ആലുവ : കോവിഡ് കാലത്ത് മരണമടഞ്ഞ റിട്ടയേഡ് പൊലീസുദ്യോഗസ്ഥന് ഗാർഡ് ഓഫ് ഓണറോടെ യാത്രാമൊഴി. ഗോതുരുത്ത് കൈമാന്തുരുത്ത് വീട്ടിൽ ജോബോയ്ക്ക് ആണ് സഹപ്രവർത്തകർ പി.പി.ഇ കിറ്റും ധരിച്ച് ഗാഡ് ഓഫ് ഓണർ നൽകിയത്.ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ആണ് കോവിഡ് കാലത്ത് ഔദ്യോഗിക ആദരവോടെ സംസ്‌ക്കാര ചടങ്ങ് നടത്തിയത്.

സാമൂഹ്യ അകലം പാലിച്ച് പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു ചടങ്ങ്. ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലാണ് സംസ്‌ക്കാരം നടത്തിയത്. കഴിഞ്ഞ മാർച്ച് മാസത്തിൽ മുളവുകാട് സ്റ്റേഷനിൽ നിന്ന് സബ് ഇൻസ്‌പെക്ടറായാണ് ജോബോയ് സർവ്വീസിൽ നിന്നും വിരമിച്ചത്.
കോവിഡ് ബാധിച്ച് നെഗറ്റീവായ ശേഷം ന്യുമോണിയ വന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു മരണം.