൻപേ നടപ്പാക്കിയിട്ടുണ്ട്.