- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് എംപി അടക്കം 69 പേരെ കൂട്ടക്കശാപ്പു ചെയ്ത ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊല കേസിൽ 11 പേർക്കു ജീവപര്യന്തം ശിക്ഷ; 13 പേർക്ക് ഏഴു വർഷം തടവ്; കേസ് അപൂർവങ്ങളിൽ അപൂർവമെങ്കിലും പ്രതികൾക്കു വധശിക്ഷ വിധിക്കാതെ കോടതി
അഹമ്മദാബാദ്: ലോകത്തെ നടുക്കിയ ഗുജറാത്ത് കലാപത്തിനിടെ അഹമ്മദാബാദിലെ പാർപ്പിട സമുച്ഛയമാ ഗുൽബർഗ്ഗ സൊസൈറ്റിയിൽ നടന്ന കൂട്ടക്കൊല കേസിലെ പ്രതികൾക്ക് കോടതി ശിക്ഷവിധിച്ചു. കോൺഗ്രസ് എംപി ഇഹ്സാൻ ജാഫ്രി അടക്കമുള്ള 69 പേരെ കൂട്ടക്കുരുതി ചെയ്ത കേസിലാണ് ശിക്ഷാവിധി വന്നത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ബാക്കിയുള്ള 13 പ്രതികൾക്ക് ഏഴ് വർഷം തടവും ശിക്ഷ വിധിച്ചു. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് സുപ്രധാനമായ കേസിലെ ശിക്ഷ വിധിച്ചത്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് കോടതി വിധിച്ചെങ്കിലും പ്രതികൾക്ക് വധശിക്ഷ നൽകാൻ ശിക്ഷ വിധിച്ച ബെഞ്ച് തയ്യാറായില്ല. വിധിയെ കോൺഗ്രസ് സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിധിയാണിതെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിൽ 24 പ്രതികൾ കുറ്റക്കാരാണെന്നാണ് പ്രത്യേകു പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ഇതിൽ 11 പേർക്കെതിരെ മാത്രമാണ് കൊലക്കുറ്റം ചുമത്തിയത്. ഇവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ശിക്

അഹമ്മദാബാദ്: ലോകത്തെ നടുക്കിയ ഗുജറാത്ത് കലാപത്തിനിടെ അഹമ്മദാബാദിലെ പാർപ്പിട സമുച്ഛയമാ ഗുൽബർഗ്ഗ സൊസൈറ്റിയിൽ നടന്ന കൂട്ടക്കൊല കേസിലെ പ്രതികൾക്ക് കോടതി ശിക്ഷവിധിച്ചു. കോൺഗ്രസ് എംപി ഇഹ്സാൻ ജാഫ്രി അടക്കമുള്ള 69 പേരെ കൂട്ടക്കുരുതി ചെയ്ത കേസിലാണ് ശിക്ഷാവിധി വന്നത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ബാക്കിയുള്ള 13 പ്രതികൾക്ക് ഏഴ് വർഷം തടവും ശിക്ഷ വിധിച്ചു. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് സുപ്രധാനമായ കേസിലെ ശിക്ഷ വിധിച്ചത്.
കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് കോടതി വിധിച്ചെങ്കിലും പ്രതികൾക്ക് വധശിക്ഷ നൽകാൻ ശിക്ഷ വിധിച്ച ബെഞ്ച് തയ്യാറായില്ല. വിധിയെ കോൺഗ്രസ് സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിധിയാണിതെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിൽ 24 പ്രതികൾ കുറ്റക്കാരാണെന്നാണ് പ്രത്യേകു പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ഇതിൽ 11 പേർക്കെതിരെ മാത്രമാണ് കൊലക്കുറ്റം ചുമത്തിയത്. ഇവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ശിക്ഷ വിധിച്ചവരിൽ ഹിന്ദു നേതാക്കളുമുണ്ട്.
ഗുജറാത്ത് കലാപത്തിനിടെ 2002 ഫെബ്രുവരി 28നു അഹമദാബാദിലെ പാർപ്പിട സമുച്ചയമായ ഗുൽബർഗിൽ നടന്ന കൂട്ടക്കുരുതിയിൽ മുൻ കോൺഗ്രസ് എംപി ഇഹ്സാൻ ജാഫ്രി അടക്കം 69 പേരാണ് മരിച്ചത്. കേസിൽ പ്രതിചേർത്ത 66 പേരിൽ 36 പേരെ കോടതി വിട്ടയച്ചിരുന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന വാദവും കോടതി അംഗീകരിച്ചിരുന്നില്ല. കേകസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് കുറ്റക്കാരെന്ന് കണ്ടെത്തിയ എല്ലാവർക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എ്ന്നാൽ, പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് ജനക്കൂട്ടത്തെ അക്രമാസക്തമാക്കിയതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഈ ഭാഗം അംഗീകരിച്ചാണ് കോടതി വധശിക്ഷ വിധിക്കാൻ തയ്യാറായത്.
സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച കേസിൽ 66 പ്രതികളെയാണ് അഹമദാബാദിലെ പ്രത്യേക കോടതി വിചാരണ ചെയ്തത്. 14 വർഷം നീണ്ട നിയമ നടപടികൾക്കൊടുവിലാണ് വിധിപ്രഖ്യാപനം. കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബിജെപി നേതാവും ഗുൽബർഗ് സൊസൈറ്റി ഉൾപ്പെടുന്ന അസർവയിൽ നിന്നുള്ള ബിജെപി കോർപ്പറേഷൻ കൗൺസിലറുമായ ബിബിൻ പട്ടേൽ, കൂട്ടക്കൊലയുടെ തെളിവ് നശിപ്പിച്ച പൊലീസ് ഇൻസ്പെക്ടർ കെ.ജി എർഡ എന്നിവരടക്കം 36 പേരെ കുറ്റമുക്തരാക്കിയിരുന്നു. വിഎച്പി പ്രവർത്തകനായ അതുൽ വൈദ്യയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും നിസാര വകുപ്പുകളാണ് ചുമത്തിയത്.
2002ൽ ഗോധ്ര സംഭവത്തിന് തൊട്ടടുത്ത ദിവസം കോൺഗ്രസ് എംപി ഇഹ്സാൻ ജാഫ്രിയുടെ വീട്ടിൽ അഭയം തേടിയ മുസ്ലിംകളെ വിഎച്ച്പി പ്രവർത്തകരടങ്ങുന്ന ജനക്കൂട്ടം ചുട്ടുകൊല്ലുകയായിരുന്നു. 31 പേരെ കാണാതായി. സ്ത്രീകളും പെൺകുട്ടികളും ബലാത്സംഗത്തിനിരയാകുകയും ചെയ്തു. അക്രമികൾ വീട് വളഞ്ഞപ്പോൾ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് എംപി ഇഹ്സാൻ ജാഫ്രി ഫോണിൽ വിളിച്ച് സഹായം തേടിയെങ്കിലും മോദി ഇടപെടാൻ വിസമ്മതിച്ചുവെന്നും ആരോപണമുണ്ട്. ഇക്കര്യം ഇസ്ഹാൻ ജാഫ്രിയുടെ ഭാര്യ തന്നെ പറഞ്ഞിരുന്നു.
സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ടീസ്റ്റ സെതെൽവാദ് നേതൃത്വം നൽകുന്ന സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സിജെപി) ആണ് ഈ ആവശ്യമുന്നയിച്ചു സുപ്രീം കോടതിയിലെത്തിയത്.
കലാപത്തിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയായിരുന്നു ഗുൽബർഗിൽ നടന്നത്. ഏറ്റവും വലിയ കൂട്ടക്കുരുതി അഹമ്മദാബാദ് നഗരത്തിനുള്ളിലെ നരോദ പാട്യയിലായിരുന്നു. 126 പേരെയാണ് ഇവിടെ അക്രമികൾ കൊലപ്പെടുത്തിയത്. ഈ കേസിൽ 2012 ഓഗസ്റ്റിൽ വിധി പ്രഖ്യാപിച്ച കോടതി മുൻ മന്ത്രി മായാ കോട്നാനി അടക്കം 32 പേരെ ശിക്ഷിച്ചിരുന്നു.

