- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറി പ്രകാശനം ചെയ്തു
ദുബൈ: ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അഡ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ പത്താമത് പതിപ്പിന്റെ പ്രകാശനം ദുബൈ ഷെറാട്ടൺ ക്രീക്ക് ഹോട്ടലിൽ വച്ച് നടന്നു. ഓയിൽ ഗ്യാസ് ന്യൂസ് മറൈൻ പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടർ രേണു ഗിഹാറിന് ആദ്യ പ്രതി നൽകി ജഡായു നാച്ച്വർ പാർക്ക് ഡയറക്ടർ ജയപ്രകാശ് പ്രകാശനം നിർവ്വഹിച്ചു. വെബ്സൈറ്റ് പ്രകാശനം ആർഗുസ് സിഇഒ ഹേമ അൻഷാതും മൊബൈൽ അപ്ലിക്കേഷൻ പ്രകാശനം നെസ്ലേ മാനേജ്മെന്റ് അസിസ്റ്റന്റ് ശ്രീവത്സൻ അരുണ്ടികളത്തിലുമാണ് നിർവ്വഹിച്ചത്. കഴിഞ്ഞ 10 വർഷത്തോളമായി ഖത്തറിൽ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് സ്മോൾ ആൻഡ് മീഡിയം മേഖലകളിൽ വമ്പിച്ച സ്വാധീനമുണ്ടാക്കുവാൻ കഴിഞ്ഞതായി ഡയറക്ടറിയുടെ പ്രകാശനത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ മീഡിയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര പറഞ്ഞു. വിശദമായ മാർക്കറ്റിങ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി വർഷം തോറും കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു
ദുബൈ: ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അഡ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ പത്താമത് പതിപ്പിന്റെ പ്രകാശനം ദുബൈ ഷെറാട്ടൺ ക്രീക്ക് ഹോട്ടലിൽ വച്ച് നടന്നു. ഓയിൽ ഗ്യാസ് ന്യൂസ് മറൈൻ പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടർ രേണു ഗിഹാറിന് ആദ്യ പ്രതി നൽകി ജഡായു നാച്ച്വർ പാർക്ക് ഡയറക്ടർ ജയപ്രകാശ് പ്രകാശനം നിർവ്വഹിച്ചു. വെബ്സൈറ്റ് പ്രകാശനം ആർഗുസ് സിഇഒ ഹേമ അൻഷാതും മൊബൈൽ അപ്ലിക്കേഷൻ പ്രകാശനം നെസ്ലേ മാനേജ്മെന്റ് അസിസ്റ്റന്റ് ശ്രീവത്സൻ അരുണ്ടികളത്തിലുമാണ് നിർവ്വഹിച്ചത്.
കഴിഞ്ഞ 10 വർഷത്തോളമായി ഖത്തറിൽ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് സ്മോൾ ആൻഡ് മീഡിയം മേഖലകളിൽ വമ്പിച്ച സ്വാധീനമുണ്ടാക്കുവാൻ കഴിഞ്ഞതായി ഡയറക്ടറിയുടെ പ്രകാശനത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ മീഡിയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര പറഞ്ഞു. വിശദമായ മാർക്കറ്റിങ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി വർഷം തോറും കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നുവെന്നത് ഡയറക്ടറിയുടെ പ്രചാരത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ടാർജറ്റഡ് മാർക്കറ്റിഗിനുള്ള ഇൻട്രാ ഗൾഫ്, ഇന്തോ ഗൾഫ് ബിസിനസ് കോറിഡോറായി ഡയറക്ടറി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടേയും സംരംഭകരുടേയും താൽപര്യവും നിർദേശവും കണക്കിലെടുത്താണ് ഓൺലൈൻ പതിപ്പും മൊബൈൽ ആപ്ളിക്കേഷനും വികസിപ്പിക്കുന്നത്.
വാർത്താസമ്മേളനത്തിൽ അക്കോൺ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശുക്കൂർ കിനാലൂർ, മീഡിയ പ്ളസ് ഓപറേഷൻസ് മാനേജർ റഷീദ പുളിക്കൽ, സെയിൽസ് മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മാർക്കറ്റിങ് കോർഡിനേറ്റർ അബ്ദുൽ ഫത്താഹ് നിലമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ അഫ്സൽ കിളയിൽ, ചീഫ് സ്ട്രാറ്റെജിക് ഓഫീസർ സി.കെ റാഹേൽ, സിയാഹുറഹ്മാൻ, എന്നിവരും പങ്കെടുത്തു. www.gbcdonline.com എന്ന് വിലാസത്തിൽ ഓൺലൈനിലും ഗൂഗിൽ പ്ലേ സ്റ്റോറിൽ gbcd എന്ന വിലാസത്തിലും ഡയറക്ടറി ലഭ്യമാണ്.