സിനിമയിൽ പല വേഷങ്ങളിൽ പയറ്റി തെളിഞ്ഞ ശേഷം ഗിന്നസ് പക്രു നിർമ്മാണ രംഗത്തേക്ക് ചുവടു വെയ്ക്കുന്നു. പക്രു തന്നെയാണ് ചിത്രത്തിലെ നാകൻ. ഫാൻസി ഡ്രസ് എന്ന് പേരിട്ട ചിത്രത്തിൽ പുതുമുഖമാണ് നായിക. സർവ ദീപ്തയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ പക്രു തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, ബിജുക്കുട്ടൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

പുതുമുഖമാണ് നായിക. ഈ മാസം 15ന് ഗോവയിൽ ചിത്രീകരണം തുടങ്ങും. പത്ത് ദിവസത്തിന് ശേഷം കൊച്ചിയിലേക്ക് ഷിഫ്ട് ചെയ്യും. രഞ്ജിത്ത് സ്‌കറിയയാണ് സംവിധായകൻ. പക്രുവും സംവിധായകനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. കാമറ- പ്രദീപ് നായർ, സംഗീതം- രതീഷ് വേഗ, എഡിറ്റർ - വി.സാജൻ, കലാസംവിധാനം-ദിലീപ് നാഥ്, പി.ആർ.ഒ എ.എസ് ദിനേശ്. ഉടൻ റിലീസ് ചെയ്യുന്ന പക്രുവിന്റെ ചിത്രം രാംദാസ് സംവിധാനം ചെയ്യുന്ന ഇളയരാജയാണ്.