- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ജിഎസ്ടിയിൽ കുടുങ്ങിയ ഇറച്ചിക്കോഴി വ്യാപാരം
ജിഎസ്ടിയിൽ കുടുങ്ങിയ, ഇറച്ചിക്കോഴി വ്യാപാരം കേരളം തലനാരിഴ കീറി ചർച്ചചെയ്യുമ്പോൾ, ഈ കച്ചവടത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങൾ ഒന്നവലോകനം ചെയ്യാൻ ശ്രമിക്കുന്നു. വ്യാവസായിക അടിസ്ഥാനത്തിൽ, ഇറച്ചിക്കായി മാത്രം വളർത്തുന്ന കോഴിയിനമാണ് ബ്രോയിലർ. ബ്രോയിലർ കോഴികളുടെ ഇറച്ചി വളരെമൃദുവായിരിക്കും, ചൈന, അമേരിക്ക, ഫ്രാൻസ് , ഗൾഫ് തുടങ്ങിയ രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന കോഴികൾ എല്ലാം ഈ നിലവാരം പുലർത്തുന്നതാണ്. അഞ്ചു മുതൽ എട്ട് ആഴ്ചകൊണ്ട് കോഴികുഞ്ഞ് ഒന്നര മുതൽ രണ്ടരകിലോവരെ തൂക്കംവെക്കുന്നു. കോഴിയുടെ ബ്രീഡ് അനുസരിച്ച് ഇതിൽ മാറ്റമുണ്ടാകും. 2017 ലെ കണക്കുപ്രകാരം ഇന്ത്യയിൽ ഒരു വർഷം ഏകദേശം 4 - 5 മില്യൺടൺ കോഴി ഇറച്ചി ഉത്പാദനം നടക്കുന്നു എന്നത് ഈ വ്യവസായത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നു. നിലവിലുള്ള കണക്കുപ്രകാരം ലോകത്ത് ഏകദേശം 17 കിലോ കോഴി ഇറച്ചി ആളൊന്നുക്ക് ഉപയോഗിക്കുമ്പോൾ ഭാരതത്തിൽ അത് വെറും 3 .6 കിലോമാത്രമാണ്. രാജ്യത്തെ ജനസംഖ്യയുടെ 25 ശതമാനം ജനങ്ങളും സസ്സ്യഭുക്കായതും, ഭൂരിപക്ഷ മാംസഭുക്കുളും ആഴ്ചയിൽ ഒന്നോ രണ്ടോ
ജിഎസ്ടിയിൽ കുടുങ്ങിയ, ഇറച്ചിക്കോഴി വ്യാപാരം കേരളം തലനാരിഴ കീറി ചർച്ചചെയ്യുമ്പോൾ, ഈ കച്ചവടത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങൾ ഒന്നവലോകനം ചെയ്യാൻ ശ്രമിക്കുന്നു.
വ്യാവസായിക അടിസ്ഥാനത്തിൽ, ഇറച്ചിക്കായി മാത്രം വളർത്തുന്ന കോഴിയിനമാണ് ബ്രോയിലർ. ബ്രോയിലർ കോഴികളുടെ ഇറച്ചി വളരെമൃദുവായിരിക്കും, ചൈന, അമേരിക്ക, ഫ്രാൻസ് , ഗൾഫ് തുടങ്ങിയ രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന കോഴികൾ എല്ലാം ഈ നിലവാരം പുലർത്തുന്നതാണ്. അഞ്ചു മുതൽ എട്ട് ആഴ്ചകൊണ്ട് കോഴികുഞ്ഞ് ഒന്നര മുതൽ രണ്ടരകിലോവരെ തൂക്കംവെക്കുന്നു. കോഴിയുടെ ബ്രീഡ് അനുസരിച്ച് ഇതിൽ മാറ്റമുണ്ടാകും. 2017 ലെ കണക്കുപ്രകാരം ഇന്ത്യയിൽ ഒരു വർഷം ഏകദേശം 4 - 5 മില്യൺടൺ കോഴി ഇറച്ചി ഉത്പാദനം നടക്കുന്നു എന്നത് ഈ വ്യവസായത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നു. നിലവിലുള്ള കണക്കുപ്രകാരം ലോകത്ത് ഏകദേശം 17 കിലോ കോഴി ഇറച്ചി ആളൊന്നുക്ക് ഉപയോഗിക്കുമ്പോൾ ഭാരതത്തിൽ അത് വെറും 3 .6 കിലോമാത്രമാണ്. രാജ്യത്തെ ജനസംഖ്യയുടെ 25 ശതമാനം ജനങ്ങളും സസ്സ്യഭുക്കായതും, ഭൂരിപക്ഷ മാംസഭുക്കുളും ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം കോഴി ഇറച്ചികഴിക്കുന്നതുമാണ് ഭാരതത്തിലെ കോഴി ഇറച്ചി ഉപയോഗം കുറയാൻ കാരണം. എങ്കിലും കഴിഞ്ഞ കുറെ വർഷങ്ങളായി ഇടത്തരക്കാരിൽ കോഴി ഇറച്ചി ഉപയോഗം വർദ്ധിക്കുന്നതായി കാണാം. രാജ്യത്ത് കോഴിഇറച്ചി ഉപയോഗത്തിൽ കേരളം തന്നെയാണ് മുൻപന്തിയിൽ. കേരളത്തിൽ വിൽക്കുന്ന ഇറച്ചി കോഴിയുടെ നല്ലൊരുഭാഗവും ടാക്‌സ് വെട്ടിച്ച് കടത്തുന്നതിനാൽ മലയാളിയുടെ കൃത്യമായ ആളോഹരി കണക്ക് ലഭ്യമല്ല. 2016 നെ അപേക്ഷിച് 2017 ൽ രാജ്യത്ത് കോഴിഇറച്ചി വിപണിയിൽ ഏഴു ശതമാനം വളർച്ച, രേഖപ്പെടുത്തിയത് വരുംവർഷങ്ങളിൽ ഈ വ്യവസായം ഇനിയും വർദ്ധിക്കുമെന്നതിന്റെ തെളിവാണ്.
ഏകദേശം 200 കോഴികളെ വളർത്തുന്ന ചെറുകിട ഫാമുകളും 50000 മോ അതിനുമുകളിലൊ കോഴികൾ ഉള്ള വൻകിടഫാമുകളും രാജ്യത്ത് ഇറച്ചി കോഴി ഉൽപ്പാദനം നടത്തുന്നു. തമിഴ്‌നാട്, ആന്ധ്രാ, തെലുങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രധാനമായും ഇറച്ചി കോഴിഉത്പാദനം നടത്തുന്ന സംസ്ഥാനങ്ങൾ. തമിഴ്‌നാട്ടിലെ വൻകിടഫാമുകൾ രാ്യത്തെ കോഴിഇറച്ചി വ്യാപാരം നിയന്ത്രിക്കുന്നതായുള്ള ശക്തമായ ആരോപണം ശരിവെക്കുന്നതാണ്, ഇപ്പോൾ കേരളത്തിലെ വ്യാപാരികൾ നേരിടുന്ന പ്രതിസന്ധി എന്ന് കാണേണ്ടിയിരിക്കുന്നു.
പതിനാലു ശതമാനം ടാക്‌സ് ഈടാക്കി ഇന്നലെവരെ വിറ്റിരുന്ന കോഴിഇറച്ചി, ഇപ്പോൾ ജിഎസ്ടി ടാക്‌സ് ഒഴിവാക്കിയപ്പോൾ ആ പതിനാലു ശതമാനംകിഴിവ് നിലവിലുള്ള വിലയിൽ ഉണ്ടാകണമെന്നുള്ളത് ന്യായമായ ആവശ്യമല്ലേ? അപ്പോൾ വിലകുറയ്ക്കുന്നിന് പകരംവില കൂട്ടാൻ ശ്രമിക്കുന്ന വ്യാപാരികളുടെ തട്ടിപ്പിന് പിന്നിൽ തമിഴ് നാട്ടിലെ വൻകിടഫാമുകൾ ആണെന്ന് നമ്മൾ എന്തെ ചിന്തിക്കുന്നില്ല? ജിഎസ്ടി ഏർപ്പെടുത്തിയതിന്റെ ഗുണഭോക്താക്കളാകേണ്ട ജനങ്ങളെ കൊള്ളയടിക്കുന്ന ഈ വൻകിട കോഴിമാഫിയകളെ നമ്മൾ എതിർത്ത് തോൽപ്പിക്കണം. പക്ഷിപ്പനിബാധിച്ച കാലത്തും, പണദൗർലഭ്യതനേരിട്ട നോട്ടുനിരോധനത്തിന്റെ നാളിലും, കിലോയ്ക്ക് ഏകദേശം 45 രൂപയ്ക്ക്, ഇവർകോഴിയെ വിറ്റത് നഷ്ടംസഹിച്ചാണെന്നു വിശ്വസിക്കാൻ തൽക്കാലംമനസ്സില്ല.
ഇറച്ചികോഴിവ്യാപാരത്തിന്റെ നാമിതുവരെ അറിയാൻ ശ്രമിക്കാത്ത ചിലതുകൂടി ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കാം. ഇറച്ചികോഴി വ്യാപാരം പോലുള്ള മറ്റൊരു വ്യവസായമാണ് കോഴിമുട്ടവ്യാപാരം. രാജ്യത്ത് ഏകദേശം 84 ബില്യൺ കോഴിമുട്ട ഉത്പാദനം നടക്കുന്നതായി 2017 ലെ സ്ഥിതിവിവരകണക്കുകൾ പറയുന്നു. 2016 ലെ ഉത്പാദനത്തേക്കാൾ ഏകദേശം 5 ശതമാനം കൂടുതലാണ് 2107 ലെ കണക്കുകൾ എന്നത് വരുംവർഷങ്ങളിൽ ഈ വ്യവസായം ഇനിയും കൂടുതൽ വളർച്ചപ്രാപിക്കുമെന്നു ഈ രംഗത്തുള്ള വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഏറ്റവും കൂടുതൽ മുട്ട ഉത്പാദനം നടത്തുന്ന സംസ്ഥാനം തമിഴ്‌നാടാണ്, ആന്ധ്രയും, മഹാരാഷ്ട്രയും പഞ്ചാബും ,ബംഗാളും മുട്ട ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ മുൻപന്തിയിലുണ്ട്. ഏകദേശം ഇരുപതു ആഴ്ചകൾക്കുള്ളിൽ കോഴികുഞ്ഞ് വളർന്ന് മുട്ടയിടാൻ തുടങ്ങും. ഏകദേശം 200 മുതൽ 320 വരെ മുട്ടകൾ ഒരു കോഴിയിൽ നിന്നും ആദ്യവർഷംകിട്ടും. വരും വർഷങ്ങളിൽ ഈ കണക്കുകൾ താരതമ്യേന കുറയുമെന്നതിനാൽ, പലപ്പോഴും രണ്ടു വർഷത്തിന് മുകളിൽ മുട്ടകോഴികളെ പരിപാലിക്കുന്നത് ഉത്പാദകന് സാമ്പത്തീക നഷ്ടംഉണ്ടാക്കുമെന്ന കാരണത്താൽ അവർ കോഴികളെ ഒഴിവാക്കും. ഇത്തരം ഒഴിവാക്കപ്പെടുന്ന മുട്ടകോഴികളുടെ ഇറച്ചി വളരെ കാഠിന്യമുള്ളതും, ചവച്ചാൽ, നാരുപോലെ അവശേഷിക്കുന്നതും, ദഹിക്കാത്തതും ആയതിനാൽ നേരിട്ടുള്ള ഇറച്ചി ആവശ്യത്തിനായി പൊതുവെ ലോകത്തെവിടെയും ഉപയോഗിക്കാറില്ല. പലസുഗന്ധദ്രവ്യങ്ങളും, സോസുകളും, പ്രെസെർവേറ്റിവിസും ഉപയോഗിച്ച് അരച്ചുണ്ടാകുന്ന, ബർഗർ, സോസേജ്, കട്ട്‌ലെറ്റ്, നഗെറ്റ്‌സ്, സൂപ്പ് തുടങ്ങിയ ആവശ്യങ്ങൾക്ക് മാത്രമാണ് ഈ കോഴി ഇറച്ചി ഉപയോഗിക്കുന്നത്. ചില ഏഷ്യൻ രാജ്യങ്ങൾ ഇത്തരം കോഴികളുടെ കാലുമാത്രം ഫ്രൈചെയ്യാൻ വിരളമായി ഉപയോഗിക്കാറുണ്ട്.
നമ്മുടെ രാ്യത്തെ കോഴി ഇറച്ചി ഉപയോഗത്തിന്റെ കേവലം പത്തുശതമാനം മാത്രമാണ് മേൽപ്പറഞ്ഞ ഫ്രോസൺ പ്രോസ്സസ്സഡ് ഫുഡുകളുടെ ഉപയോഗം. അതുപോലെ പ്രോസെസ്സഡ് ഫുഡ്ഡുകൾ ഉത്പാദിപ്പിക്കാനുള്ള, ലോകോത്തര നിലവാരമുള്ള കമ്പനികളുടെ പരിമിതി ഉള്ളതിനാൽ, ഈ മേഖലയിൽ കയറ്റുമതിയും തുലോം കുറവാണ്. ഈവസ്തുതകൾവിലയിരുത്തുമ്പോൾ വർഷം ഏകദേശം 84 ബില്യൺ മുട്ടഉത്പാദനം നടത്തുന്ന മുട്ടകോഴികളുടെ ഒരു ചെറിയശതമാനംപോലും ഈ ഇനത്തിൽ ഉപയോഗിക്കുന്നില്ല എന്ന് മനസ്സിലാകും. ആസ്ഥിതിക്ക് ഈ മുട്ടക്കോഴികളെ ഇറച്ചികോഴികളായി രാജ്യത്തി വിൽക്കുന്നു എന്ന് സ്വാഭാവികമായും കരുതാം. കേരളത്തിൽ വിൽക്കപ്പെടുന്ന ഇറച്ചിക്കോഴികളുടെ ഗുണനിലവാരം പരിശോധിച്ചാൽ, ഭൂരിഭാഗവും ഇത്തരം മുട്ടക്കോഴികളാണെന്ന് മനസ്സിലാകും.
കീടനാശിനിയിൽ മുങ്ങികുളിച്ച തമിഴന്റെ പച്ചക്കറികഴിച്ചും, ഒരിക്കലും ദഹിക്കാത്ത ചവറുകോഴി ഇറച്ചി കഴിച്ചും, പഞ്ചനക്ഷത്ര ആശുപത്രികൾക്ക് വരുമാനം ഉണ്ടാക്കുന്ന മലയാളികളുടെ ഭക്ഷണശീലം മാറ്റേണ്ടകാലം അതിക്രമിച്ചു.