- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാദാപുരത്ത് ആക്രമിക്കപ്പെട്ടത് ഏറെയും പ്രവാസികളുടെ വീടുകൾ; ജീവിതകാലം മുഴുവൻ മണലാരണ്യത്തിൽ അധ്വാനിച്ച് നേടിയ സമ്പാദ്യം നഷ്ടമായ വേദനയിൽ കണ്ണീരോടെ നാൽപതോളം പ്രവാസി കുടുംബങ്ങൾ
കോഴിക്കോട്: തൂണേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കൊലചെയ്യപ്പെട്ടതിനെതുടർന്ന് നാദാപുരത്ത് അരങ്ങേറിയ അക്രമത്തിൽ സർവ്വവും നഷ്ടപ്പെട്ടത് നാൽപതോളം പ്രവാസി കുടുംബങ്ങൾക്ക്. യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമായി ജോലി നോക്കുന്ന നാൽപതോളം പ്രവാസികളുടെ കുടുംബമാണ് നാദാപുരം അക്രമത്തിൽ ഇരയാക്കപ്പെട്ടത്. നാദാപുരത്ത് അരങ്ങേറിയ അക്രമത്തിൽ 73 വീ
കോഴിക്കോട്: തൂണേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കൊലചെയ്യപ്പെട്ടതിനെതുടർന്ന് നാദാപുരത്ത് അരങ്ങേറിയ അക്രമത്തിൽ സർവ്വവും നഷ്ടപ്പെട്ടത് നാൽപതോളം പ്രവാസി കുടുംബങ്ങൾക്ക്. യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമായി ജോലി നോക്കുന്ന നാൽപതോളം പ്രവാസികളുടെ കുടുംബമാണ് നാദാപുരം അക്രമത്തിൽ ഇരയാക്കപ്പെട്ടത്. നാദാപുരത്ത് അരങ്ങേറിയ അക്രമത്തിൽ 73 വീടുകളോളമാണ് ആക്രമിക്കപ്പെട്ടത്. ഇതിൽ ഭൂരിഭാഗം വീടുകളും പ്രവാസികളുടേതാണ്. തീ വയ്‌പ്പിൽ 40 വീടുകൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടിരുന്നു. ഒപ്പം വിവാഹ ആവശ്യത്തിനായി സമാഹരിച്ച ആഭരണങ്ങളുൾപ്പെടെ 750 ഓളം പവൻ സ്വർണവും ലക്ഷക്കണക്കിന് രൂപയും കൂടാതെ, വിലപിടിപ്പുള്ള മറ്റു വസ്തുവകകളും കൊള്ളയടിച്ച ശേഷം വാഹനങ്ങളും, സ്‌കൂൾ സർട്ടിഫിക്കറ്റുകളും, ഗ്യാസ് ബുക്ക്, ആധാർ, തിരിച്ചറിയൽ കാർഡുകൾ, ആധാരങ്ങൾ, വസ്ത്രങ്ങൾ വീട്ടുപകരണങ്ങളടക്കം അക്രമികൾ തീവച്ച് നശിപ്പിച്ചിരുന്നു.
ഗൃഹനാഥന്മാർ ഭൂരിഭാഗവും വിദേശത്ത് ജോലി ചെയ്യുന്ന വീട്ടിലെ സ്ത്രീകൾ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിളിച്ച് നിരന്തരം സഹായം അഭ്യർത്ഥിച്ചിട്ടും സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് നിയമ പാലകർ സ്ഥലത്തെത്തിയത്. നാട്ടിലുള്ള ബന്ധുക്കൾക്ക് എന്താണ് സംഭവിച്ചെന്നറിയാതെ പല പ്രവാസികളും സങ്കടത്തിന്റെ നടുക്കടലിലാണ്. ശനിയാഴ്ച കേരള മുസ്ലിം കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ യുഎഇയിൽ നാദാപുരത്ത് അക്രമിക്കപ്പെട്ട കുടുംബങ്ങളിൽപെട്ടവർ ഒന്നുചേർന്നിരുന്നു.
ചില സ്ഥലത്ത് വീട്ടമ്മാരെ വീട്ടിൽനിന്നും വലിച്ചിറക്കിയ ശേഷമാണ് വീടുകൾക്ക് തീയിട്ടത്. സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് ചില വീടുകൾ അക്രമികൾ തകർത്തതെന്ന് കെഎംസിസി ദുബായ് ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചണ്ടി പറഞ്ഞു. നിയമപാലകർ ഇരകൾക്ക് സംരക്ഷണം വേണ്ട സമയത്ത് നൽകിയില്ലെന്നും ഇബ്രാഹിം ആരോപിച്ചു. ഒരായുസ് മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം കത്തിച്ചാമ്പലായതിന്റെ വേദനയും യോഗത്തിൽ പ്രവാസികൾ പങ്കുവച്ചു.
ദിവസങ്ങൾക്ക് മുമ്പ് സംഭവത്തിൽ വീട് തകർക്കപ്പെടുകയും സ്വത്തുക്കൾ കൊള്ളയടിക്കപ്പെടുകയും ചെയ്ത ഖത്തറിലെ പ്രദേശത്തുകാരായ പ്രവാസികളും വാർത്താസമ്മേളനം നടത്തിയിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന 20 പേരുടെ വീടുകളാണ് അക്രമത്തിൽ ഇരയാക്കപ്പെട്ടത്. ഗുജറാത്തിലെ കലാപത്തിൽ ചുട്ടുകൊല്ലപ്പെട്ട ഇഹ്‌സാൻ ജാഫ്രിയുടേതിന് സമാനമായ അനുഭവം തന്റെ കുടുംബത്തിനുണ്ടാകുമായിരുന്നുവെന്ന് തയ്യുള്ളതിൽ ഫൈസൽ വിവരിച്ചു. അക്രമികൾ വന്നപ്പോൾ കുടുംബാംഗങ്ങൾ വീടിനു മുകളിലേക്കു കയറുകയായിരുന്നു. താഴത്തെ നിലയിൽ മുഴുവൻ തീയിട്ട് സ്വത്തുക്കൾ കൊള്ളയടിച്ച് അവർ രക്ഷപ്പെട്ടു. തുടർന്ന് ഗ്ലാസ് തകർത്ത് ടെറസിൽ നിന്ന് താഴോട്ട് ചാടിയാണ് കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത്. 60 ലക്ഷം രൂയുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്.
കാട്ടുമാടത്തിൽ മഹ്മൂദിന്റെ 70 ലക്ഷം രൂപയുടെ വീടാണ് അഗ്‌നിക്കിരയാക്കിയത്. ഇദ്ദേഹത്തിന്റെ പിതാവിന്റെ വീടും തകർക്കപ്പെട്ടു. 35 പവന്റെ സ്വർണം ഇവിടെ നിന്നു കൊള്ളയടിച്ചു. കാറും ബൈക്കും കത്തിച്ചു. പറക്കുന്നത്ത് അബ്ദുല്ലയ്ക്ക് ഒരു കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായത്. 31 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ സഹോദരൻ പറക്കുന്നത്ത് മൊയ്തുവിന്റെ വീടിന് അക്രമികൾ തീവച്ചെങ്കിലും തീപിടിച്ചില്ല. കാറും സ്‌കൂട്ടറും കത്തിച്ചു. ചക്കരക്കണ്ടി മഹ്മൂദിന് 90 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. കടയം കോട്ടമ്മൽ സിറാജ്, കമ്മാരത്ത് ഹാഷിം, എടക്കാട്ട് ഹമീദ്, കരിയിലാട്ട് ഇസ്മാഈൽ, മണിയന്റവിട ഇബ്രാഹിം എന്നിവരും വീടും വാഹനങ്ങളും സ്വത്തുക്കളുമൊക്കെ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
അക്രമികളെ എല്ലാവരെയും കണ്ടുപിടിച്ച് മാതൃകാപരമായ ശിക്ഷ നൽകണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്നും ഉയർന്നുകഴിഞ്ഞു. മുസ്‌ലിം വീടുകൾ കേന്ദ്രീകരിച്ച് നടന്ന ആസൂത്രിതവും വ്യാപകവുമയ കവർച്ചക്ക് നേതൃത്വം നൽകിയ മുഴുവൻ പ്രതികളെയും പിടികൂടി കൊള്ളമുതൽ തിരിച്ച് പിടിച്ച് ഉടമസ്ഥർക്ക് നൽകുകയും കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് പത്രസമ്മേളനത്തിൽ അവശ്യപ്പെട്ടു. പൊലീസിന്റെ അറിവോട് കൂടിയാണ് സംഭവം നടന്നതെന്ന് മനസ്സിലാകുന്നുവെന്ന് അഡ്വ. കെ എം അഷ്‌റഫ് ആരോപിച്ചു.