- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുണെയ്‌ക്കെതിരായ മത്സരത്തിൽ വിനീതിന്റെ ഗോൾ നിങ്ങൾ കണ്ടില്ലേ; അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗോളായിരുന്നു അത്; അത്തരം ഗോളുകൾ ഒരു ടീമിന് സമ്മാനിക്കുന്ന ഊർജം എത്ര വലുതാണെന്നറിയാമോ; വിനീതിനെ പുകഴ്ത്തി സഹതാരം ഗുജോൺ ബാൾഡ്വിൻസൺ
കൊച്ചി: വിനീതിനെപ്പോലുള്ള സീനിയർ താരങ്ങളും ദീപേന്ദ്ര നേഗിയെപ്പോലുള്ള ജൂനിയർ താരങ്ങളുമൊക്കെ ഇന്ത്യൻ ഫുട്‌ബോളിലെ പുതിയ മുഖങ്ങളാണെന്ന് ബ്ലാസ്റ്റേഴ്‌സ് താരം ഗുജോൺ ബാൾഡ്വിൻസൺ, മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. പുണെയ്‌ക്കെതിരായ മത്സരത്തിൽ വിനീതിന്റെ ഗോൾ നിങ്ങൾ കണ്ടില്ലേ. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗോളായിരുന്നു അത്. അത്തരം ഗോളുകൾ ഒരു ടീമിന് സമ്മാനിക്കുന്ന ഊർജം എത്ര വലുതാണെന്നറിയാമോ. വിനീതിനെപ്പോലുള്ള സീനിയർ താരങ്ങളും ദീപേന്ദ്ര നേഗിയെപ്പോലുള്ള ജൂനിയർ താരങ്ങളുമൊക്കെ ഇന്ത്യൻ ഫുട്‌ബോളിലെ പുതിയ മുഖങ്ങളാണ്. അവരോടൊപ്പം കളിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിൽ കളിക്കാനെത്തിയപ്പോൾ ഉണ്ടായ വലിയൊരു നഷ്ടം കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളാണെന്നും താരം പറയുന്നു, എന്റെ ഇളയമകൻ പോൾട്വിനിന് നാലു മാസം പ്രായമായിട്ടേയുള്ളൂ. അവനെ കാണാൻ പറ്റാത്തതിൽ സങ്കടമുണ്ട്. ഭാര്യ ഇൻഗയും എട്ടുവയസ്സുകാരനായ മൂത്തമകൻ അലക്‌സാണ്ടറും നാലു വയസ്സുകാരിയായ മകൾ ക്ലാരയുമൊക്കെ വീട്ടിൽ ഞാൻ തിരിച്
കൊച്ചി: വിനീതിനെപ്പോലുള്ള സീനിയർ താരങ്ങളും ദീപേന്ദ്ര നേഗിയെപ്പോലുള്ള ജൂനിയർ താരങ്ങളുമൊക്കെ ഇന്ത്യൻ ഫുട്‌ബോളിലെ പുതിയ മുഖങ്ങളാണെന്ന് ബ്ലാസ്റ്റേഴ്‌സ് താരം ഗുജോൺ ബാൾഡ്വിൻസൺ, മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
പുണെയ്‌ക്കെതിരായ മത്സരത്തിൽ വിനീതിന്റെ ഗോൾ നിങ്ങൾ കണ്ടില്ലേ. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗോളായിരുന്നു അത്. അത്തരം ഗോളുകൾ ഒരു ടീമിന് സമ്മാനിക്കുന്ന ഊർജം എത്ര വലുതാണെന്നറിയാമോ. വിനീതിനെപ്പോലുള്ള സീനിയർ താരങ്ങളും ദീപേന്ദ്ര നേഗിയെപ്പോലുള്ള ജൂനിയർ താരങ്ങളുമൊക്കെ ഇന്ത്യൻ ഫുട്‌ബോളിലെ പുതിയ മുഖങ്ങളാണ്. അവരോടൊപ്പം കളിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സിൽ കളിക്കാനെത്തിയപ്പോൾ ഉണ്ടായ വലിയൊരു നഷ്ടം കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളാണെന്നും താരം പറയുന്നു, എന്റെ ഇളയമകൻ പോൾട്വിനിന് നാലു മാസം പ്രായമായിട്ടേയുള്ളൂ. അവനെ കാണാൻ പറ്റാത്തതിൽ സങ്കടമുണ്ട്. ഭാര്യ ഇൻഗയും എട്ടുവയസ്സുകാരനായ മൂത്തമകൻ അലക്‌സാണ്ടറും നാലു വയസ്സുകാരിയായ മകൾ ക്ലാരയുമൊക്കെ വീട്ടിൽ ഞാൻ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ്. അവരെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും ഗുജോൺ പറഞ്ഞു.