- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ തീരുമാനത്തിനെതിരെ ഗുജറാത്ത് സർക്കാർ; അസാധുവാക്കിയ നോട്ടുകൾ ഉപയോഗിക്കാൻ ഒരു മാസം കൂടി അനുവദിക്കണമെന്നു ഹൈക്കോടതിയിൽ ഹർജി
അഹമ്മദാബാദ്: കേന്ദ്രസർക്കാർ 500, 1000 രൂപ നോട്ടുകൾ റദ്ദാക്കിയ നടപടിക്കെതിരെ ഗുജറാത്ത് സർക്കാർ. മോദി സർക്കാരിന്റെ നടപടിക്കെതിരെ അഹമ്മദാബാദിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണു ഗുജറാത്ത് സർക്കാർ. അസാധുവാക്കിയ 500, 1000 നോട്ടുകൾ ഒരുമാസം കൂടി ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് ഗുജറാത്ത് സർക്കാരിന്റെ ആവശ്യം. അടിയന്തര സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനമാണു ഗുജറാത്തും. നേരത്തെ, ഗുജറാത്തിൽ നിന്നാണു കള്ളപ്പണം വെളുപ്പിക്കുന്നത് എങ്ങനെയെന്ന് ഏറ്റവും കൂടുതൽ ഗൂഗിളിൽ തെരഞ്ഞത് എന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണു ഹൈക്കോടതിയെ ഗുജറാത്ത് സർക്കാർ സമീപിച്ച വാർത്തയും വരുന്നത്. നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 നോട്ടുകൾ അസാധുവാക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. കള്ളപ്പണവും കള്ളനോട്ടും തടയാനാണു നടപടിയെന്നായിരുന്നു മോദിയുടെ വിശദീകരണം. കൈവശമുള്ള 1000, 500 നോട്ടുകൾ അൻപത് ദിവസത്തിനുള്ളിൽ മാറ്റിവാങ്ങാ

അഹമ്മദാബാദ്: കേന്ദ്രസർക്കാർ 500, 1000 രൂപ നോട്ടുകൾ റദ്ദാക്കിയ നടപടിക്കെതിരെ ഗുജറാത്ത് സർക്കാർ. മോദി സർക്കാരിന്റെ നടപടിക്കെതിരെ അഹമ്മദാബാദിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണു ഗുജറാത്ത് സർക്കാർ.
അസാധുവാക്കിയ 500, 1000 നോട്ടുകൾ ഒരുമാസം കൂടി ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് ഗുജറാത്ത് സർക്കാരിന്റെ ആവശ്യം. അടിയന്തര സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനമാണു ഗുജറാത്തും. നേരത്തെ, ഗുജറാത്തിൽ നിന്നാണു കള്ളപ്പണം വെളുപ്പിക്കുന്നത് എങ്ങനെയെന്ന് ഏറ്റവും കൂടുതൽ ഗൂഗിളിൽ തെരഞ്ഞത് എന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണു ഹൈക്കോടതിയെ ഗുജറാത്ത് സർക്കാർ സമീപിച്ച വാർത്തയും വരുന്നത്.
നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 നോട്ടുകൾ അസാധുവാക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. കള്ളപ്പണവും കള്ളനോട്ടും തടയാനാണു നടപടിയെന്നായിരുന്നു മോദിയുടെ വിശദീകരണം. കൈവശമുള്ള 1000, 500 നോട്ടുകൾ അൻപത് ദിവസത്തിനുള്ളിൽ മാറ്റിവാങ്ങാമെന്നും ഇതിനായി പോസ്റ്റ് ഓഫിസുകളും ബാങ്കുകളും സജ്ജമാണെന്നും പ്രധാനമന്ത്രി വിശദമാക്കിയിരുന്നു. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ വ്യാപകമായ ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ, എല്ലായിടത്തും സാധാരണക്കാർ വലയുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ബാങ്കുകൾക്ക് അവധി നൽകുകയും എടിഎമ്മുകൾ പ്രവർത്തനരഹിതമാകുകയും ചെയ്തതോടെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടി. ഇതിന്റെ പശ്ചാത്തലത്തിലാണു ഗുജറാത്ത് സർക്കാർ ഹർജി നൽകിയത്.

