തിരുവനന്തപുരം:കേരളത്തിൽ നിന്നുള്ള പഴത്തിനും പച്ചക്കറിക്കും വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യങ്ങൾ. കേരളത്തിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെയും തുടർന്നുള്ള മരണങ്ങളുമാണ് നിരോധനമേർപ്പെടുത്തുന്നതിലേക്ക് നയിച്ചത്. ഗൾഫ് രാജ്യങ്ങളായ യുഎഇ ബഹറൈൻ എന്നിവരാണ് സംസ്ഥാനത്ത് നിന്നുള്ള പഴത്തിനും പച്ചക്കറിക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതിക്കാർ വൻ പ്രതിസന്ധിയിലാകും. വിഷയത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെടമെന്നാണ് കയറ്റുമതി വ്യാപാരികളുടെ ആവശ്യം.