ജിഎസ്ടി വളരെ സങ്കീർണ്ണവും ഉയർന്ന നിരക്കിലുള്ള നികുതി പരിഷ്ക്കാരവും: ജിഎസ്ടിയെ വിമർശിച്ച് ലോകബാങ്ക് റിപ്പോർട്ട്
ന്യൂഡൽഹി: ജിഎസ്ടി ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണവും ഉയർന്ന നിരക്കിലുള്ള നികുതി പരിഷ്കാരവുമാണെന്ന് ലോകബാങ്ക് റിപ്പോർട്ട്. ജിഎസ്ടി നടപ്പാക്കിയിട്ടുള്ള 115 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്കിന്റെ വിലയിരുത്തൽ. 0, 5, 12, 18, 28 ശതമാനം എന്നീ അഞ്ച് സ്ലാബുകളിലായാണ് രാജ്യത്ത് ചരക്കുസേവന നികുതി നടപ്പാക്കിയത്. കയറ്റുമതിയെ പൂജ്യം സ്ലാബിലുൾപ്പെടുത്തി. ഇതിന്റെ ഭാഗമായി വ്യവസായികൾക്ക് തങ്ങൾ നൽകിയ നികുതി തിരികെ യഥാസമയം ലഭിക്കുന്നില്ല. ഇത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായും ലോകബാങ്കിന്റെ റിപ്പോർട്ടിലുണ്ട്. സ്വർണത്തിന് മൂന്ന് ശതമാനവും അമൂല്യരത്നങ്ങൾക്ക് 0.25 ശതമാനം നികുതിയുമാണ് ജിഎസ്ടിയിലേർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മദ്യം, പെട്രോളിയം ഉൽപന്നങ്ങൾ, സ്റ്റാമ്പ് തീരുവ, റിയൽ എസ്റ്റേറ്റ് ഡ്യൂട്ടി, വൈദ്യുതി ഡ്യൂട്ടി എന്നിവയെ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കി. ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് യഥാവിധം നികുതി ശതമാനം നിജപ്പെടുത്താനുള്ള സംവിധാനം നൽകി. 49 രാജ്യങ്ങളിൽ ഒറ്റ സ്ലാബിലാണ് ജിഎസ്ടി ന
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ജിഎസ്ടി ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണവും ഉയർന്ന നിരക്കിലുള്ള നികുതി പരിഷ്കാരവുമാണെന്ന് ലോകബാങ്ക് റിപ്പോർട്ട്. ജിഎസ്ടി നടപ്പാക്കിയിട്ടുള്ള 115 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്കിന്റെ വിലയിരുത്തൽ.
0, 5, 12, 18, 28 ശതമാനം എന്നീ അഞ്ച് സ്ലാബുകളിലായാണ് രാജ്യത്ത് ചരക്കുസേവന നികുതി നടപ്പാക്കിയത്. കയറ്റുമതിയെ പൂജ്യം സ്ലാബിലുൾപ്പെടുത്തി. ഇതിന്റെ ഭാഗമായി വ്യവസായികൾക്ക് തങ്ങൾ നൽകിയ നികുതി തിരികെ യഥാസമയം ലഭിക്കുന്നില്ല. ഇത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായും ലോകബാങ്കിന്റെ റിപ്പോർട്ടിലുണ്ട്.
സ്വർണത്തിന് മൂന്ന് ശതമാനവും അമൂല്യരത്നങ്ങൾക്ക് 0.25 ശതമാനം നികുതിയുമാണ് ജിഎസ്ടിയിലേർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മദ്യം, പെട്രോളിയം ഉൽപന്നങ്ങൾ, സ്റ്റാമ്പ് തീരുവ, റിയൽ എസ്റ്റേറ്റ് ഡ്യൂട്ടി, വൈദ്യുതി ഡ്യൂട്ടി എന്നിവയെ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കി. ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് യഥാവിധം നികുതി ശതമാനം നിജപ്പെടുത്താനുള്ള സംവിധാനം നൽകി.
49 രാജ്യങ്ങളിൽ ഒറ്റ സ്ലാബിലാണ് ജിഎസ്ടി നടപ്പിലാക്കിയിട്ടുള്ളത്. 28 രാജ്യങ്ങളിൽ രണ്ട് സ്ലാബുകളിലും ഇന്ത്യ ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലാണ് പൂജ്യം ഒഴികെ നാല് സ്ലാബുകളിലായി നികുതി ഏർപ്പെടുത്തിയിട്ടുള്ളത്. ഇറ്റലി, ലക്സംബർഗ്, പാക്കിസ്ഥാൻ, ഘാന എന്നീ രാജ്യങ്ങളിലാണ് നാല് സ്ലാബുകളേർപ്പെടുത്തിയിട്ടുള്ള മറ്റ് നാല് രാജ്യങ്ങൾ. ലോകത്തിൽത്തന്നെ കൂടുതൽ സ്ലാബുകളിൽ ജിഎസ്ടി ഏർപ്പെടുത്തിയ രാജ്യം ഇന്ത്യയാണ്.
12 ശതമാനം, 18 ശതമാനം എന്നിവയെ ഏകോപിപ്പിച്ച് ജിഎസ്ടി സ്ലാബുകളുടെ എണ്ണം കുറയ്ക്കുമെന്ന് ധനമന്ത്രി അരുൺജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. പുതിയ സംവിധാനം സുഗമമായി പ്രവർത്തനക്ഷമമാകുന്നതോടെ ഇത് നടപ്പാക്കുമെന്നായിരുന്നു ജെയ്റ്റ്ലിയുടെ പ്രഖ്യാപനം.
കഴിഞ്ഞ വർഷം നവംബറിൽ ഗോഹത്തിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ 28 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്ന 228 ഇനങ്ങളിൽ 50 എണ്ണം മാത്രമാണ് ഉയർന്ന പരിധിയിൽ നിന്ന് ഒഴിവാക്കിയത്. ജിഎസ്ടി നടപ്പാക്കിയത് വിവിധ സംസ്ഥാനങ്ങളിലെ ഭരണത്തെ പ്രതികൂലമായി ബാധിച്ചതായി ലോകബാങ്ക് റിപ്പോർട്ട് പറയുന്നു.