- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഎസ്ടിയുടെ പേരിൽ ജനത്തെ കൊള്ളയടിച്ച് ഹോട്ടലുടമകൾ; ജിഎസ്ടി വരുമ്പോൾ വാടക കുറയുമെന്നിരിക്കെ ഇപ്പോൾ ഈടാക്കുന്നത് 50 മുതൽ 60 ശതമാനം വരെ അധികതുക; ജൂലൈ ഒന്നിന് ജിഎസ്ടി പ്രബല്യത്തിൽ വരുമ്പോൾ 1000 വരെയുള്ള വാടകയ്ക്ക് നികുതിയുമില്ല
കൊച്ചി: ചരക്ക്-സേവന നികുതി (ജി.എസ്.ടി.) യുടെ പേരിൽ ചില ഹോട്ടലുകൾ യൊതൊരു നിയന്ത്രണവുമില്ലാതെ മുറി വാടക കുത്തനെ ഉയർത്തുന്നതായി പരാതി. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ഗുരുവായൂർ പോലുള്ള തീർത്ഥാടന കേന്ദ്രങ്ങളിലെയും ഏതാനും ഹോട്ടൽ ഉടമകളാണ് ലോഡ്ജ് മുറികൾക്ക് ജി.എസ്.ടി. വരും മുമ്പു തന്നെ വാടക കുത്തനെ ഉയർത്തിയിരിക്കുന്നത്. ചിലയിടങ്ങളിൽ വാടക നിരക്ക് 50-60 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്. അതേസമയം, ഇത്തരത്തിൽ ഉയർന്ന നിരക്ക് വാങ്ങുന്നത് ശ്രദ്ധയിൽ പ്പെട്ടിട്ടില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ നേതാക്കൾ പറയുന്നു. ജി.എസ്.ടി. നിലവിൽ വരുമ്പോൾ ചെറുകിട-ഇടത്തരം ഹോട്ടൽ മുറികൾക്ക് നിരക്ക് കുറയുകയാണ് ചെയ്യുകയെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, റെസ്റ്റോറന്റുകളിലെ നികുതി 0.5 ശതമാനത്തിൽ നിന്ന് അഞ്ചു മുതൽ 12 ശതമാനം വരെയായി ഉയരും. ജൂലായ് ഒന്നിന് മാത്രമാണ് ജി.എസ്.ടി. നിലവിൽ വരുന്നത്. 1,000 രൂപ വരെ വാടകയുള്ള ഹോട്ടൽ മുറികൾക്ക് ഇതനുസരിച്ച് നികുതി ഉണ്ടാവില്ല. 1,000-2,500 രൂപ നിരക്കിലുള്ളവയ്ക്ക് 12 ശതമാനമ
കൊച്ചി: ചരക്ക്-സേവന നികുതി (ജി.എസ്.ടി.) യുടെ പേരിൽ ചില ഹോട്ടലുകൾ യൊതൊരു നിയന്ത്രണവുമില്ലാതെ മുറി വാടക കുത്തനെ ഉയർത്തുന്നതായി പരാതി. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ഗുരുവായൂർ പോലുള്ള തീർത്ഥാടന കേന്ദ്രങ്ങളിലെയും ഏതാനും ഹോട്ടൽ ഉടമകളാണ് ലോഡ്ജ് മുറികൾക്ക് ജി.എസ്.ടി. വരും മുമ്പു തന്നെ വാടക കുത്തനെ ഉയർത്തിയിരിക്കുന്നത്.
ചിലയിടങ്ങളിൽ വാടക നിരക്ക് 50-60 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്. അതേസമയം, ഇത്തരത്തിൽ ഉയർന്ന നിരക്ക് വാങ്ങുന്നത് ശ്രദ്ധയിൽ പ്പെട്ടിട്ടില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ നേതാക്കൾ പറയുന്നു.
ജി.എസ്.ടി. നിലവിൽ വരുമ്പോൾ ചെറുകിട-ഇടത്തരം ഹോട്ടൽ മുറികൾക്ക് നിരക്ക് കുറയുകയാണ് ചെയ്യുകയെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, റെസ്റ്റോറന്റുകളിലെ നികുതി 0.5 ശതമാനത്തിൽ നിന്ന് അഞ്ചു മുതൽ 12 ശതമാനം വരെയായി ഉയരും.
ജൂലായ് ഒന്നിന് മാത്രമാണ് ജി.എസ്.ടി. നിലവിൽ വരുന്നത്. 1,000 രൂപ വരെ വാടകയുള്ള ഹോട്ടൽ മുറികൾക്ക് ഇതനുസരിച്ച് നികുതി ഉണ്ടാവില്ല. 1,000-2,500 രൂപ നിരക്കിലുള്ളവയ്ക്ക് 12 ശതമാനമാണ് നികുതി. 2,500-7,500 രൂപ നിരക്കിലുള്ള മുറികൾക്ക് 18 ശതമാനവും അതിനുമേൽ വാടകയുള്ളവയ്ക്ക് 28 ശതമാനവുമാണ് നികുതി.