- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശർക്കരയ്ക്ക് ജിഎസ്ടി; ആശങ്കയിൽ മറയൂരിലെ കർഷകർ; നടപടിയിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് ആവശ്യം
മറയൂർ: ശർക്കരയ്ക്ക് ജിഎസ്ടി ഈടാക്കാനുള്ള തീരുമാനത്തിൽ ആശങ്കയുമായി മറയൂരിലെ ഉൽപാദകർ. കടുത്ത നഷ്ടത്തിലൂടെ കടന്നു പോകുന്ന വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന നീക്കമാണിതെന്ന് ശർക്കര ഉൽപാദകർ പറയുന്നു.
വിലയിടിവും, വ്യാജന്റെ കടന്നുവരവും മൂലം കടുത്ത പ്രതിസന്ധിയിലാണ് മറയൂർ ശർക്കര വ്യവസായം. ഭൗമ സൂചിക പദവി ഉണ്ടെങ്കിലും അതിന്റെ ഒരു ഗുണവും ഇവർക്ക് കിട്ടുന്നില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ പകുതിയോളം പേർ വ്യവസായം ഉപേക്ഷിച്ചു. ജിഎസ്ടി കൂടി ഈടാക്കാൻ തുടങ്ങിയാൽ ബാക്കിയുള്ളവർ കൂടി പിന്തിരിയുമെന്നാണ് ശർക്കര ഉൽപാദകർ പറയുന്നത്.
ശർക്കരക്ക് കേന്ദ്ര സർക്കാർ അഞ്ച് ശതമാനമാണ് ജിഎസ്ടി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാർ ശർക്കരയ്ക്ക് നികുതി ഏർപ്പെടുത്തിയിരുന്നെങ്കിലും കർഷകരുടെ പ്രതിസന്ധി മനസിലായതോടെ പിൻവലിച്ചിരുന്നു. കേന്ദ്ര സർക്കാരും ഇതുപോലെ പിന്മാറുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
മറുനാടന് മലയാളി ബ്യൂറോ