- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12 ഡയമണ്ട് മോതിരങ്ങൾ... 62 അപൂർവ ഷൂ... 80 ലക്ഷം രൂപയുടെ ആഡംബര വാച്ച്... പൗരന്മാർ പട്ടിണി കിടന്നപ്പോൾ മുഗാബെയുടെ ഭാര്യ ആഡംബര ജീവിതം നയിച്ചത് ഇങ്ങനെ
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് വീട്ട് തടങ്കലിൽ കഴിയുന്ന സിംബാവെയുടെ മുൻ പ്രസിഡന്റും 93കാരനുമായ റോബർട്ട് മുഗാബെയുടെ ഭാര്യ ഗുക്കി ഗ്രേസിന്റെ ആഡംബരജീവിതത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. 12 ഡയമണ്ട് മോതിരങ്ങൾ...62 അപൂർവ ഷൂ...80,000 പൗണ്ടിന്റെ ആഡംബര വാച്ച്...തുടങ്ങിയവ ഉപയോഗിച്ചുള്ള അടിച്ചുപൊളി ജീവിതമായിരുന്നു ഗുക്കി നയിച്ചിരുന്നതെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരുന്നത്. നിലവിൽ ഭർത്താവിനൊപ്പം വീട്ട് തടങ്കലിൽ കഴിയുകയാണ് ഈ 52 കാരി. ഇപ്പോഴും ഹരാരെയിലെ 7.3 മില്യൺ പൗണ്ട് വിലമതിക്കുന്ന 25 ബെഡ്‌റൂമുകളുള്ള കൊട്ടാരസദൃശമായ ബ്ലൂ റൂഫ് മാൻഷനിലാണ് ഇവർ കഴിയുന്നത്. സിംബാവെയിലെ പത്തിൽ ഏഴ് പേരും കൊടുദാരിദ്ര്യത്തിൽ കഴിയുമ്പോഴായിരുന്നു ഗുക്കി ഇത്തരത്തിലുള്ള ധൂർത്ത ജീവിതം നയിച്ചിരുന്നത്. തന്റെ മകളുടെ വിവാഹത്തിന് വേണ്ടി മാത്രം ഗുക്കി മൂന്ന് മില്യൺ പൗണ്ടായിരുന്നു ചെലവാക്കിയിരുന്നത്. ഇതിന് പുറമെ ലോകമാകമാനം ആഡംബരവീടുകൾ ഇവർക്കുണ്ട്. അടുത്തിടെ ഒരു റോൾസ് റോയ്‌സ് വാങ്ങുന്നതിനായി മൂന്ന് ലക്ഷം പൗണ്ടായിരുന്നു
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് വീട്ട് തടങ്കലിൽ കഴിയുന്ന സിംബാവെയുടെ മുൻ പ്രസിഡന്റും 93കാരനുമായ റോബർട്ട് മുഗാബെയുടെ ഭാര്യ ഗുക്കി ഗ്രേസിന്റെ ആഡംബരജീവിതത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. 12 ഡയമണ്ട് മോതിരങ്ങൾ...62 അപൂർവ ഷൂ...80,000 പൗണ്ടിന്റെ ആഡംബര വാച്ച്...തുടങ്ങിയവ ഉപയോഗിച്ചുള്ള അടിച്ചുപൊളി ജീവിതമായിരുന്നു ഗുക്കി നയിച്ചിരുന്നതെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരുന്നത്. നിലവിൽ ഭർത്താവിനൊപ്പം വീട്ട് തടങ്കലിൽ കഴിയുകയാണ് ഈ 52 കാരി. ഇപ്പോഴും ഹരാരെയിലെ 7.3 മില്യൺ പൗണ്ട് വിലമതിക്കുന്ന 25 ബെഡ്‌റൂമുകളുള്ള കൊട്ടാരസദൃശമായ ബ്ലൂ റൂഫ് മാൻഷനിലാണ് ഇവർ കഴിയുന്നത്.
സിംബാവെയിലെ പത്തിൽ ഏഴ് പേരും കൊടുദാരിദ്ര്യത്തിൽ കഴിയുമ്പോഴായിരുന്നു ഗുക്കി ഇത്തരത്തിലുള്ള ധൂർത്ത ജീവിതം നയിച്ചിരുന്നത്. തന്റെ മകളുടെ വിവാഹത്തിന് വേണ്ടി മാത്രം ഗുക്കി മൂന്ന് മില്യൺ പൗണ്ടായിരുന്നു ചെലവാക്കിയിരുന്നത്. ഇതിന് പുറമെ ലോകമാകമാനം ആഡംബരവീടുകൾ ഇവർക്കുണ്ട്. അടുത്തിടെ ഒരു റോൾസ് റോയ്‌സ് വാങ്ങുന്നതിനായി മൂന്ന് ലക്ഷം പൗണ്ടായിരുന്നു ഇവർ പൊടിച്ചിരുന്നത്. ലോകമാകാനം സഞ്ചരിച്ച് മില്യണുകൾ ധൂർത്തടിച്ചുള്ള ഷോപ്പിങ് ഹരമാക്കിയിരുന്ന സ്ത്രീയായിരുന്നു ഗുക്കി. ഒരിക്കൽ പാരീസിൽ ഇവർ നടത്തിയ ഷോപ്പിംഗിനായി 120,000 പൗണ്ടായിരുന്നു ചെലവാക്കിയിരുന്നത്.
മാതാപിതാക്കളുടെ ധൂർത്ത് അതേ പടി ജീവിതത്തിൽ പകർത്തിയവരായിരുന്നു ഇവരുടെ മക്കളും. ഇവരുടെ മൂത്ത പുത്രനായ ചാതുംഗ 200 പൗണ്ട് വില വരുന്ന ഒരു ബോട്ടിൽ അർമാൻഡ് ഡി ബ്രിഗ്‌നാക് ഷാംപയിൻ 45,000 പൗണ്ട് വില വരുന്ന വാച്ചിന് മേൽ ഒഴിക്കുന്ന വീഡിയോ ഇയാൾ സ്‌നാപ്ചാറ്റിൽ പോസ്റ്റ് ചെയ്തിരുന്നു. സൗത്ത് ആഫ്രിക്കയിലെ ഒരു നൈറ്റ് ഔട്ടിനിടെയായിരുന്നു ഇയാൾ ഇത്തരത്തിൽ പെരുമാറിയത്. റുക്കിക്ക് ആദ്യവിവാഹത്തിൽ ജനിച്ച മകനായ റസൽ ഗോറെറാസ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ രണ്ട് റോൽസ് റോയ്‌സ് കാറുകൾ വാങ്ങിയിരുന്നു.
മുൻ ചിക്കൻസെല്ലറായ ഗുക്കി, മുഗാബെയുടെ ടൈപ്പിസ്റ്റായി ജോലി ചെയ്യുമ്പോഴാണ് അദ്ദേഹവുമായി പ്രണയത്തിലാകുന്നത്. അന്ന് മുഗാബെയുടെ ആദ്യ ഭാര്യയായ സാല്ലി രോഗാതുരയായി കിടക്കുകയായിരുന്നു. 1996ലായിരുന്നു മുഗാബെ , ഗുർക്കിയെ വിവാഹം ചെയ്യുന്തന്. സിംബാവെയിൽ ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവുംആഡംബര പൂർണമായ വിവാഹമായിരുന്നു അത്. മുഗാബെയുടെ 90ാം പിറന്നാൾ ആഘോഷിച്ചത് ആറ് ലക്ഷം പൗണ്ട് മുടക്കിയായിരുന്നു. 2014ൽ ലക്ഷ്വറി സാധനങ്ങൾ വാങ്ങുന്നതിനായി ഗുക്കി ചെലവാക്കിയിരുന്നത് രണ്ട് മില്യൺ പൗണ്ടായിരുന്നു. 37 വർഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മുഗാബെയെ ഇക്കഴിഞ്ഞ ദിവസമാണ് സ്ഥാനഭ്രഷ്ടനാക്കി പ ട്ടാളം ഭരണമേറ്റെടുത്തിരിക്കുന്നത്.