- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏപ്രിൽ മാസത്തെ ജി.എസ്.ടി കളക്ഷൻ സർവകാല റെക്കോഡിൽ; 1.41 ലക്ഷം കോടി; മുൻ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ ജി.എസ്.ടി വരുമാനം 14 ശതമാനം കൂടുതൽ
ന്യൂഡൽഹി: മാർച്ചിലെ ഉയർന്ന നികുതി വരുമാനത്തെ മറികടന്ന് ഏപ്രിൽ മാസത്തിൽ ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനം 1.41 ലക്ഷം കോടി രൂപയായി. 1,41,384 കോടി രൂപയാണ് ജി.എസ്.ടി ഇനത്തിൽ ലഭിച്ചതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. മുൻ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏപ്രിൽ മാസത്തെ ജി.എസ്.ടി വരുമാനം 14 ശതമാനം കൂടുതലാണ്.
ഇതിൽ 27,837 കോടി രൂപ എസ്.ജി.എസ്.ടിയും 35,621 കോടി ഐ.ജി.എസ്.ടിയുമാണ്. 29,599 കോടി രൂപ ഇറക്കുമതി നികുതി/സെസ് ഇനത്തിലുള്ളതാണ്. 9,445 കോടി കയറ്റുമതി ഇനത്തിലും ലഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഏഴു മാസമായി ജി.എസ്.ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്.
കൊറോണ വൈറസ് പകർച്ചവ്യാധിയുടെ രണ്ടാം തരംഗം രാജ്യത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുന്നുണ്ടെങ്കിലും, റിട്ടേൺ ഫയലിങ് ആവശ്യകതകൾ പാലിക്കുക മാത്രമല്ല, ജി.എസ്.ടി കുടിശ്ശിക യഥാസമയം അടയ്ക്കുകയും ചെയ്തുകൊണ്ട് ഇന്ത്യൻ ബിസിനസുകൾ ശ്രദ്ധേയമായ ഉന്മേഷം പ്രകടിപ്പിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ സർക്കാർ വ്യക്തമാക്കി.
ഏപ്രിലിൽ, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ മാസത്തെ സമാന സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ 21 ശതമാനം കൂടുതലാണ്.