- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനും ഭർത്യവീട്ടുകാർക്കുമെതിരായ സ്ത്രീകളുടെ പരാതി ഇനി കുടുംബക്ഷേമസമിതിക്ക്; കക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം മാത്രമേ കേസെടുക്കാവൂ; വ്യാജ പരാതിക്ക് പ്രേരിപ്പിച്ചാലും ഇനി ശിക്ഷ; കള്ളക്കേസിൽ നിന്ന് പുരുഷന്മാരെ രക്ഷിക്കാൻ ഡിജിപി ബെഹ്റ; സർക്കുലറിന്റെ പൂർണ്ണ രൂപം മറുനാടന്
തിരുവനന്തപുരം: ഗാർഹികപീഡനം ഉൾപ്പെടെ സ്ത്രീകളുടെ വ്യാജപരാതികളിൽ പുരുഷന്മാർ പീഡിപ്പിക്കപ്പെടുന്നതു തടയാൻ സംസ്ഥാന പൊലീസ് മേധാവിയുടെ പ്രത്യേക സർക്കുലർ. പുരുഷന്മാർക്കെതിരേ സ്ത്രീകളുടെ വ്യാജപരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്. ഈ സർക്കുലറിന്റെ പൂർണ്ണ രൂപം മറുനാടന് ലഭിച്ചു. ഗാർഹികപീഡനത്തിന്റെ പേരിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരേ ലഭിക്കുന്ന പരാതികൾ ഇനി കുടുംബക്ഷേമസമിതികൾക്കു കൈമാറിയശേഷമേ തുടർനടപടി സ്വീകരിക്കാവൂവെന്നു ഡി.ജി.പി. ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാർക്കയച്ച സർക്കുലറിൽ നിർദേശിക്കുന്നു. മറ്റു വ്യാജപരാതികൾക്കും സർക്കുലർ ബാധകമാണ്. ഗാർഹികപീഡനത്തിനു വ്യാജപരാതി നൽകാൻ പ്രേരിപ്പിക്കുന്നവരും കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടിവരും. മംഗളത്തിൽ ചീഫ് റിപ്പോർട്ടർ ജയചന്ദ്രനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സുപ്രീം കോടതി നിർദേശപ്രകാരം രൂപീകൃതമായ കുടുംബക്ഷേമസമിതികൾ കേസിലെ കക്ഷികളിൽനിന്നു വിവരങ്ങൾ ശേഖരിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് നൽകണം. ഈ റിപ്പോർട്ട് ലഭിക്കുന്നതുവരെ ഗാർഹികപീഡനപരാതിയിൽ കേസെടു
തിരുവനന്തപുരം: ഗാർഹികപീഡനം ഉൾപ്പെടെ സ്ത്രീകളുടെ വ്യാജപരാതികളിൽ പുരുഷന്മാർ പീഡിപ്പിക്കപ്പെടുന്നതു തടയാൻ സംസ്ഥാന പൊലീസ് മേധാവിയുടെ പ്രത്യേക സർക്കുലർ. പുരുഷന്മാർക്കെതിരേ സ്ത്രീകളുടെ വ്യാജപരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്. ഈ സർക്കുലറിന്റെ പൂർണ്ണ രൂപം മറുനാടന് ലഭിച്ചു.
ഗാർഹികപീഡനത്തിന്റെ പേരിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരേ ലഭിക്കുന്ന പരാതികൾ ഇനി കുടുംബക്ഷേമസമിതികൾക്കു കൈമാറിയശേഷമേ തുടർനടപടി സ്വീകരിക്കാവൂവെന്നു ഡി.ജി.പി. ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാർക്കയച്ച സർക്കുലറിൽ നിർദേശിക്കുന്നു. മറ്റു വ്യാജപരാതികൾക്കും സർക്കുലർ ബാധകമാണ്. ഗാർഹികപീഡനത്തിനു വ്യാജപരാതി നൽകാൻ പ്രേരിപ്പിക്കുന്നവരും കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടിവരും. മംഗളത്തിൽ ചീഫ് റിപ്പോർട്ടർ ജയചന്ദ്രനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സുപ്രീം കോടതി നിർദേശപ്രകാരം രൂപീകൃതമായ കുടുംബക്ഷേമസമിതികൾ കേസിലെ കക്ഷികളിൽനിന്നു വിവരങ്ങൾ ശേഖരിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് നൽകണം. ഈ റിപ്പോർട്ട് ലഭിക്കുന്നതുവരെ ഗാർഹികപീഡനപരാതിയിൽ കേസെടുക്കരുത്.
ജാമ്യം അനുവദിക്കാൻ കാലതാമസമരുത്. കഴിയുമെങ്കിൽ അപേക്ഷ ലഭിക്കുന്ന അന്നുതന്നെ ജാമ്യം നൽകണമെന്നും ഡി.ജി.പിയുടെ സർക്കുലറിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാനിയമം 498 എ വകുപ്പുപ്രകാരമുള്ള ഗാർഹികപീഡന കേസുകളിൽ, പരാതിയുടെ നിജസ്ഥിതി പരിശോധിച്ചേ അറസ്റ്റ് പാടുള്ളൂവെന്നാണു സുപ്രീം കോടതി വിധി. പ്രതി വിദേശത്താണെങ്കിൽ, അസാധാരണ സാഹചര്യത്തിലേ പാസ്പോർട്ട് പിടിച്ചെടുക്കുകയോ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയോ ചെയ്യാവൂ. എന്നാൽ, പീഡനത്തേത്തുടർന്നു മരണം സംഭവിക്കുകയോ പരുക്കേൽക്കുകയോ ചെയ്യുന്ന സംഭവങ്ങളിൽ ഈ നിർദേശങ്ങൾ ബാധകമല്ല. ഗാർഹികപീഡന കേസുകൾക്കു മാത്രമായി ഓരോ പൊലീസ് സ്റ്റേഷനിലും നിശ്ചിത ഉദ്യോഗസ്ഥർക്കു പ്രത്യേകചുമതല നൽകും. ഇവർക്ക് ഒരാഴ്ചത്തെ പരിശീലനം ഒരുമാസത്തിനകം നൽകാൻ ബെഹ്റ ജില്ലാ പൊലീസ് മേധാവിമാർക്കു നിർദ്ദേശം നൽകി. ഉത്തരമേഖലാ ഡി.ജി.പി: രാജേഷ് ദിവാൻ, ദക്ഷിണമേഖലാ എ.ഡി.ജി.പി: ബി. സന്ധ്യ എന്നിവർക്കാണു പരിശീലനത്തിന്റെ ഏകോപനച്ചുമതല.
ഗാർഹികപീഡന നിയമത്തിന്റെ ദുരുപയോഗം തടയാൻ ജില്ലകളിൽ ഒന്നോ അതിലധികമോ കുടുംബക്ഷേമസമിതികൾ രൂപീകരിക്കണമെന്നു സുപ്രീംകോടതി നിർദേശിച്ചിരുന്നു. ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്കാണ് ഇതിന്റെ ചുമതല. മൂന്നംഗസമിതികളുടെ പ്രവർത്തനം വർഷത്തിൽ ഒരിക്കലെങ്കിലും അവലോകനം ചെയ്യണം. സന്നദ്ധപ്രവർത്തകർ, പാരാലീഗൽ പ്രവർത്തകർ, സാമൂഹികപ്രവർത്തകർ, വിരമിച്ച ഉദ്യോഗസ്ഥർ, ഉദ്യോഗസ്ഥരുടെ ഭാര്യമാർ എന്നിവരെ സമിതിയിൽ ഉൾപ്പെടുത്താം. സമിതിയംഗങ്ങൾക്കു നേരിട്ടോ ഫോണിലോ പരാതിക്കാരിൽനിന്നു വിവരം ശേഖരിക്കാം.
സുപ്രീം കോടതിയുടെ മറ്റു നിർദേശങ്ങൾ ഇവയാണ്: ഒത്തുതീർപ്പിനുള്ള അവസരങ്ങൾ കൊട്ടിയടയ്ക്കരുത്, ഭർത്താവോ ഭർതൃബന്ധുക്കളോ നടത്തുന്ന ശാരീരിക-മാനസികപീഡനത്തിൽനിന്നാണു പരിരക്ഷ നൽകേണ്ടത്, ഭർതൃബന്ധുക്കളായ കുട്ടികളെയും ഭർതൃമാതാപിതാക്കളുടെ അച്ഛനമ്മമാരെയും വരെ കേസിൽ കുടുക്കാനുള്ള ശ്രമം നിയന്ത്രിക്കണം, കക്ഷികളായ മുഴുവൻ കുടുംബാംഗങ്ങളെയും കോടതിയിൽ വിളിച്ചുവരുത്തേണ്ടതില്ല, വിദേശത്തുള്ളവരുടെ മൊഴി വീഡിയോ കോൺഫറൻസിങ്ങിലൂടെ രേഖപ്പെടുത്താം, പരാതികൾ അന്വേഷിക്കാൻ ഓരോ സ്റ്റേഷനിലും പ്രത്യേകം പൊലീസ് ഉദ്യോഗസ്ഥനെ ഒരുമാസത്തിനകം നിയോഗിക്കണം, കക്ഷികൾ ഒത്തുതീർപ്പിനു തയാറായാൽ സെഷൻസ് ജഡ്ജിക്കോ അദ്ദേഹം നിയോഗിക്കുന്ന ജുഡീഷ്യൽ ഓഫീസർക്കോ കേസ് അവസാനിപ്പിക്കാം.