- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഎസ്ടിയിൽ വില കുറഞ്ഞിട്ടും പുതിയ സ്റ്റോക്ക് സാധനങ്ങളുടെ വില താഴ്ന്നിട്ടില്ല; അതേസമയം വില കൂടേണ്ട ഉത്പന്നങ്ങളുടെ വില കൂട്ടിയും കമ്പനികളുടെ കൊള്ളയടി
തിരുവനന്തപുരം: ജിഎസ്ടിയിൽ നികുതി കുറഞ്ഞ സാധനങ്ങളുടെ പുതിയ സ്റ്റോക്ക് എത്തിയിട്ടും വില കുറയ്ക്കാതെ കമ്പനികൾ. സംസ്ഥാന സർക്കാർ വില കുറയുമെന്ന് പറഞ്ഞ 101 സാധനങ്ങളുടെയും പുതിയ സ്റ്റോക്കുകൾ വ്യാപാര സഥാപനങ്ങളിൽ എത്തിയപ്പോൾ വില പഴയതു തന്നെ. അതേസമയം ജിഎസ്ടിയിൽ വില കൂടിയ ഉത്പന്നങ്ങളുടെ വില കൂട്ടാൻ കമ്പനികൾ മറന്നിട്ടില്ല. ജിഎസ്ടി പ്രകാരം പുതിയ പരമാവധി വില അച്ചടിച്ചു വന്നപ്പോൾ പഴയ വില അതേപടി നിലനിർത്തിയിരിക്കുകയാണ് ധാന്യപ്പൊടികൾക്ക് ആറു ശതമാനം, പഞ്ചസാരയ്ക്ക് നാലു ശതമാനം, തേയില, വെളിച്ചെണ്ണ, നല്ലെണ്ണ, എള്ളെണ്ണ, എന്നിവയ്ക്കും സുഗന്ധദ്രവ്യങ്ങളായ ഏലം, ഗ്രാംപു, കറുവപ്പട്ട തുടങ്ങിയവയ്ക്കും മൂന്നു ശതമാനം എന്നിങ്ങനെ വിലക്കുറവുണ്ടാകുമെന്നായിരുന്നു സർക്കാർ അറിയിപ്പ്. എന്നാൽ, ജിഎസ്ടി നടപ്പിലായി ഒരു മാസമാകുമ്പോഴും വിലയിൽ മാറ്റമില്ല. അതേസമയം, വില കൂടേണ്ട ഉൽപന്നങ്ങളുടെ പുതിയ സ്റ്റോക്ക് എത്തിയപ്പോൾ വില വർധിപ്പിക്കാൻ കമ്പനികൾ മറന്നിട്ടില്ലെന്നു വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ടൂത്ത് പേസ്റ്റ്, പാൽപൊടി, വാഷിങ് പൗഡർ തു
തിരുവനന്തപുരം: ജിഎസ്ടിയിൽ നികുതി കുറഞ്ഞ സാധനങ്ങളുടെ പുതിയ സ്റ്റോക്ക് എത്തിയിട്ടും വില കുറയ്ക്കാതെ കമ്പനികൾ. സംസ്ഥാന സർക്കാർ വില കുറയുമെന്ന് പറഞ്ഞ 101 സാധനങ്ങളുടെയും പുതിയ സ്റ്റോക്കുകൾ വ്യാപാര സഥാപനങ്ങളിൽ എത്തിയപ്പോൾ വില പഴയതു തന്നെ. അതേസമയം ജിഎസ്ടിയിൽ വില കൂടിയ ഉത്പന്നങ്ങളുടെ വില കൂട്ടാൻ കമ്പനികൾ മറന്നിട്ടില്ല. ജിഎസ്ടി പ്രകാരം പുതിയ പരമാവധി വില അച്ചടിച്ചു വന്നപ്പോൾ പഴയ വില അതേപടി നിലനിർത്തിയിരിക്കുകയാണ്
ധാന്യപ്പൊടികൾക്ക് ആറു ശതമാനം, പഞ്ചസാരയ്ക്ക് നാലു ശതമാനം, തേയില, വെളിച്ചെണ്ണ, നല്ലെണ്ണ, എള്ളെണ്ണ, എന്നിവയ്ക്കും സുഗന്ധദ്രവ്യങ്ങളായ ഏലം, ഗ്രാംപു, കറുവപ്പട്ട തുടങ്ങിയവയ്ക്കും മൂന്നു ശതമാനം എന്നിങ്ങനെ വിലക്കുറവുണ്ടാകുമെന്നായിരുന്നു സർക്കാർ അറിയിപ്പ്. എന്നാൽ, ജിഎസ്ടി നടപ്പിലായി ഒരു മാസമാകുമ്പോഴും വിലയിൽ മാറ്റമില്ല. അതേസമയം, വില കൂടേണ്ട ഉൽപന്നങ്ങളുടെ പുതിയ സ്റ്റോക്ക് എത്തിയപ്പോൾ വില വർധിപ്പിക്കാൻ കമ്പനികൾ മറന്നിട്ടില്ലെന്നു വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ടൂത്ത് പേസ്റ്റ്, പാൽപൊടി, വാഷിങ് പൗഡർ തുടങ്ങിയ ഉൽപന്നങ്ങളുടെ വില കുറയ്ക്കാൻ ചില വൻകിട കമ്പനികൾ തയാറായിട്ടുണ്ട്. ഇതേ ഉൽപന്നങ്ങൾ മറ്റു ചില കമ്പനികൾ പഴയ വിലയ്ക്കു തന്നെ വിൽക്കുകയും ചെയ്യുന്നു.
നികുതി കുറഞ്ഞതിന്റെ ആനുകൂല്യം ജനങ്ങളിലേക്കെത്തിക്കാതെ ഉൽപാദകരും വിതരണക്കാരും ചേർന്നു വീതിച്ചെടുക്കുന്നതു തടയാൻ സംസ്ഥാന ജിഎസ്ടി വകുപ്പ് നടപടികളൊന്നും സ്വീകരിക്കുന്നുമില്ല. ഇതിനു നിയമ തടസ്സമുണ്ടെന്നാണു കോഴിയിറച്ചിയുടെ വില കുറയാത്തതിനാൽ ഹോട്ടലുകൾ ഇപ്പോഴും ഭക്ഷണത്തിന് ഉയർന്ന വില തന്നെയാണ് ഈടാക്കുന്നത്. നികുതി കുറഞ്ഞതോടെ ഒരു ലീറ്റർ കുപ്പിവെള്ളത്തിന്റെ വിലയിൽ ഒരു രൂപയെങ്കിലും കുറവുണ്ടാകേണ്ടതാണ്. എന്നാൽ, പുതിയ സ്റ്റോക്ക് എത്തിയപ്പോഴും പരമാവധി വില 20 രൂപ തന്നെ.
വിലക്കയറ്റം, തെറ്റായ ബില്ലിങ്, വില തിരുത്തൽ തുടങ്ങിയവ ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികളാണ് ഇപ്പോഴും ജിഎസ്ടി വകുപ്പിനു മന്ത്രിക്കും ലഭിക്കുന്നത്. ഇവ പരിശോധിച്ചു കേസെടുക്കുമെന്നു മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനു പുറമെ, നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ടു വിവിധ വ്യാപാര മേഖലകളിൽ നിന്നു സർക്കാരിനു നിവേദനവും ലഭിച്ചിട്ടുണ്ട്.
വരുന്ന അഞ്ചിനു ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ നികുതി നിരക്ക് കുറയ്ക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ മന്ത്രി തോമസ് ഐസക് ഉന്നയിക്കും. സാനിറ്ററി നാപ്കിൻ, മൽസ്യബന്ധന ഉപകരണങ്ങൾ, ആയുർവേദ മരുന്നുകൾ, പ്ലൈവുഡ് തുടങ്ങിയവയ്ക്ക് ഏറ്റവും കുറഞ്ഞ നികുതി നിരക്കായ അഞ്ചു ശതമാനത്തിലേക്കു കുറയ്ക്കണമെന്നതാകും മുഖ്യ ആവശ്യം. ഇതിനു പുറമെ, ജിഎസ്ടിയുടെ പേരിൽ വ്യാപാര മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾക്കും കൊള്ളലാഭത്തിനും എതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകൾക്കു കീഴിലും സമിതി രൂപീകരിക്കാൻ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെടും.