- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ നന്നാക്കാനായി ജിഎസ്ടിയെ അനുകൂലിച്ച പിണറായിയേയും തോമസ് ഐസക്കും വെട്ടിലായി; പാർട്ടി നയത്തിന് വിരുദ്ധമായ തീരുമാനത്തിനിതെരെ കേന്ദ്രകമ്മറ്റിയിൽ കടുത്ത വിമർശനം; കേരളം കേന്ദ്രത്തോട് പറഞ്ഞ വാക്ക് വിഴുങ്ങേണ്ട ഗതികേടിൽ
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ചരക്കുസേവനനികുതിബില്ലിനെ (ജി.എസ്.ടി.) പിന്തുണയ്ക്കാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റേയും ധനമന്ത്രി തോമസ് ഐസക്കിന്റേയും തീരുമാനം. എന്നാൽ് പാർട്ടിയുടെ പ്രഖ്യാപിതനയത്തിനു വിരുദ്ധമായ നിലപാട് സ്വീകരിച്ച കേരളസർക്കാറിനെതിരെ സിപിഐ(എം). കേന്ദ്രകമ്മിറ്റി രംഗത്ത് വരുന്നു. രാജ്യസഭയിൽ ഉടക്കിക്കിടക്കുന്ന ജി.എസ്.ടി. ബില്ലിനെ എതിർക്കാൻ ഒരുകാരണവും കാണുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്കും സംസ്ഥാനം ജി.എസ്.ടി.ക്കനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഡൽഹിയിൽ നടത്തിയ ഈ അഭിപ്രായപ്രകടനങ്ങൾ വിവാദമായതോടെയാണ് കേന്ദ്രകമ്മിറ്റി ഈ വിഷയം ചർച്ചചെയ്തത്. കേന്ദ്രകമ്മിറ്റിക്കുശേഷം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ജി.എസ്.ടി.യിൽ സമവായമുണ്ടാക്കാൻ കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന് സിപിഐ(എം). ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടി സമവായമുണ്ടാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.നേരത്തേ ജി.എസ്.ടി. പരിഗണിച്ച പാർലമെന്ററി സെലക്
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ചരക്കുസേവനനികുതിബില്ലിനെ (ജി.എസ്.ടി.) പിന്തുണയ്ക്കാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റേയും ധനമന്ത്രി തോമസ് ഐസക്കിന്റേയും തീരുമാനം. എന്നാൽ് പാർട്ടിയുടെ പ്രഖ്യാപിതനയത്തിനു വിരുദ്ധമായ നിലപാട് സ്വീകരിച്ച കേരളസർക്കാറിനെതിരെ സിപിഐ(എം). കേന്ദ്രകമ്മിറ്റി രംഗത്ത് വരുന്നു.
രാജ്യസഭയിൽ ഉടക്കിക്കിടക്കുന്ന ജി.എസ്.ടി. ബില്ലിനെ എതിർക്കാൻ ഒരുകാരണവും കാണുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്കും സംസ്ഥാനം ജി.എസ്.ടി.ക്കനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഡൽഹിയിൽ നടത്തിയ ഈ അഭിപ്രായപ്രകടനങ്ങൾ വിവാദമായതോടെയാണ് കേന്ദ്രകമ്മിറ്റി ഈ വിഷയം ചർച്ചചെയ്തത്. കേന്ദ്രകമ്മിറ്റിക്കുശേഷം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ജി.എസ്.ടി.യിൽ സമവായമുണ്ടാക്കാൻ കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന് സിപിഐ(എം). ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടി സമവായമുണ്ടാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.നേരത്തേ ജി.എസ്.ടി. പരിഗണിച്ച പാർലമെന്ററി സെലക്ട് കമ്മിറ്റിയിൽ കെ.എൻ. ബാലഗോപാൽ എംപി. ഭേദഗതി നിർദേശിച്ചിരുന്നു. ഐസക്കിന്റെ പ്രസ്താവന വിവാദം സൃഷ്ടിച്ചതിനാലാണ് കേന്ദ്രകമ്മിറ്റി ഇടപെട്ട് നിലപാടിൽ വ്യക്തതവരുത്തുന്നതെന്ന് ഒരു പി.ബി. അംഗം വിശദീകരിച്ചു.
ഇതോടെ കേന്ദ്രസർക്കാരിന് നൽകിയ ഉറപ്പ് കേരളത്തിന് പിന്തുണയ്‌ക്കേണ്ട അവസ്ഥയുണ്ടാകും. ബില്ലിനെ കുറിച്ച് കേന്ദ്ര കമ്മറ്റിക്ക് വ്യക്തമായ നിർദ്ദേശങ്ങളുണ്ട്. അവ ഇങ്ങനെയാണ്. ചില വ്യവസ്ഥകൾ രാജ്യത്തിന്റെ ഫെഡറൽ ഘടനയെ ബാധിക്കുമെന്നും വിഭവസമാഹരണത്തിന് സംസ്ഥാനങ്ങൾക്ക് കുറച്ചെങ്കിലുമുള്ള അവകാശംകൂടി ജി.എസ്.ടി. വരുന്നതോടെ ഇല്ലാതാവുമെന്നും സിപിഐ(എം) കേന്ദ്ര നേതാക്കൾ കണക്കുകൂട്ടുന്നു. ജനജീവിതം മെച്ചപ്പെടുത്താനുള്ള ക്ഷേമപദ്ധതികൾക്കും ദേശീയദുരന്തങ്ങളുണ്ടാവുമ്പോഴും സഹായധനത്തിന് കേന്ദ്രസർക്കാറിനെ ആശ്രയിക്കേണ്ടിവരുമെന്നും ജി.എസ്.ടി. നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞാലുള്ള നഷ്ടപരിഹാരപ്രശ്‌നം പരിഹരിക്കപ്പെടണണമെന്നും ചൂണ്ടികാണിക്കുന്നു.
എന്നാൽ ധനമന്ത്രി ഐസക്കിന്റെ വാദങ്ങൾ ഇതിന് വിരുദ്ധമാണ്. കേരളംപോലെയുള്ള ഉപഭോക്തൃസംസ്ഥാനങ്ങൾക്ക് ഗുണകരമാണ് ജി.എസ്.ടിയെന്ന് തോമസ് ഐസക് പറയുന്നു. സംസ്ഥാനങ്ങളുടെ അവകാശം കവർന്നെടുക്കുന്നതിലാണ് സിപിഐ(എം). എതിർപ്പ്. മൂല്യവർധിതനികുതി വന്നപ്പോൾത്തന്നെ അതില്ലാതായി. അതിനാൽ സംസ്ഥാനം വിമതരായിട്ടു കാര്യമില്ല. ഉയർന്ന നിരക്കീടാക്കിയാൽ ജനങ്ങൾ അതിർത്തിക്കപ്പുറം പോയി സാധനങ്ങൾ വാങ്ങിവരും. നമുക്ക് പ്രവേശനനികുതി ഈടാക്കാനാവില്ലെന്നും തോമസ് ഐസക് പറയുന്നു. ഇതിനോടകം സംസ്ഥാനത്തിന്റെ അവകാശം ഇല്ലാതായിക്കഴിഞ്ഞു. ഇപ്പോഴുള്ളതു നോക്കി നല്ലതുചെയ്യുന്നതാണ് ഇനി ഉചിതം. ജി.എസ്.ടി.യിൽ സേവനനികുതി ലഭിക്കുന്നുണ്ട്. സൈദ്ധാന്തികമായി എതിർക്കാം. പ്രായോഗികമായി വേണ്ടെന്നു പറയുന്നത് വിഡ്ഢിത്തമാണെന്നും ഐസക് വിശദീകരിക്കുന്നു.
എന്നാൽ സിപിഐ(എം) നിലപാട് മാത്രമേ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ എടുക്കാനാവൂ. അതിനാൽ പ്രധാനമന്ത്രി മോദിക്ക് ഇക്കാര്യത്തിൽ നൽകിയ ഉറപ്പ് പിണറായിക്ക് പാലിക്കാനാവില്ലെന്ന് തന്നെയാണ് വിലയിരുത്തൽ.



