- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം സ്ത്രീകൾ ഭർത്താവിനെ കിടക്കയിൽ സന്തോഷിപ്പിക്കേണ്ടതെങ്ങനെ? ആദ്യത്തെ ഹലാൽ സെക്‌സ് ഗൈഡുമായി ഒരു യുവതി
കിടപ്പറയ്ക്ക് കൃത്യമായ മതനിയമങ്ങളുണ്ടോ? അമേരിക്കക്കാരിയായ ഉം മുലാദത്തിന്റെ മുസ്ലിം സെക്‌സ് മാനുവൽ അത്തരമൊരു ആശയമാണ് പങ്കുവെക്കുന്നത്. കിടപ്പറയിൽ മുസ്ലിം ദമ്പതിമാർ എങ്ങനെ പെരുമാറണമെന്നാണ് മുലാദത്തിന്റെ പുസ്തകം പറയുന്നു. മുസ്ലീങ്ങൾക്കായുള്ള ആദ്യ ഹലാൽ സെക്‌സ് ഗൈഡാണ് ഇത്. മുലാദത്തെന്ന തൂലികാ നാമത്തിലെഴുതുന്ന രചയിതാവിന്റെ യഥാർഥ വിവരങ്ങൾ ലഭ്യമല്ല. പുതിയതായി വിവാഹിതയായ സുഹൃത്ത് ലൈംഗികതയെക്കുറിച്ച് ചോദിച്ച സംശയങ്ങൾക്കുള്ള മറുപടിയെന്നോണമാണ് മുലാദത്ത് പുസ്തകം രചിച്ചിരിക്കുന്നത്. ഭർത്താവിനെ തൃപ്തിപ്പെടുത്താൻ ലൈംഗികതയിൽ എന്തൊക്കെ ചേരുവകൾ വേണമെന്ന് പുസ്തകം വിശദീകരിക്കുന്നു. ഭർത്താവിനെ ഭാര്യയും ഭാര്യയെ ഭർത്താവും തൃപ്തിപ്പെടുത്തണമെന്നുള്ളത് മുസ്ലിം മതത്തിന്റെ നിയമങ്ങളിലൊന്നാണെന്ന് മുലാദത്ത് പറയുന്നു. രണ്ടുവർഷം മുമ്പാണ് ഈ പുസ്തകമെഴുതുന്ന കാര്യം മുലാദത്ത് ആലോചിച്ചുതുടങ്ങിയത്. വിവാഹത്തിന്റെ ആദ്യനാളുകളിൽ താൻ വല്ലാതെ സമ്മർദത്തിൽപ്പെട്ടിരുന്നുവെന്ന സുഹൃത്തിന്റെ വെളിപ്പെടുത്തലും അവരുടെ സംശങ്ങളുമാണ് ഈ പുസ്തകത്
കിടപ്പറയ്ക്ക് കൃത്യമായ മതനിയമങ്ങളുണ്ടോ? അമേരിക്കക്കാരിയായ ഉം മുലാദത്തിന്റെ മുസ്ലിം സെക്‌സ് മാനുവൽ അത്തരമൊരു ആശയമാണ് പങ്കുവെക്കുന്നത്. കിടപ്പറയിൽ മുസ്ലിം ദമ്പതിമാർ എങ്ങനെ പെരുമാറണമെന്നാണ് മുലാദത്തിന്റെ പുസ്തകം പറയുന്നു. മുസ്ലീങ്ങൾക്കായുള്ള ആദ്യ ഹലാൽ സെക്‌സ് ഗൈഡാണ് ഇത്. മുലാദത്തെന്ന തൂലികാ നാമത്തിലെഴുതുന്ന രചയിതാവിന്റെ യഥാർഥ വിവരങ്ങൾ ലഭ്യമല്ല.
പുതിയതായി വിവാഹിതയായ സുഹൃത്ത് ലൈംഗികതയെക്കുറിച്ച് ചോദിച്ച സംശയങ്ങൾക്കുള്ള മറുപടിയെന്നോണമാണ് മുലാദത്ത് പുസ്തകം രചിച്ചിരിക്കുന്നത്. ഭർത്താവിനെ തൃപ്തിപ്പെടുത്താൻ ലൈംഗികതയിൽ എന്തൊക്കെ ചേരുവകൾ വേണമെന്ന് പുസ്തകം വിശദീകരിക്കുന്നു. ഭർത്താവിനെ ഭാര്യയും ഭാര്യയെ ഭർത്താവും തൃപ്തിപ്പെടുത്തണമെന്നുള്ളത് മുസ്ലിം മതത്തിന്റെ നിയമങ്ങളിലൊന്നാണെന്ന് മുലാദത്ത് പറയുന്നു.
രണ്ടുവർഷം മുമ്പാണ് ഈ പുസ്തകമെഴുതുന്ന കാര്യം മുലാദത്ത് ആലോചിച്ചുതുടങ്ങിയത്. വിവാഹത്തിന്റെ ആദ്യനാളുകളിൽ താൻ വല്ലാതെ സമ്മർദത്തിൽപ്പെട്ടിരുന്നുവെന്ന സുഹൃത്തിന്റെ വെളിപ്പെടുത്തലും അവരുടെ സംശങ്ങളുമാണ് ഈ പുസ്തകത്തിന് പിന്നിൽ. മതാചാരപ്രകാരം മാത്രം ജീവിച്ച യുവതിയായിരുന്നു അത്. വിവാഹിതയാകുമ്പോൾ ലൈംഗികതയെക്കുറിച്ച് തീർത്തും അജ്ഞയും.
വിവാഹത്തിനുമുമ്പ് ഒരു പുരുഷനുമായും യാതൊരു തരത്തിലുമുള്ള ബന്ധവും അവൾക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിവാഹത്തെ വലിയ പ്രതീക്ഷകളോടെയാണ് സമീപിച്ചതും. എന്നാൽ, യാന്ത്രികമായി സെക്‌സിലേർപ്പെടുന്നതൊഴിച്ചാൽ ഭർത്താവിനെ തൃപ്തിപ്പെടുത്താൻ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തിൽ അവർ അജ്ഞയായിരുന്നു. ആ സംശയങ്ങൾ മുലാദത്തിന്റെ സെക്‌സ് മാനുവലിൽ വിശദമായി പ്രതിപാദിക്കുന്നു.
മുസ്ലിം സെക്‌സിനെക്കുറിച്ചുള്ള അഞ്ച് ഐതിഹ്യങ്ങൾ, പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികാവയവങ്ങൾ, ശരീരശുദ്ധി, ചുംബനം, വിവിധ സെക്‌സ് പൊസിഷനുകൾ, സെകസ് രീതികൾ തുടങ്ങി ഭർത്താവിനും ഭാര്യക്കുമിടയിൽ സംഭവിക്കാവുന്നതൊക്കെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. മുസ്ലിം ദമ്പതിമാർക്കിടയിൽ എന്തൊക്കെ പാടില്ലെന്നതും പുസ്‌കത്തിലുണ്ട്.
താൻ സുഹൃത്തിന് നൽകിയ ഉപദേശങ്ങൾ സുഹൃത്തുക്കൾ കൈമാറി പ്രശസ്തമായതോടെയാണ് അത് പുസ്തകരൂപത്തിലാക്കണമെന്ന ആശയം ഉയർന്നുവന്നത്. കിടപ്പറയിലെന്താവണം എന്നറിയാതെ വിവാഹത്തിലേക്ക് കടക്കുന്നവർക്ക് ആത്മവിശ്വാസം കുറവായിരിക്കുമെന്ന് മുലാദത്ത് പറയുന്നു. തന്റെ പുസ്തകം അത്തരക്കാർക്ക് സഹായകരമാകുമെന്നും അവർ വ്യക്തമാക്കി.