- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബീഹാർ തെരഞ്ഞെടുപ്പ് തോൽവി: കോൺഗ്രസ് നേതൃത്വത്തിന് കത്തെഴുതാൻ ആലോചിച്ചിട്ടില്ലെന്ന് ഗുലാം നബി ആസാദ്
ന്യൂഡൽഹി: ബീഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിന് കത്തയക്കില്ലെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് നേരത്തെ കത്തെഴുതിയ 23 നേതാക്കൾ വീണ്ടും കത്തയച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിശദീകരണവുമായി ഗുലാം നബി ആസാദ് രംഗത്തെത്തിയത്.
നിയമത്തിനു മുന്നിൽ ചോദ്യങ്ങളായി നിൽക്കുന്ന മക്കളുടെ മൂട് താങ്ങുന്നതും ഒന്നാന്തരം മക്കൾ രാഷ്ട്രീയമാണ്: ഹരീഷ് പേരടി
'ഈ അടുത്ത കാലത്തൊന്നും അത്തരമൊരു ഗ്രൂപ്പിന്റെ യോഗം ചേർന്നിട്ടില്ല. നേതൃത്വത്തിന് കത്തയയ്ക്കുന്നത് പരിഗണനയില്ല. ഒരു കത്തും അയയ്ക്കുന്നില്ല', ആസാദ് പറഞ്ഞു.
നേരത്തെ കപിൽ സിബൽ, ഗുലാം നബി ആസാദ്, ശശി തരൂർ തുടങ്ങിയ നേതാക്കൾ കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ബീഹാറിലെ മോശം പ്രകടനത്തിന് പിന്നാലെ വിമതനേതാക്കളിൽ ചിലർ കോൺഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രസക്തിയില്ലാതെയായെന്നായിരുന്നു കപിൽ സിബൽ പറഞ്ഞത്.