- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മരുമകളെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന ഹർജി; ഭർതൃമാതാവിന് പതിനായിരം രൂപ പിഴ ചുമത്തി കോടതി
ഗാന്ധിനഗർ (ഗുജറാത്ത്): മരുമകളെ സർക്കാർ ജോലിയിൽനിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച ഭർതൃമാതാവിന് പതിനായിരം രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി. റസീലാബെൻ എന്ന സ്ത്രീയാണ് മരുമകളെ ജോലിയിൽനിന്ന് പിരിച്ചുവിടണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
തെറ്റായ വിവരങ്ങൾ നൽകിയാണ് തന്റെ മരുമകൾ ചേതന സർക്കാർ ജോലി സമ്പാദിച്ചതെന്ന് അവർ ഹർജിയിൽ ആരോപിച്ചിരുന്നു. അവിവാഹിതയാണെന്ന് അവകാശപ്പെട്ടാണ് ചേതന ഗുജറാത്ത് പബ്ലിക് സർവീസ് കമ്മീഷൻവഴി ജോലി നേടിയത് എന്നാണ് റസീലാബെന്നിന്റെ വാദം.
2016 മുതൽ യുവതിയുടെ വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയിൽ ഉണ്ടെന്ന് ഭർതൃമാതാവ് ചൂണ്ടിക്കാട്ടി. യഥാർഥ വിവരങ്ങൾ മറച്ചുവച്ച് ജോലി നേടിയത് നിയമ ലംഘനമാണെന്നും അതിനാൽ ജോലിയിൽനിന്ന് മരുമകളെ പിരിച്ചുവിടണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ഇത്തരം നീക്കങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി അഭിഭാഷകർക്ക് നിർദ്ദേശം നൽകി. രണ്ടുപേർ തമ്മിലുള്ള തർക്കമാണിത്. അസാധാരണവും വിചിത്രവുമാണ് ഹർജിയിലെ ആവശ്യം. ഇത്തരം കാര്യങ്ങൾ അഭിഭാഷകർ പ്രോത്സാഹിപ്പിക്കുന്നത് ദുഃഖകരമാണ്. ഇത്തരം പരാതികൾ ബന്ധപ്പെട്ട ഫോറങ്ങളിൽ ഉന്നയിക്കാൻ ഹർജിക്കാരെ ഉപദേശിക്കുകയാണ് അഭിഭാഷകർ ചെയ്യേണ്ടത്. ഇത്തരം ഹർജികൾ കോടതിയുടെ സമയം കളയുകയാണ് ചെയ്യുന്നത്. അതിനാൽ ഹർജിക്കാരി 15 ദിവസത്തിനകം 10,000 രൂപ പിഴ അടയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
ന്യൂസ് ഡെസ്ക്