- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഎസ്ടി നടപ്പിലാക്കി ഒരു മാസം പിന്നിടുമ്പോൾ അതിന്റെ ഫലം കാണുന്നുണ്ട്; ജിഎസ്ടി വന്നതോടെ ഒരു ദരിദ്രന് ആവശ്യമുള്ള സാധനങ്ങളുടെ വില കുറഞ്ഞു; സാധനങ്ങൾക്കു വിലക്കുറവുണ്ട് എന്നു കേൾക്കുമ്പോൾ എനിക്കു വളരെ സന്തോഷം തോന്നുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാദിന്റെ പൂർണ്ണ മലയാള പരിഭാഷ
എന്റെ പ്രിയപ്പെട്ട ദേശവാസികളേ! നമസ്‌കാരം. മഴക്കാലം മനസ്സിനെ വളരെയേറെ ആകർഷിക്കുന്നുവെന്നത് മനുഷ്യമനസ്സിന്റെ പ്രത്യേകതയാണ്. പക്ഷിമൃഗാദികളും ചെടികളും പ്രകൃതിയും - എല്ലാം മഴക്കാലം വരുമ്പോൾ സന്തോഷിക്കുന്നു. എന്നാൽ മഴ ഭീകരരൂപം കാട്ടുമ്പോഴാണ് വെള്ളത്തിന് വിനാശം വിതയ്ക്കാനുള്ള എത്ര വലിയ കഴിവാണുള്ളതെന്നു മനസ്സിലാവുക. പ്രകൃതി നമുക്കു ജീവനേകുന്നു, നമ്മെ പോറ്റുന്നു. എന്നാൽ ചിലപ്പോഴൊക്കെ വെള്ളപ്പൊക്കം, ഭൂകമ്പം പോലെയുള്ള പ്രകൃതിവിപത്തുകൾ, അതിന്റെ ഭീകരരൂപം വളരെ വിനാശങ്ങൾ വിതയ്ക്കുന്നു. മാറുന്ന കാലാവസ്ഥയുടേയും പരിസ്ഥിതിയുടെയും ഫലമായി വളരെ പ്രതികൂലമായ അവസ്ഥാവിശേഷങ്ങളുണ്ടാകുന്നു. കഴിഞ്ഞ ചില ദിവസങ്ങളായി ഭാരതത്തിന്റെ ചില ഭാഗങ്ങളിൽ, വിശേഷിച്ചും അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഗുജറാത്ത്, രാജസ്ഥാൻ, ബംഗാളിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ അതിവർഷം കാരണം ജനങ്ങൾക്ക് വിപത്തുകൾ അനുഭവിക്കേണ്ടി വന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിരന്തരമായി നിരീക്ഷണം നടക്കുന്നുണ്ട്. വ്യാപകമായ തലത്തിൽ രക്ഷാനടപടികൾ എടുക്കുന്നു. സാധിക്
എന്റെ പ്രിയപ്പെട്ട ദേശവാസികളേ! നമസ്‌കാരം. മഴക്കാലം മനസ്സിനെ വളരെയേറെ ആകർഷിക്കുന്നുവെന്നത് മനുഷ്യമനസ്സിന്റെ പ്രത്യേകതയാണ്. പക്ഷിമൃഗാദികളും ചെടികളും പ്രകൃതിയും - എല്ലാം മഴക്കാലം വരുമ്പോൾ സന്തോഷിക്കുന്നു. എന്നാൽ മഴ ഭീകരരൂപം കാട്ടുമ്പോഴാണ് വെള്ളത്തിന് വിനാശം വിതയ്ക്കാനുള്ള എത്ര വലിയ കഴിവാണുള്ളതെന്നു മനസ്സിലാവുക. പ്രകൃതി നമുക്കു ജീവനേകുന്നു, നമ്മെ പോറ്റുന്നു. എന്നാൽ ചിലപ്പോഴൊക്കെ വെള്ളപ്പൊക്കം, ഭൂകമ്പം പോലെയുള്ള പ്രകൃതിവിപത്തുകൾ, അതിന്റെ ഭീകരരൂപം വളരെ വിനാശങ്ങൾ വിതയ്ക്കുന്നു. മാറുന്ന കാലാവസ്ഥയുടേയും പരിസ്ഥിതിയുടെയും ഫലമായി വളരെ പ്രതികൂലമായ അവസ്ഥാവിശേഷങ്ങളുണ്ടാകുന്നു. കഴിഞ്ഞ ചില ദിവസങ്ങളായി ഭാരതത്തിന്റെ ചില ഭാഗങ്ങളിൽ, വിശേഷിച്ചും അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഗുജറാത്ത്, രാജസ്ഥാൻ, ബംഗാളിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ അതിവർഷം കാരണം ജനങ്ങൾക്ക് വിപത്തുകൾ അനുഭവിക്കേണ്ടി വന്നു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിരന്തരമായി നിരീക്ഷണം നടക്കുന്നുണ്ട്. വ്യാപകമായ തലത്തിൽ രക്ഷാനടപടികൾ എടുക്കുന്നു. സാധിക്കുന്നിടത്തൊക്കെ മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ പോകുന്നുമുണ്ട്. സംസ്ഥാന സർക്കാരുകളും തങ്ങളുടേതായ രീതിയിൽ വെള്ളപ്പൊക്കബാധിതർക്ക് സഹായം നല്കാനായി സാദ്ധ്യമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. സാമൂഹിക സംഘടനകളും സാംസ്‌കാരിക സംഘടനകളും സേവന മനോഭാവത്തോടെ ജോലി ചെയ്യുന്ന പൗരന്മാരും ഈ പരിതസ്ഥിതിയിൽ ആളുകളെ സഹായിക്കാൻ പരമാവധി ശ്രമങ്ങൾ നടത്തുന്നു. ഭാരത സർക്കാരിന്റെ ഭാഗത്തുനിന്നു സൈനികർ, വായുസേന, എൻഡിആർഎഫ്, അർധസൈനിക വിഭാഗങ്ങൾ തുടങ്ങിയവരെല്ലാം വെള്ളപ്പൊക്ക ബാധിതരെ സഹായിക്കാൻ ജീവൻ പണയം വച്ച് പ്രവർത്തിക്കുന്നു. വെള്ളപ്പൊക്കം കാരണം ജനജീവിതം വളരെ താറുമാറാകുന്നു. വിളകളും മൃഗസമ്പത്തും, അടിസ്ഥാന സൗകര്യങ്ങളും പാതകളും വൈദ്യുതിയും വാർത്താവിനിമയോപാധികളും എല്ലാം അപകടത്തിലാകുന്നു.
വിശേഷിച്ചും നമ്മുടെ കർഷകസഹോദരങ്ങൾക്കും വിളവുകൾക്കും കൃഷിയിടങ്ങൾക്കുമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഇൻഷ്വറൻസ് കമ്പനികൾ വിശേഷിച്ചും വിള ഇൻഷുറൻസ് കമ്പനികൾ ക്ലെയിം സെറ്റിൽമെന്റ് വേഗം നടത്താൻ പദ്ധതികൾ ഉണ്ടാക്കിയിരിക്കുന്നു. വെള്ളപ്പൊക്കത്തെ നേരിടാൻ 24ഃ7 (ഇരുപത്തിനാലു മണിക്കൂറും, ആഴ്ചയിലെ ഏഴു ദിവസവും) കൺട്രോൾറൂം ഹെല്പ് ലൈൻ നമ്പർ 1078 നിരന്തരം പ്രവർത്തിക്കുന്നു. ആളുകൾ തങ്ങളുടെ ബുദ്ധിമുട്ടുകൾ പറയുന്നു. വർഷകാലത്തിനുമുമ്പ് വളരെയേറെ സ്ഥലങ്ങളിൽ മോക് ഡ്രിൽ നടത്തി മുഴുവൻ സർക്കാർ സംവിധാനത്തെയും തയ്യാറാക്കി. എൻഡിആർഎഫ് ടീമിനെ നിയോഗിച്ചു.
വിവിധ സ്ഥലങ്ങളിൽ അപകടസഹായ സൗഹൃദസംഘങ്ങളുണ്ടാക്കണം, അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതും സംബന്ധിച്ച് പരിശീലനം നല്കണം, സന്നദ്ധപ്രവർത്തകരെ നിശ്ചയിക്കണം, ജനങ്ങളുടെ കൂട്ടായ്മയുണ്ടാക്കി ഇത്തരം പരിതസ്ഥിതികളെ നേരിടണം. ഇപ്പോൾ സാങ്കേതിക വിദ്യയുടെ വളർച്ച കാരണവും അന്തരീക്ഷശാസ്ത്രത്തിലുണ്ടായ പുരോഗതികൊണ്ടും കാലാവസ്ഥാ മുന്നറിയിപ്പുകൾ ഏകദേശം കൃത്യമായി ലഭിക്കുന്നുണ്ട്. കാലാവസ്ഥാ സൂചനയനുസരിച്ച് നമ്മുടെ പ്രവർത്തനങ്ങളുടെ സമയക്രമം നിശ്ചയിക്കുത് സാവധാനം ഒരു സ്വഭാവമാക്കി മാറ്റിയാൽ നമുക്ക് വലിയ നാശനഷ്ടങ്ങളിൽ നിന്നു രക്ഷപ്പെടാം.
ഞാൻ മൻ കീ ബാത്തിനായി തയ്യാറെടുക്കുമ്പോൾ കാണുത് നാട്ടിലെ പൗരന്മാർ എന്നെക്കാളധികം അതിനു തയ്യാറെടുക്കുന്നു എന്നതാണ്. ഇപ്രാവശ്യം ജി.എസ്.ടി.യെക്കുറിച്ചാണ് വളരെയേറെ കത്തുകളും ഫോൺ വിളികളുമെത്തിയത്. ആളുകൾ ഇപ്പോഴും ജിഎസ്ടിയെക്കുറിച്ച് സന്തോഷം പ്രകടിപ്പിക്കുന്നു, ജിജ്ഞാസയും വ്യക്തമാക്കുന്നു. ഒരു ഫോകോൾ ഇപ്രകാരമായിരുന്നു. 'നമസ്‌കാരം പ്രധാനമന്ത്രിജീ ഞാൻ ഗുഡ്ഗാവിൽ നിന്നും നീതു ഗർഗ്ഗാണു സംസാരിക്കുത്. ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ദിനത്തിൽ അങ്ങു നടത്തിയ പ്രസംഗം ഞാൻ കേട്ടു. അതെന്നെ വളരെയേറെ സ്വാധീനിച്ചു. അതേപോലെ കഴിഞ്ഞമാസം ഇന്നേ ദിവസം ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്‌സ് (ജിഎസ്ടി) ആരംഭിച്ചു. സർക്കാർ പ്രതീക്ഷിച്ചതുപോലെയുള്ള ഫലമാണോ ഒരു മാസത്തിനുശേഷം കാണാനാകുന്നത് എന്ന് അങ്ങയ്ക്കു പറയാനാകുമോ? ഇതെക്കുറിച്ച് അങ്ങയുടെ അഭിപ്രായം അറിയാനാഗ്രഹിക്കുന്നു.
നന്ദി.'ജിഎസ്ടി നടപ്പിലാക്കിയിട്ട് ഏകദേശം ഒരു മാസമായി, അതിന്റെ ഫലം കാണാൻ തുടങ്ങിയിട്ടുണ്ട്. ജിഎസ്ടി കാരണം ഒരു ദരിദ്രന് ആവശ്യമുള്ള സാധനങ്ങളുടെ വില കുറഞ്ഞു. സാധനങ്ങൾക്കു വിലക്കുറവുണ്ട് എന്നു കേൾക്കുമ്പോൾ എനിക്കു വളരെ സന്തോഷം തോന്നുന്നു. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ, വിദൂരസ്ഥ പർവ്വത പ്രദേശങ്ങളിൽ, വനപ്രദേശത്തു താമസിക്കുന്ന ഒരു വ്യക്തി, വിലാസം ശരിയാണോ എെന്നനിക്ക് ഭയം തോന്നിയിരുന്നുവെന്നും ഇപ്പോൾ കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങി എന്നും പറഞ്ഞ് കത്തെഴുതുമ്പോൾ കാര്യങ്ങൾ പഴയതിലും ലളിതമായി എെന്നനിക്കു തോന്നുന്നു. ട്രാൻസ്‌പോർട്ട്-ലോജിസ്റ്റിക് സെക്ടറിൽ ജിഎസ്ടിയുടെ സ്വാധീനമെങ്ങനെയെന്നു കാണുകയായിരുന്നു. ട്രക്കുകളുടെ പോക്കുവരവുകൾ വർധിച്ചിരിക്കുന്നു. ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തെത്തുന്നതിൽ സമയം എത്ര കുറയുന്നു എന്നും ഹൈവേകളിലെ തിരക്കെത്ര കുറഞ്ഞുവെന്നും കാണുന്നു. ട്രക്കുകളുടെ വേഗതയേറിയതു കാരണം മലിനീകരണം കുറഞ്ഞിരിക്കുന്നു.
സാധനങ്ങൾ വേഗം ലക്ഷ്യങ്ങളിലെത്തുന്നു. ഈ സൗകര്യങ്ങളൊക്കെയുണ്ട്, പക്ഷേ, അതോടൊപ്പം സാമ്പത്തിക വളർച്ചയ്ക്കും ഗതിവേഗമേറുന്നു. നേരത്തെ വെവ്വേറെ നികുതിഘടനയുണ്ടായിരുന്നതു കാരണം ട്രാൻസ്‌പോർട്ട്-ലോജിസ്റ്റിക് സെക്ടറിൽ കടലാസുപണികൾ വളരെയധികമായിരുന്നു. അതുകൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും പുതിയ പുതിയ വെയർഹൗസുകൾ ഉണ്ടാക്കേണ്ടിയിരുന്നു. ഗുഡ് ആൻഡ് സിംപിൾ ടാക്‌സ് എന്നു ഞാൻ പറയാനാഗ്രഹിക്കുന്ന ജിഎസ്ടി കാരണം നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ വളരെ അനുകൂലമായ സ്ഥിതിവിശേഷമുണ്ടായി, അതും വളരെ കുറഞ്ഞ സമയംകൊണ്ട്. ഇതിലൂടെ എത്ര വേഗതയിലാണോ ലളിതമായ രീതിയിൽ മാറ്റം നടന്നത്, എത്ര വേഗമാണോ ഒരു രീതിയിൽ നിന്നു മറ്റൊന്നിലേക്ക് മാറിയത്, പുതിയ രജിസ്‌ട്രേഷനുകൾ നടന്നത് അതിലൂടെ ഈ രാജ്യം മുഴുവൻ ഒരു പുതിയ വിശ്വാസം രൂപപ്പെട്ടിരിക്കുന്നു. എന്നെങ്കിലുമൊരിക്കൽ സാമ്പത്തിക വിദഗ്ദ്ധർ, മാനേജ്‌മെന്റ് വിദഗ്ദ്ധർ, സാങ്കേതികവിദഗ്ദ്ധർ ഭാരതത്തിലെ ജിഎസ്ടി നടപ്പിലാക്കലിനെക്കുറിച്ച് ലോകത്തിനുമുന്നിൽ ഒരു മാതൃകയായി കണ്ട് ഗവേഷണം നടത്തി പ്രബന്ധം രചിക്കും എെന്നനിക്ക് വിശ്വാസമുണ്ട്.
ലോകത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികൾക്കും വേണ്ടി ഒരു കേസ് സ്റ്റഡി രൂപപ്പെടും. കാരണം ഇത്രയും വലിയ അളവിൽ ഇത്രയും വലിയ മാറ്റം, ഇത്രയും കോടിക്കണക്കിന് ആളുകളുടെ പങ്കുചേരലോടുകൂടി ഇത്രയും വലിയ ഒരു രാജ്യത്ത് അതു നടപ്പിലാക്കി വിജയകരമായി മുേന്നറുക എന്നതുതന്നെ നമ്മെ വിജയത്തിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുന്നു. ലോകം തീർച്ചയായും ഇതെക്കുറിച്ചു പഠിക്കും. ഈ ജിഎസ്ടി നടപ്പിലാക്കുന്നതിൽ എല്ലാ സംസ്ഥാനങ്ങളുടെയും പങ്കുണ്ട്, എല്ലാ സംസ്ഥാനങ്ങളുടെയും ഉത്തരവാദിത്തവുമുണ്ട്. എല്ലാ തീരുമാനങ്ങളും സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും ഒരുമിച്ച് ഐകകണ്‌ഠ്യേനയാണ് എടുത്തത്. അതുകൊണ്ടാണ് ജിഎസ്ടി കാരണം ദരിദ്രന്റെ പാത്രത്തിന് ഭാരമേറരുത് എന്ന കാര്യത്തിനാണ് എല്ലാ സർക്കാരുകളും മുൻഗണന നല്കിയത്. ജിഎസ്ടി നടപ്പിലാക്കുന്നതിനു മുമ്പ് ഒരു സാധനത്തിന് എന്തു വിലയുണ്ടായിരുന്നു, അതിന് പുതിയ സാഹചര്യത്തിയിൽ എന്തു വിലയാകും എന്ന് ജിഎസ്ടി ആപ്പിലൂടെ അറിയാനാകും.
'ഒരു രാജ്യം- ഒരു നികുതി' എന്ന എത്ര വലിയ സ്വപ്നമാണു സഫലമായത്. ഗ്രാമത്തിൽ മുതൽ കേന്ദ്രത്തിൽ വരെയുള്ള ഉദ്യോഗസ്ഥർ എങ്ങനെ അധ്വാനിച്ചു, എത്ര അർപ്പണബോധത്തോടെ ജോലി ചെയ്തു, സർക്കാരും വ്യാപാരികളും തമ്മിൽ, സർക്കാരും ഉപഭോക്താക്കളും തമ്മിൽ എത്ര സൗഹാർദ്ദപൂർണ്ണമായ അന്തരീക്ഷം രൂപപ്പെട്ടു, അവരുടെ വിശ്വാസം വർധിപ്പിക്കുന്നതിൽ എത്ര വലിയ പങ്കാണു വഹിച്ചത് എന്ന് ജിഎസ്ടിയുടെ കാര്യത്തിൽ എനിക്കു കാണാൻ സാധിച്ചു. ഈ കാര്യത്തിലേർപ്പെട്ട എല്ലാ മന്ത്രാലയങ്ങളെയും, എല്ലാ വകുപ്പുകളെയും, കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ എല്ലാ ഉദ്യോഗസ്ഥരെയും ഹൃദയപൂർവ്വം ഞാൻ അഭിനന്ദിക്കുന്നു. ജിഎസ്ടി ഭാരതത്തിന്റെ സാമൂഹിക ശക്തിയുടെ വിജയത്തിന്റെ ഒരു ഉത്തമോദാഹരണമാണ്. ഇതൊരു ചരിത്രനേട്ടമാണ്. ഇത് കേവലം നികുതി പരിഷ്‌കരണം മാത്രമല്ല, ഒരു പുതിയ വിശ്വാസത്തിന്റെ സംസ്‌കാരത്തിന് ശക്തിയേകുന്ന സാമ്പത്തിക വ്യവസ്ഥിതിയാണ്. ഒരു തരത്തിൽ ഇത് സാമൂഹിക പരിഷ്‌കരണത്തിന്റെ മുന്നേറ്റമാണ്. ഇത്രയും വലിയ പരിശ്രമത്തെ വിജയത്തിലെത്തിച്ചതിന് കോടിക്കണക്കായ ദേശവാസികൾക്ക് ഞാൻ വീണ്ടും കോടാനുകോടി പ്രണാമങ്ങളർപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഓഗസ്റ്റ് മാസം വിപ്ലവത്തിന്റെ മാസമാണ്. ഇതു നാം കുട്ടിക്കാലം മുതൽ കേട്ടുപോരുന്നതാണ്. 1920 ഓഗസ്റ്റ് 1ന് നിസ്സഹകരണ സമരം ആരംഭിച്ചു, 1942 ഓഗസ്റ്റ് 9ന് ഭാരത് ഛോഡോ ആന്ദോളൻ (ക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റ്) തുടങ്ങി. ഇതു ഓഗസ്റ്റ് ക്രാന്തി എന്ന പേരിൽ അറിയപ്പെടുന്നു. 1947 ഓഗസ്റ്റ് 15 ന് രാജ്യം സ്വതന്ത്രമായി. ഇങ്ങനെ ഓഗസ്റ്റ് മാസത്തിൽ പല സംഭവങ്ങൾ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതായി ഉണ്ട്. ഈ വർഷം നാം ഭാരത് ഛോഡോ ആന്ദോളന്റെ (ക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റിന്റെ) എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാൻ പോകുകയാണ്. എന്നാൽ ഡോ.യുസുഫ് മെഹർ അലി ആണ് 'ഭാരത് ഛോഡോ' എന്ന മുദ്രാവാക്യം നല്കിയത് എന്ന് വളരെ കുറച്ച് ആളുകൾക്കേ അറിയൂ. 1942 ഓഗസ്റ്റ് 9ന് എന്തു സംഭവിച്ചു എന്നു നമ്മുടെ പുതിയ തലമുറ അറിയണം. 1857 മുതൽ 1942 വരെ സ്വാതന്ത്ര്യവാഞ്ഛയുമായി ജനങ്ങൾ ഒത്തുചേർന്നു, പ്രയത്‌നിച്ചു, കഷ്ടപ്പാടുകൾ അനുഭവിച്ചു. ചരിത്രത്തിന്റെ ഏടുകൾ ഭവ്യമായ ഭാരതനിർമ്മിതിക്കുള്ള പ്രേരണയാണു നമുക്കേകുന്നത്. സ്വാതന്ത്ര്യസമരവീരന്മാർ ത്യാഗവും തപസ്സും അനുഷ്ഠിച്ചു, ബലിദാനം നടത്തി എന്നതിനേക്കാൾ വലിയ പ്രേരണയെന്താണുള്ളത്. ഭാരത് ഛോഡോ ആന്ദോളൻ ഭാരതീയ സ്വാതന്ത്ര്യസമരത്തിന്റെ ഒരു മഹത്തായ പോരാട്ടമായിരുന്നു.
ഈ സമരം ബ്രിട്ടീഷ് ഭരണത്തിൽ നിന്നു മോചനത്തിനായുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തിനു പ്രേരണയായി. ഇംഗ്ലീഷ് ഭരണത്തിനെതിരെ ഭാരതത്തിന്റെ ജനമനസ്സ് ഒരുമിച്ചു. ഹിന്ദുസ്ഥാന്റെ ഓരോ മൂലയിലും ഗ്രാമങ്ങളിലും നഗരങ്ങളിലും സാക്ഷരരും നിരക്ഷരരും ദരിദ്രനും സമ്പന്നനുമെല്ലാം തോളോടുതോൾ ചേർന്ന് ഭാരത് ഛോഡോ ആന്ദോളനിൽ ഭാഗഭാക്കുകളായി. ജനരോഷം പാരമ്യത്തിലെത്തിയിരുന്നു. മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം ലക്ഷക്കണക്കിന് ഭാരതീയർ ''പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക'' എന്ന മന്ത്രവുമായി ജീവിതത്തെ പോരാട്ടത്തിന് അർപ്പിക്കുകയായിരുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കൾ തങ്ങളുടെ പഠനമുപേക്ഷിച്ചു, പുസ്തകങ്ങളുപേക്ഷിച്ചു. സ്വാതന്ത്ര്യത്തിന്റെ കാഹളം കേട്ട് അവർ ഇറങ്ങിപ്പുറപ്പെട്ടു. ഓഗസ്റ്റ് 9ന് മഹാത്മാ ഗാന്ധി ഭാരത് ഛോഡോ എന്ന ആഹ്വാനം പുറപ്പെടുവിച്ചുവെങ്കിലും വലിയ നേതാക്ക•ാരെയെല്ലാം ഇംഗ്ലീഷ് ഭരണകൂടം ജയലിലടച്ചിരുന്നു. ആ കാലത്താണ് രാജ്യത്തെ രണ്ടാം തലമുറ നേതൃത്വത്തിൽപ്പെട്ട ഡോ.ലോഹ്യയെയും ജയപ്രകാശ് നാരായണനെയും പോലുള്ള മഹാപുരുഷന്മാർ മുന്നണിപ്പടയാളികളായത്.
നിസ്സഹകരണ സമരവും ഭാരത് ഛോഡോ ആന്ദോളനും 1920ലും 1942ലും മഹാത്മാഗാന്ധിയുടെ രണ്ടു വ്യത്യസ്ഥ രൂപങ്ങൾ കാണിച്ചുതന്നു. നിസ്സഹകരണസമരത്തിന്റെ രൂപവും ഭാവവും വ്യത്യസ്ഥമായിരുന്നു. 1942ൽ മഹാത്മാഗാന്ധിയെപ്പോലുള്ള മഹാത്മാവിന് 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മന്ത്രമുദ്‌ഘോഷിക്കേണ്ട സ്ഥിതിയാകും വിധം സമരതീവ്രത വർധിച്ചിരുന്നു. ഈ വിജയത്തിന്റെയെല്ലാം പിന്നിൽ ജനപിന്തുണയുണ്ടായിരുന്നു, ജനങ്ങളുടെ കഴിവുണ്ടായിരുന്നു, ജനങ്ങളുടെ ദൃഢനിശ്ചയമുണ്ടായിരുന്നു, ജനങ്ങളുടെ പോരാട്ടമുണ്ടായിരുന്നു. രാജ്യം മുഴുവൻ ഒത്തൊരുമയോടെ പോരാടി. ചരിത്രത്തിന്റെ ഏടുകളെ കൂട്ടിച്ചേർത്തു നോക്കിയാലെങ്ങനെ എന്നു ഞാൻ ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്. ആദ്യത്തെ സ്വാതന്ത്ര്യസമരം 1857ൽ നടന്നു. അന്നു തുടങ്ങിയ സമരം 1942 വരെ അനുനിമിഷം രാജ്യത്തിന്റെ ഏതെങ്കിലുമൊക്കെ ഭാഗങ്ങളിൽ നടന്നുകൊണ്ടേയിരുന്നു. ഈ നീണ്ട കാലഘട്ടം ജനങ്ങളുടെ മനസ്സിൽ സ്വാതന്ത്ര്യവാഞ്ഛ ജനിപ്പിച്ചു. എല്ലാവരും എന്തെങ്കിലുമൊക്കെ ചെയ്യാൻ മനസ്സുറപ്പിച്ചവരായി.
തലമുറകൾ കടന്നുപോയെങ്കിലും ദൃഢനിശ്ചയത്തിന് കുറവുണ്ടായില്ല. ആളുകൾ വന്നു, പങ്കുചേർന്നു, പോയി, പുതിയ ആളുകൾ വന്നു, പുതിയവർ ചേർന്നു... ഇംഗ്ലീഷ് ഭരണകൂടത്തെ പിഴുതെറിയുന്നതിന് രാജ്യം അനുനിമിഷം പ്രയത്‌നിച്ചുകൊണ്ടിരുന്നു. 1857 മുതൽ 1942 വരെ നടന്ന ഈ പരിശ്രമം, ഈ സമരത്തെ 1942ൽ അതിന്റെ പാരമ്യത്തിലെത്തിച്ചു. 5 വർഷത്തിനുള്ളിൽ 1947ൽ ഇംഗ്ലീഷുകാർക്കു ഇന്ത്യവിട്ടുപോകേണ്ടി വരും വിധമുള്ള കാഹളമാണ് 'ഭാരത് ഛോഡോ'യിലൂടെ മുഴങ്ങിയത്. 1857-1942 കാലഘട്ടത്തിൽ സ്വാതന്ത്ര്യവാഞ്ഛ എല്ലാ ജനങ്ങളിലുമെത്തി. 1942 -1947 അഞ്ചു വർഷം. ദൃഢനിശ്ചയം നേടിയെടുക്കാനുള്ള ജനമനസ്സു രൂപപ്പെട്ടു. നിർണ്ണായകമായ വർഷങ്ങളായി. അത് വിജയപൂർവ്വം സ്വാതന്ത്ര്യം നേടാനുള്ള കാരണമായി മാറി. ഈ അഞ്ചുവർഷങ്ങൾ നിർണ്ണായകമായിരുന്നു.
ഞാൻ നിങ്ങളെ ഇതിന്റെ ഗണിതവുമായി ബന്ധിപ്പിക്കാനാഗ്രഹിക്കുന്നു. 1947ൽ നമുക്കു സ്വാതന്ത്ര്യം കിട്ടി. ഇന്ന് 2017 ആണ്. ഏകദേശം 70 വർഷങ്ങളായി. സർക്കാരുകൾ വന്നു പോയി. വ്യവസ്ഥിതികൾ രൂപപ്പെട്ട്, മാറി. വളർന്നു, മുന്നേറി. രാജ്യത്തെ പ്രശ്‌നങ്ങളിൽ നിന്നു മോചിപ്പിക്കാൻ, ദാരിദ്ര്യം അകറ്റാൻ, വികസനത്തിനായി ശ്രമങ്ങൾ നടന്നു. എല്ലാവരും അവരവരുടേതായ രീതിയിൽ പരിശ്രമിച്ചു. വിജയങ്ങളുണ്ടായി. പ്രതീക്ഷകളും ഉണർന്നു. 1942 മുതൽ 1947 വരെ ദൃഢനിശ്ചയം നേടിയെടുക്കാനുള്ള നിർണ്ണായക വർഷങ്ങളായിരുന്നതുപോലെ. 2017 മുതൽ 2022 വരെ ദൃഢനിശ്ചയത്തോടെ ലക്ഷ്യം നേടിയെടുക്കാനുള്ള, അഞ്ചുവർഷങ്ങൾ നമ്മുടെ മുന്നിലെത്തിയിരിക്കയാണ്. 2017ലെ ഓഗസ്റ്റ് 15 നമുക്ക് ദൃഢനിശ്ചയത്തിനുള്ള അവസരമായി ആഘോഷിക്കാം. 2022ൽ സ്വാതന്ത്ര്യത്തിന്റെ 75 വർഷമാകുമ്പോൾ നാം ഈ ലക്ഷ്യം നേടിയെടുക്കുക തന്നെ വേണം. നൂറ്റിയിരുപത്തിയഞ്ചു കോടി ജനങ്ങൾ ഓഗസ്റ്റ് 9 എന്ന വിപ്ലവദിനത്തെ ഓർത്തുകൊണ്ട് വ്യക്തിയെ നിലയിലും പൗരനെന്ന നിലയിലും ഈ ദൃഢനിശ്ചയമെടുക്കണം - ഞാൻ രാജ്യത്തിനുവേണ്ടി, ഇതു ചെയ്യും, കുടുംബമെന്ന നിലയിൽ ഇതു ചെയ്യും, സമൂഹമെന്ന നിലയിൽ ഇതു ചെയ്യും, ഗ്രാമവും നഗരവുമെന്ന നിലയിൽ ഇതു ചെയ്യും, സർക്കാർ വകുപ്പെന്ന നിലയിൽ ഇതു ചെയ്യും, സർക്കാരെന്ന നിലയിൽ ഇതു ചെയ്യും. കോടിക്കണക്കിന് നിശ്ചയങ്ങളുണ്ടാകട്ടെ.
കോടിക്കണക്കിന് നിശ്ചയങ്ങൾ സഫലീകരിക്കാൻ ശ്രമിക്കാം. എങ്കിൽ 1942 മുതൽ 1947 വരെയുള്ള അഞ്ചുവർഷം സ്വാതന്ത്ര്യത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായിരുന്നതുപോലെ 2017 മുതൽ 2022 വരെയുള്ള അഞ്ചുവർഷം ഭാരതത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളവും നിർണ്ണായകമാകാം. നിർണ്ണായകമാക്കണം നമുക്ക്. അഞ്ചു വർഷത്തിനുശേഷം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കും. അക്കാര്യത്തിൽ നാം ഒരു ദൃഢനിശ്ചയമെടുക്കണം. 2017 നമ്മുടെ സ്വപ്നവർഷമാകണം. ഈ ഓഗസ്റ്റ്മാസത്തിലെ ദൃഢനിശ്ചയത്തിന്റെ ഭാഗമാകണം. നാം തീരുമാനിക്കണം - മാലിന്യം - ഇന്ത്യ വിടുക, ദാരിദ്ര്യം - ഇന്ത്യ വിടുക, അഴിമതി - ഇന്ത്യ വിടുക, വർഗ്ഗീയത - ഇന്ത്യ വിടുക. ഇന്ന് പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നതല്ല ആവശ്യം മറിച്ച് പുതിയ ഭാരതസ്വപ്നവുമായി ചേരുക എന്നതാണ്, വിജയം നേടാനായി മനസ്സും ശരീരവുമർപ്പിച്ച് പ്രവർത്തിക്കുക എന്നതാണ്.
ഈ സ്വപ്നവുമായി ജീവിക്കണം, പരിശ്രമിക്കണം. വരൂ, ഈ ഓഗസ്റ്റ് 8 ന് സ്വപ്നസാക്ഷാത്കാരത്തിനായി മഹത്തായ മുന്നേറ്റം നടത്താം. ഓരോ ഭാരതവാസിയും, സാമൂഹിക സംഘടനകളും, പ്രാദേശിക ഭരണസംവിധാനങ്ങളും, സ്‌കൂളുകളും, കോളജുകളും, വിവിധ സംഘടനകളും എല്ലാവരും പുതിയ ഭാരതത്തിനായി എന്തെങ്കിലും ദൃഢനിശ്ചയമെടുക്കുക. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സാക്ഷാത്കരിച്ചു കാണിക്കാനാകുന്ന എന്തെങ്കിലും തീരുമാനമെടുക്കണം. യുവസംഘടനകൾ, വിദ്യാർത്ഥിസംഘടനകൾ, സർക്കാരിതര സന്നദ്ധ സംഘനകൾ തുടങ്ങിയവർക്ക് സാമൂഹിക ചർച്ചകൾ സംഘടിപ്പിക്കാവുന്നതാണ്. പുതിയ പുതിയ ആശയങ്ങളെ മുന്നോട്ടു കൊണ്ടുവരാം. ഒരു രാഷ്ട്രമെന്ന നിലയിൽ നാം എവിടെയെത്തണം? ഒരു വ്യക്തിയെന്ന നിലയിൽ എന്റെ സംഭാവന എന്താകാം? വര,ൂ ഈ ദൃഢനിശ്ചയമെടുക്കുന്നതിന് നമുക്കണിചേരാം.
ഞാൻ വിശേഷിച്ചും ഓൺലൈൻ ലോകത്തുള്ള യുവാക്കളായ സുഹൃത്തുക്കളെ ക്ഷണിക്കയാണ്. പുതിയ ഭാരതനിർമ്മിതിക്കായി പുതുമയുള്ള സംഭാവനകൾ നല്കാനായി മുന്നോട്ടു വരുക. ഓൺലൈൻ ലോകത്തുള്ളവർ എവിടെയാണെങ്കിലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു... സാങ്കേതികവിദ്യ ഉപയോഗിച്ച്, വീഡിയോ, പോസ്റ്റ്, ബ്ലോഗ്, ലേഖനം, പുതിയ പുതിയ ആശയങ്ങൾ ഇവയുമായി മുന്നോട്ടുവരൂ. ഈ ലക്ഷ്യത്തെ ഒരു ജനമുന്നേറ്റമാക്കി മാറ്റൂ. നരേന്ദ്ര മോദി ആപ്പിലും യുവാക്കൾക്കായി ക്വിറ്റിന്ത്യ ക്വിസ് ആരംഭിക്കുന്നതാണ്. ഈ പ്രശ്‌നോത്തരി യുവാക്കളെ രാജ്യത്തിന്റെ അഭിമാനകരമായ ചരിത്രവുമായി ബന്ധിപ്പിക്കുന്നതിനും സ്വാതന്ത്ര്യസമരനായകരെ പരിചയപ്പെടുത്തുന്നതിനുമുള്ള ശ്രമമാണ്. നിങ്ങളിതിന് തീർച്ചയായും വ്യാപകമായ പ്രചാരം നല്കുകയും ആളുകളിലെത്തിക്കുകയും ചെയ്യണം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഓഗസ്റ്റ് 15 ന് രാജ്യത്തിന്റെ പ്രധാന സേവകനെ നിലയിൽ ചുവപ്പുകോട്ടയിൽ നിന്നു രാജ്യത്തെ അഭിസംബോധനചെയ്യാൻ എനിക്ക് അവസരം കിട്ടുന്നു. ഞാനൊരു നിമിത്തം മാത്രമാണ്. അവിടെ ഒരു വ്യക്തിയല്ല സംസാരിക്കുന്നത്. ചുവപ്പുകോട്ടയിൽ നിന്നു രാജ്യത്തെ നൂറ്റിയിരുപത്തിയഞ്ചുകോടി ജനങ്ങളുടെ സ്വരമാണു മുഴങ്ങുന്നത്. അവരുടെ സ്വപ്നങ്ങളെ ഞാൻ വാക്കുകളിലാക്കാൻ ശ്രമിക്കുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഓഗസ്റ്റ് 15ന് പ്രസംഗിക്കുവാനായി എനിക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും അഭിപ്രായങ്ങൾ ലഭിക്കുന്നു. ഏതൊക്കെ പ്രശ്‌നങ്ങളാണു പറയേണ്ടതെന്നു സൂചിപ്പിക്കുന്നു. ഇപ്രാവശ്യവും ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. മൈ ഗവ് ആപ്പിൽ അല്ലെങ്കിൽ നരേന്ദ്ര മോദി ആപ്പിൽ നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും അറിയിക്കൂ. ഞാൻ സ്വയം അതു വായിക്കുകയും ഓഗസ്റ്റ് 15 ന് ലഭ്യമാകുന്നിടത്തോളം സമയംകൊണ്ട് അവയെക്കുറിച്ചു പറയാൻ ശ്രമിക്കുകയും ചെയ്യും. കഴിഞ്ഞ മൂന്നു പ്രാവശ്യവും ഓഗസ്റ്റ് 15 ലെ പ്രസംഗത്തെക്കുറിച്ച് എനിക്കു ലഭിക്കാറുള്ള പരാതി പ്രസംഗം കുറച്ച് നീണ്ടു പോകുന്നു എതാണ്. അതുകൊണ്ട് കുറച്ച് ചെറുതാക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങേയറ്റം 40-45-50 മിനിട്ടിൽ തീർക്കണമെന്നു വിചാരിക്കുന്നു. ഞാൻ എന്റെതായ രീതിയിൽ അങ്ങനെ തീരുമാനിച്ചിരിക്കുെന്നങ്കിലും അതു സാധിക്കുമോ ഇല്ലയോ എന്നറിയില്ല. പ്രസംഗം ചെറുതാക്കാൻ ശ്രമിക്കാൻ നിശ്ചയിച്ചിരിക്കയാണ്. സാധിക്കുന്നോ ഇല്ലയോ എന്നു കാണാം.
പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് ഒരു കാര്യം കൂടി പറയാനാഗ്രഹിക്കുന്നു. ഭാരതത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ഒരു സാമൂഹിക ധനതത്വശാസ്ത്രമുണ്ട്. അതിനെ നാം ഒരിക്കലും വിലകുറച്ചു കാണരുത്. നമ്മുടെ ആഘോഷങ്ങൾ, ഉത്സവങ്ങൾ ഒക്കെ സന്തോഷിക്കാനുള്ള അവസരങ്ങൾ മാത്രമല്ല. നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളും സാമൂഹികപരിഷ്‌കരണത്തിന്റെ ശ്രമങ്ങളാണ്. എങ്കിലും അതോടൊപ്പം എല്ലാ ആഘോഷങ്ങളും ദരിദ്രരുടെ സാമ്പത്തിക ജീവിതവുമായി നേരിട്ടു ബന്ധപ്പെട്ടവയാണ്. അല്പദിവസങ്ങൾക്കകം രക്ഷാബന്ധൻ, ജന്മാഷ്ടമി... പിന്നെ ഗണേശോത്സവം, അതിനുശേഷം ചൗഥ് ചന്ദർ, പിന്നെ അനന്തചതുർദശി, ദുർഗ്ഗാ പൂജ, ദീപാവലി തുടങ്ങിയവ ഒന്നിനുപിറകെ ഒന്നായി വരും. ഇത് ദരിദ്രർക്ക് സാമ്പത്തികമായി വരവുണ്ടാക്കാൻ അവസരമേകുന്നു. ഈ ആഘോഷങ്ങളിൽ സ്വാഭാവികമായ ഒരു ആനന്ദവും ഉണ്ട്. ആഘോഷങ്ങൾ ബന്ധങ്ങൾക്ക് മധുരം പകരുന്നു, കുടുംബത്തിൽ സ്‌നേഹവും സമൂഹത്തിൽ സാഹോദര്യവും കൊണ്ടുവരുന്നു. വ്യക്തിയെയും സമൂഹത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു. വ്യക്തിയിൽ നിന്നു സമഷ്ടിയിലേക്കുള്ള സഹജമായ യാത്ര നടക്കുന്നു. എന്നിൽ നിന്ന് നമ്മളിലേക്ക് പോകാനുള്ള അവസരമായി മാറുന്നു.
സാമ്പത്തിക വ്യവസ്ഥിതിയുടെ കാര്യം പറഞ്ഞാൽ രക്ഷാബന്ധനിന്റെ പല മാസങ്ങൾക്കു മുമ്പു മുതൽതന്നെ നൂറുകണക്കിന് കുടുംബങ്ങളിൽ ചെറിയ ചെറിയ കുടിൽവ്യവസായങ്ങളിൽ രാഖികളുണ്ടാക്കാൻ തുടങ്ങുന്നു. ഖാദിമുതൽ പട്ടുനൂൽ പരെ എത്രയോ തരത്തിലുള്ള രാഖികൾ ഉണ്ടാക്കുന്നു! ഇപ്പോൾ വീടുകളിലുണ്ടാക്കുന്ന അതായത് ഹോംമേഡ് രാഖികൾ ഇഷ്ടപ്പെടുന്നവരാണേറെയും. രാഖികളുണ്ടാക്കുവർ, രാഖികൾ വില്ക്കുന്നവർ, മധുരപലഹാരങ്ങൾ വില്ക്കുന്നവർ തുടങ്ങി ആയിരക്കണക്കിന് തൊഴിലുകൾ ഈ ആഘോഷവുമായി ബന്ധപ്പെടുന്നു. നമ്മുടെ പ്രിയ സഹോദരീസഹോദരന്മാരുടെ കുടുംബങ്ങൾ ഇതുകൊണ്ടാണു ജീവിക്കുന്നത്. നാം ദീപാവലിക്ക് ദീപങ്ങൾ കത്തിക്കുന്നു- അതൊരു പ്രകാശത്തിന്റെ ആഘോഷം മാത്രമല്ല... അത് ആഘോഷം മാത്രമോ വീടുകൾ അലങ്കരിക്കലോ മാത്രവുമല്ല. അതു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നത് മണ്ണുകൊണ്ടുള്ള ചിരാതുകൾ നിർമ്മിക്കുന്ന ദരിദ്ര കുടുംബങ്ങളുമായിട്ടാണ്. എന്നാൽ ഇന്നു ഞാൻ ആഘോഷങ്ങളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട ദരിദ്രരുടെ സാമ്പത്തികനിലയെക്കുറിച്ചും പറയുമ്പോൾ അതോടൊപ്പം പരിസ്ഥിതിയുടെ കാര്യവും കൂടി പറയാനാഗ്രഹിക്കുന്നു.
എെന്നക്കാൾ ഈ രാജ്യത്തെ ജനങ്ങൾ ജാഗരൂകരാണെന്നും അധികം പ്രവർത്തനനിരതരാണെന്നും ചിലതു കാണുമ്പോൾ ഞാൻ വിചാരിക്കാറുണ്ട്. കഴിഞ്ഞ ഒരു മാസമായി പരിസ്ഥിതിയെക്കുറിച്ചു ജാഗരൂകരായ പൗരന്മാർ എനിക്കു കത്തുകളെഴുതുന്നു. അവർ അഭ്യർത്ഥിച്ചിരിക്കുന്നത് ഗണേശചതുർഥിയിൽ പരിസ്ഥിതി സൗഹൃദ ഗണേശനെക്കുറിച്ച് മുൻകൂട്ടി പറയണമെന്നും ആളുകൾ മണ്ണുകൊണ്ടുള്ള ഗണേശനെ ഇഷ്ടപ്പെടാൻ ഇപ്പോഴേ പദ്ധതിയിടാൻ അവസരമുണ്ടാകണമെന്നുമാണ്. ഞാൻ ഇങ്ങനെ ജാഗ്രതയുള്ള പൗരന്മാരോട് കടപ്പെട്ടിരിക്കുന്നു. മുൻകൂട്ടി ഇക്കാര്യം പറയണമെന്ന് അവർ അഭ്യർത്ഥിക്കുന്നു. ഇപ്രാവശ്യം പൊതു ഗണേശോത്സവത്തിന് വിശേഷാൽ പ്രാധാന്യമുണ്ട്. ലോകമാന്യ തിലകനാണ് ഈ മഹത്തായ ആഘോഷം തുടങ്ങിവച്ചത്. ഇത് പൊതു ഗണേശോത്സവത്തിന്റെ നൂറ്റി ഇരുപത്തഞ്ചാം വാർഷികമാണ്. നൂറ്റിയിരുപത്തിയഞ്ചു വർഷവും നൂറ്റിയിരുപത്തിയഞ്ചു കോടി ജനങ്ങളും- ലോകമാന്യ തിലകൻ സമൂഹത്തിന്റെ ഐക്യവും സമൂഹത്തിൽ ഉണർവ്വും ഉണ്ടാക്കുന്നതിനും സമൂഹികമായ സംസ്‌കാരം രൂപപ്പെടുന്നതിനും ഒരു സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ ഗണേശോത്സവം ആരംഭിച്ചു.
ഗണേശോത്സവുമായി ബന്ധപ്പെട്ട് ഈ വർഷം പ്രബന്ധ, ലേഖന മത്സരങ്ങൾ നടത്തണം, ചർച്ചാ സമ്മേളനങ്ങൾ നടത്തണം, ലോകമാന്യതിലകന്റെ സംഭാവനകൾ ഓർമ്മിക്കണം. തിലകന്റെ സങ്കല്പത്തിനനുസരിച്ചുള്ള പാതയിലൂടെ ഗണേശോത്സവത്തെ എങ്ങനെ കൊണ്ടുപോകണം എന്നു ചിന്തിക്കണം. ആ സങ്കല്പത്തെ എങ്ങനെ വീണ്ടും ശക്തമാക്കാം എന്നാലോചിക്കണം. അതോടൊപ്പം പരിസ്ഥിതിയുടെ രക്ഷയ്ക്കായി പരിസ്ഥിതി സൗഹൃദ ഗണേശൻ, മണ്ണുകൊണ്ടുണ്ടാക്കിയ ഗണേശനായിരിക്കണം നമ്മുടെ ആലോചനയിൽ ഉണ്ടാകേണ്ടത്. ഇപ്രാവശ്യം ഞാനിതു മുൻകൂട്ടി പറയുകയാണ്. നിങ്ങളേവരും ഇക്കാര്യത്തിൽ എന്റെ കൂടെയുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. ഇത് ഇതിന്റെ ശില്പികൾക്കും ദരിദ്രരായ കലാകാരന്മാർക്കും സഹായമാകും. വിഗ്രഹങ്ങളുണ്ടാക്കുന്നതിലൂടെ അവർക്കു തൊഴിൽ ലഭിക്കും. ദരിദ്രരുടെ വയർ നിറയും. വരൂ, നമുക്കു നമ്മുടെ ആഘോഷങ്ങളെ ദരിദ്രരുമായി ബന്ധിപ്പിക്കാം, ദരിദ്രരുടെ സാമ്പത്തിക നിലയുമായി ബന്ധിപ്പിക്കാം, നമ്മുടെ ആഘോഷത്തിന്റെ സന്തോഷം ദരിദ്രരുടെ സാമ്പത്തിക ആഘോഷമാക്കാം. ഇതിനു നാം ശ്രമിക്കണം. ഞാൻ എല്ലാ ദേശവാസികൾക്കും വരാനിരിക്കുന്ന വിവിധതരം ആഘോഷങ്ങൾക്ക്, ഉത്സവങ്ങൾക്ക് അനേകാനേകം മംഗളാശംസകൾ നേരുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നാട്ടിലെ വിദ്യാഭ്യാസമേഖലയാണെങ്കിലും സാമ്പത്തിക മേഖലയാണെങ്കിലും സാമൂഹികരംഗമാണെങ്കിലും സ്പോർട്സ് മേഖലയാണെങ്കിലും നമ്മുടെ രാജ്യത്തെ പെൺകുട്ടികൾ രാജ്യത്തിനു കീർത്തിയേകുന്നതും, ഉയരങ്ങൾ താണ്ടുന്നതും നാം നിരന്തരം കാണുന്നു. നമുക്ക്, ഈ നാട്ടിലെ ജനങ്ങൾക്ക് നമ്മുടെ പെൺകുട്ടികളുടെ പേരിൽ അഭിമാനം തോന്നുന്നു. കഴിഞ്ഞ ദിവസം നമ്മുടെ പെൺകുട്ടികൾ മഹിളാ ക്രിക്കറ്റ് ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചു. എനിക്ക് ഈ ആഴ്ചയിൽ ആ പെൺകുട്ടികളുമായി സംസാരിക്കാൻ അവസരം ലഭിച്ചു. എനിക്കു വളരെ സന്തോഷം തോന്നി, എങ്കിലും ലോകകപ്പ് ജയിക്കാനായില്ലെന്നതിൽ അവർക്കു വളരെ നിരാശയുണ്ടെന്നു മനസ്സിലായി. അവരുടെ മുഖത്ത് ആ സമ്മർദ്ദം, സംഘർഷം പ്രകടമായിരുന്നു. ഞാൻ ആ സംസാരത്തിൽ കാര്യങ്ങളെ മറ്റൊരു തരത്തിലാണ് വിലയിരുത്തിയത്. ഞാൻ പറഞ്ഞു, നോക്കൂ, മാധ്യമങ്ങളുടെ ഈ കാലഘട്ടത്തിൽ പ്രതീക്ഷകൾ വളരെയേറെയാണ്. വിജയം ലഭിച്ചില്ലെങ്കിൽ രോഷമായി മാറുന്ന സ്ഥിതിവിശേഷം. ഭാരതത്തിന്റെ കളിക്കാർ പരാജയപ്പെട്ടാൽ ആ കളിക്കാരുടെ നേരെ രാജ്യത്തിന്റെ രോഷം പൊട്ടിപ്പുറപ്പെടുന്ന കളികളും നാം കണ്ടിട്ടുണ്ട്.
ചിലർ പരിധികൾ ലംഘിച്ച് വേദനിപ്പിക്കുന്ന ഭാഷയിൽ സംസാരിക്കുകയും എഴുതുകയും ചെയ്യും. എന്നാൽ നമ്മുടെ പെൺകുട്ടികൾ ലോകകപ്പ് മത്സരത്തിൽ ജയിക്കാഞ്ഞപ്പോൾ നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങളും ആ പരാജയത്തെ സ്വന്തം തോളിലേറ്റിയത് ആദ്യമായി കണ്ടു. അല്പവും ഭാരം ആ പെൺകുട്ടികളുടെ മേൽ വീഴാനനുവദിച്ചില്ല. ഇത്രമാത്രമല്ല ആ കുട്ടികളുടെ നേട്ടത്തെ പ്രകീർത്തിച്ചു, അതിൽ അഭിമാനം പ്രകടിപ്പിച്ചു. ഇതിനെ സുഖദായകമായ മാറ്റമായി ഞാൻ കാണുന്നു. ഞാനവരെ ഇതു ചൂണ്ടിക്കാട്ടുകയും ഇത്രയും ഭാഗ്യം നിങ്ങൾക്കേ ലഭിച്ചുള്ളു എന്നു പറയുകയും ചെയ്തു. നിങ്ങൾ വിജയിച്ചില്ല എന്ന വിചാരം മനസ്സിൽനിന്നു കളയാൻ പറഞ്ഞു. കളി ജയിച്ചാലും ഇല്ലെങ്കിലും നിങ്ങൾ നൂറ്റിയിരുപത്തിയഞ്ചുകോടി ജനങ്ങളുടെ മനസ്സു ജയിച്ചു എന്നു പറഞ്ഞു. രാജ്യത്തിലെ യുവതലമുറ, വിശേഷിച്ചും നമ്മുടെ പെൺകുട്ടികൾ യഥാർഥത്തിൽ നമ്മുടെ രാജ്യത്തിന്റെ കീർത്തി വർധിപ്പിക്കാൻ വളരെയേറെ പ്രവർത്തിക്കുന്നുണ്ട്. ഞാൻ വീണ്ടും രാജ്യത്തെ യുവതലമുറയെ, വിശേഷിച്ചും നമ്മുടെ പെൺകുട്ടികളെ ഹൃദയപൂർവ്വം അഭിനന്ദിക്കുു, മംഗളാശംസകൾ നേരുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, ഞാൻ ഓഗസ്റ്റ് വിപ്ലവത്തെ വീണ്ടും ഓർമ്മിപ്പിക്കുന്നു, ഓഗസ്റ്റ് 9 വീണ്ടും ഓർമ്മിപ്പിക്കുന്നു, ഓഗസ്റ്റ് 15 വീണ്ടും ഓർമ്മിപ്പിക്കുന്നു. 2022, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തെക്കുറിച്ചും വീണ്ടും ഓർമ്മിപ്പിക്കുന്നു. എല്ലാ ദേശവാസികളും ദൃഢനിശ്ചയമെടുക്കുക, എല്ലാ ദേശവാസികളും സ്വപ്നസാക്ഷാത്കാരത്തിനായി 5 വർഷത്തേക്കുള്ള പദ്ധതികൾ തയ്യാറാക്കുക. നാം രാജ്യത്തെ പുതിയ ഉയരങ്ങളിലേക്കെത്തിക്കണം, എത്തിക്കണം, എത്തിക്കണം. വരൂ, നമുക്കൊരുമിച്ചു പോകാം, എന്തെങ്കിലുമൊക്കെ ചെയ്തുമുേന്നറാം. രാജ്യത്തിന്റെ ഭാവി ശോഭനമായിരിക്കുമെന്ന വിശ്വാസത്തോടെ മുന്നേറാം. അനേകം ശുഭാശംസകൾ. നന്ദി.