- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോക്കാരനിൽ നിന്ന് പത്തുരൂപ കൈക്കൂലി വാങ്ങി; ആദ്യ വിചാരണക്കോടതിയിൽ രണ്ടുവർഷം തടവുശിക്ഷ; നിയമ പോരാട്ടം 22 വർഷം നീണ്ട് ഹൈക്കോടതിയിൽ എത്തിയതോടെ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് അഞ്ച് ട്രാഫിക് പൊലീസുകാർ
അഹമ്മദാബാദ്: ഡ്യൂട്ടിക്കിടെ പത്തുരൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ 22 വർഷത്തെ നിയമയുദ്ധത്തിന് ശേഷം ഗുജറാത്ത് ഹൈക്കോടതി അഞ്ച് ട്രാഫിക് കോൺസ്റ്റബിൾമാർക്കെതിരെ കുറ്റവിമുക്തരാക്കി. 1994 ജൂൺ 22നാണ് അഹമ്മദാബാദിലെ അഴിമതി നിരോധന ബ്യൂറോ അഞ്ച് ട്രാഫിക് പൊലീസുകാർക്കെതിരെ പത്തുരൂപ കൈക്കൂലി വാങ്ങിയെന്ന കേസ് ചുമത്തിയത്. കേസ് വിചാരണചെയ്ത സ്‌പെഷ്യൽകോർട്ട് ഇവർക്ക് രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇതേത്തുടർന്ന് നടന്ന വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് രണ്ടുദശാബ്ദത്തിന് ശേഷം കോടതി ഇവർക്കെതിരായ കേസ് റദ്ദാക്കിയത്. പ്രതികളെ തിരിച്ചറിയുന്നതിന് സാക്ഷിക്ക് കഴിഞ്ഞില്ലെന്നും ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകൾ ഹാജരാക്കാനായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. മുന്നു പൊലീസുകാർ കൈക്കൂലി വാങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്, അക്കാലത്ത് അഴിമതി നിരോധന ബ്യൂറോയിൽ പോസ്റ്റിങ് കിട്ടിയ കെഎം റാത്തോഡ് എന്ന ഇൻസ്‌പെക്ടറാണ് പൊലീസുകാരെ കണ്ടെത്തിയതും പിടികൂടിയതും. രഹസ്യവിവരം ലഭിച്ചപ

അഹമ്മദാബാദ്: ഡ്യൂട്ടിക്കിടെ പത്തുരൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ 22 വർഷത്തെ നിയമയുദ്ധത്തിന് ശേഷം ഗുജറാത്ത് ഹൈക്കോടതി അഞ്ച് ട്രാഫിക് കോൺസ്റ്റബിൾമാർക്കെതിരെ കുറ്റവിമുക്തരാക്കി.
1994 ജൂൺ 22നാണ് അഹമ്മദാബാദിലെ അഴിമതി നിരോധന ബ്യൂറോ അഞ്ച് ട്രാഫിക് പൊലീസുകാർക്കെതിരെ പത്തുരൂപ കൈക്കൂലി വാങ്ങിയെന്ന കേസ് ചുമത്തിയത്. കേസ് വിചാരണചെയ്ത സ്‌പെഷ്യൽകോർട്ട് ഇവർക്ക് രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇതേത്തുടർന്ന് നടന്ന വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് രണ്ടുദശാബ്ദത്തിന് ശേഷം കോടതി ഇവർക്കെതിരായ കേസ് റദ്ദാക്കിയത്.
പ്രതികളെ തിരിച്ചറിയുന്നതിന് സാക്ഷിക്ക് കഴിഞ്ഞില്ലെന്നും ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകൾ ഹാജരാക്കാനായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. മുന്നു പൊലീസുകാർ കൈക്കൂലി വാങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്, അക്കാലത്ത് അഴിമതി നിരോധന ബ്യൂറോയിൽ പോസ്റ്റിങ് കിട്ടിയ കെഎം റാത്തോഡ് എന്ന ഇൻസ്‌പെക്ടറാണ് പൊലീസുകാരെ കണ്ടെത്തിയതും പിടികൂടിയതും.
രഹസ്യവിവരം ലഭിച്ചപ്പോൾ ഇക്കാര്യം പൊലീസ് സ്റ്റേഷൻ ഡയറിയിൽ രേഖപ്പെടുത്താതെ റാത്തോഡ് റെയ്ഡിന് പ്രത്യേക സംഘത്തെ രൂപീകരിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. ഇതിനായി ഒരു ഓട്ടോ റിക്ഷാ ഡ്രൈവറെയും ഒരു സാക്ഷിയേയും നിയോഗിച്ചു. ഓട്ടോ ഡ്രൈവറിൽ നിന്ന് പത്തുരൂപ കൈക്കൂലി വാങ്ങിയപ്പോഴാണ് ഓരോരുത്തരായി പിടിയിലായത്.
രത്‌നാഭായ് സോളങ്കി, ജഗദീഷ് ചന്ദ്ര യാദവ്, വിഷ്ണുഭായ് പട്ടേൽ, നന്ദുഭായ് പട്ടേൽ, ബാബുഭായ് പട്ടേൽ എന്നിവരാണ്് ഈ ഓപ്പറേഷനിൽ കുടുങ്ങിയത്. ഈ കേസിൽ ആദ്യ വിചാരണക്കോടതി പ്രതികളെ ശിക്ഷിച്ചെങ്കിലും കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ സ്ഥിതി മാറി. ഓട്ടോ ഡ്രൈവറും സാക്ഷിയും നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും പ്രതികളെ തിരിച്ചറിയാൻ ആയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജഡ്ജി ആർ പി ദൊലാറിയ കേസ് തള്ളിയത്. പ്രൊസിക്യൂഷൻ കേസിന്റെ വിശ്വാസ്യതയിൽ സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

