- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിയെ തരംതാഴ്‌ത്തി എംഎൽഎയാക്കിയ പോലെ; കാശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തിയതിനെ കുറിച്ച് ഗുലാം നബി ആസാദ്
ശ്രീനഗർ: മുഖ്യമന്ത്രിയെ എംഎൽഎയാക്കി തരംതാഴ്‌ത്തുന്നത് പോലെ ജമ്മു കശ്മീരിനെ കേന്ദ്ര സർക്കാർ ഇല്ലാതാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എംഎൽഎ പദത്തിലേക്ക് തരംതാഴ്‌ത്തുന്നത് പോലെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'സാധാരണ ഗതിയിൽ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയർത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്‌ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എംഎൽഎ ആക്കുന്നതുപോലെ ഒക്കെയാണ്. സാമാന്യ ബുദ്ധിയുള്ള ഒരാളും ഇങ്ങനെ ചെയ്യില്ല'- കുൽഗാമിൽ നടന്ന പരിപാടിയിൽ ഗുലാംനബി പറഞ്ഞു. കേന്ദ്രത്തിനെതിരെ രൂക്ഷ പ്രതികരണമാണ് അദ്ദേഹം നടത്തിയത്.
ശൈത്യകാലത്ത് കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു. ആദ്യം സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. ഇക്കാര്യം ഞങ്ങൾ സർവകക്ഷിയോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല.
ഫെബ്രുവരിയോടെ അതിർത്തി നിർണയം പൂർത്തിയാക്കണമെന്നും തുടർന്ന് ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഗുലാംനബി ആവശ്യപ്പെട്ടു. കശ്മീരിന് സംസ്ഥാന പദവി തിരിച്ച് വേണമെന്നത് എല്ലാ വിഭാഗം ജനങ്ങളുടെയും ആഗ്രഹമാണ്. ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല ഇക്കാര്യം ആവശ്യപ്പെടുന്നത്. ബിജെപി നേതാക്കൾക്ക് പോലും കശ്മീരിന് സംസ്ഥാന പദവി തിരിച്ച് വേണമെന്നാണ് ആഗ്രഹിക്കുന്നുണ്ടെന്നും ഗുലാം നബി പറഞ്ഞു.
മറുനാടന് ഡെസ്ക്