- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വന്തം റൈഫിളിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർത്തു; ഉത്തർപ്രദേശിൽ സ്വകാര്യ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു
നോയിഡ (യുപി): ഗ്രേറ്റർ നോയിഡയിലെ ബഹുനില കെട്ടിടത്തിലെ 52 കാരനായ സ്വകാര്യ സെക്യൂരിറ്റി ഗാർഡ് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. സ്വന്തം റൈഫിളിൽ നിന്നുള്ള വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ബറേലി ജില്ല സ്വദേശിയായ മദൻപാൽ സിങ്ങാണ് കൊല്ലപ്പെട്ടതെന്ന് കേന്ദ്ര നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹരീഷ് ചന്ദർ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി സംഭവം നടന്നപ്പോൾ ബിസ്റഖ് പ്രദേശത്തെ റെസിഡൻഷ്യൽ സൊസൈറ്റിയുടെ എൻട്രി ഗേറ്റിന്റെ ബാരിയറിനടുത്ത് മദൻപാൽ സെക്യൂരിറ്റി ഗാർഡ് നിൽക്കുകയായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ലൈസൻസുള്ള റൈഫിളിൽ നിന്ന് അബദ്ധവശാൽ ഉണ്ടായ വെടിവെപ്പിലാണ് മദൻപാൽ സെക്യൂരിറ്റി ഗാർഡിന് പരിക്കേറ്റതെന്ന് ഇന്നലെ രാത്രി ബിസ്രാഖ് പൊലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ചു, ''എന്ന് ചന്ദർ പറഞ്ഞു.
കെട്ടിടത്തിന്റെ പ്രവേശന കവാടത്തിന്റെ ബാരിയറിനടുത്ത് ഗാർഡ് നിൽക്കുകയായിരുന്നു.പെട്ടെന്ന് എങ്ങനെയോ സമനില നഷ്ടപ്പെട്ട് അദ്ദേഹം റൈഫിളിൽ വീണു, അതിനു പിന്നാലെ വെടിവെയ്പ്പ് ശബ്ദവും ഉയർന്നു എന്ന്, ''ചന്ദർ കൂട്ടിച്ചേർത്തു.
സ്ഥിതിഗതികൾ പരിശോധിക്കാൻ ഒരു പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയെന്നും കേസിൽ കൂടുതൽ നിയമനടപടികൾ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.-
മറുനാടന് ഡെസ്ക്