- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിൽ എങ്കിലും ഹിന്ദുത്വ പരീക്ഷണം ഇനി വേണ്ടെന്ന് ബിജെപി; ഡൽഹിയും ബീഹാറും ആവർത്തിക്കുമെന്ന് പേടിച്ച് ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിം സ്ഥാനാർത്ഥികൾക്ക് മുൻഗണന; മുസ്ലിം വിരുദ്ധ പരാമർശങ്ങൾക്ക് കർശന വിലക്ക്
ഡൽഹിക്ക് പിന്നാലെ ബീഹാറിലും ഹിന്ദുത്വ പരീക്ഷണം പാളിയതോടെ, ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കളം മാറ്റിച്ചവിട്ടാൻ ഒരുങ്ങുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും തട്ടകമായ ഗുജറാത്തിൽ പാർട്ടിക്ക് തിരിച്ചടിയേൽക്കുമോ എന്ന ആശങ്കയാണ് ഇതിന് പിന്നിൽ. മുസ്ലീങ്ങളെ കൂടെനി

ഡൽഹിക്ക് പിന്നാലെ ബീഹാറിലും ഹിന്ദുത്വ പരീക്ഷണം പാളിയതോടെ, ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കളം മാറ്റിച്ചവിട്ടാൻ ഒരുങ്ങുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും തട്ടകമായ ഗുജറാത്തിൽ പാർട്ടിക്ക് തിരിച്ചടിയേൽക്കുമോ എന്ന ആശങ്കയാണ് ഇതിന് പിന്നിൽ. മുസ്ലീങ്ങളെ കൂടെനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഗുജറാത്തിൽ വൻതോതിൽ മുസ്ലിം സ്ഥാനാർത്ഥികളെയും പാർട്ടി രംഗത്തിറക്കിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ 8434 സീറ്റുകളിൽ അഞ്ഞൂറിലേറെ മുസ്ലിം സ്ഥാനാർത്ഥികളാണ് ബിജെപിക്ക് വേണ്ടി മത്സരരംഗത്തുള്ളത്. മതേതരപാർട്ടിയായ കോൺഗ്രസ് 800 മുസ്ലീങ്ങൾക്കേ ടിക്കറ്റ് നൽകിയിട്ടുള്ളൂ. ജാതി-സമുദായ സമവാക്യങ്ങൾ നിലനിർത്തുന്ന തരത്തിൽ സ്ഥാനാർത്ഥി നിർണയം നടത്തിയ ബിജെപി പുതിയൊരു അടവ് നയമാണ് ഗുജറാത്തിൽ പരീക്ഷിക്കാനൊരുങ്ങുന്നത്.
ബീഹാറിൽ ബിജെപി തോറ്റാൽ പാക്കിസ്ഥാൻ പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന അമിത് ഷായുടെ പ്രസ്താവന, മുസ്ലീങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ബീഹാറിൽ മുസ്ലീങ്ങൾ ബിജെപിയെ പൂർണമായും കൈവിടാൻ ഇതൊരു കാരണമായെന്നും വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ അത്തരം പരാമർശങ്ങൾക്ക് നിർബന്ധിത വിലക്ക് ഗുജറാത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഗുജറാത്ത് ബിജെപിക്ക് സ്വന്തം മണ്ണാണ്. അവിടെ തോൽവി നേരിട്ടാൽ അത് മോദി-ഷാ പട്ടേൽ സഖ്യത്തിന്റെ പൂർണ പരാജയമായി മാറുമെന്ന് നേതൃത്വത്തിനറിയാം. ബീഹാറിലെ തോൽവിയോടെ മോദി-ഷാ സഖ്യത്തിനെതിരെ പരസ്യമായി രംഗത്തുവരാൻ അദ്വാനിയടക്കമുള്ള മുതിർന്ന നേതാക്കൾ തയ്യാറായിരുന്നു. അത്തരമൊരു സാഹചര്യം വീണ്ടുമുണ്ടാകുന്നത് നേതൃത്വത്തിന് സഹിക്കാവുന്നതിലും അപ്പുറമാണ.
2010-ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ബിജെപിക്കുവേണ്ടി തദ്ദേശ സ്ഥാപനങ്ങളിലേക്ക് 300-ഓളം സ്ഥാനാർത്ഥികളാണ് ഗുജറാത്തിൽ മത്സരിച്ചത്. അതിൽ 250-ലേറെപ്പേർ അന്ന് വിജയിക്കുകയും ചെയ്ത്. ഇക്കുറി മുസ്ലിം പ്രാതിനിധ്യം ഗണ്യമായി വർധിപ്പിച്ച് വോട്ടുറപ്പിക്കുകയാണ് ലക്ഷ്യം. ബിജെപിയുടെ വോട്ടുബാങ്കുകളായിരുന്ന പട്ടീതാർ സമുദായം സംവരണത്തെച്ചൊല്ലി ഇടഞ്ഞുനിൽക്കുന്നതും പാർട്ടിയെ തളർത്തുന്നു.
ഗുജറാത്ത് ജനസംഖ്യയുടെ ഒമ്പത് ശതമാനത്തോളം മുസ്ലീങ്ങളാണ്. 2010-ൽ മുസ്ലിം സ്ഥാനാർത്ഥികളെ രംഗത്തിറക്കിയത് ബിജെപിയോടുള്ള സമുദായത്തിന്റെ അകൽച്ച കുറയ്ക്കാനിടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ആ അടുപ്പം കുറേക്കൂടി ശക്തമാക്കുകയാണ് ഇത്തവണ പാർട്ടിയുടെ ലക്ഷ്യം. പ്രത്യേകിച്ചും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ.

