ബഹ്‌റൈൻ: ഗൾഫ് എയർ വിമാനങ്ങൾ ഉപയോഗിക്കുന്നവർക്ക് സ്റ്റാറ്റസ് ഓൺലൈൻ ആയി അറിയാനുള്ള സംവിധാനം ഉടൻ നിലവിൽ വന്നേക്കും.ഈ സംവിധാനത്തിൽ ഉപഭോക്താക്കൾക്ക് വിമാനങ്ങളുടെ അപ്പപ്പോൾ ഉള്ള വിവരങ്ങൾ സോഫ്റ്റ്‌വെയർ ലഭ്യമാകു.

കാലാവസ്ഥ, ഉപഭോക്താവിന് ആവശ്യമുള്ള വിമാനത്തിന്റെ നിലവിലെ സ്ഥിതി, എത്തിച്ചേരുന്ന സ്ഥലം തുടങ്ങിയ കാര്യങ്ങൾ ഇമെയിൽ ആയോ, എസ്.എം.എസ് ആയോ അതുമല്ലെങ്കിൽ ട്വിറ്ററിലോ അറിയാനാകും. ഇംഗ്ലീഷ്, അറബി, ജർമൻ, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലാണ് ഇത് ലഭ്യമാകുക.

വിമാനങ്ങളുടെവിവരങ്ങൾ ഡിജിറ്റൽ ആയി നൽകുന്ന പ്രമുഖ സ്ഥാപനമായ ഓ.എ.ജിയുമായി കൈകോർത്താണ് സംവിധാനം കൊണ്ടുവരുന്നത്. ഇത് നിലവിൽ വരുന്നതോടെ www.gulfair.com എന്ന ഗൾഫ് എയർ ഔദ്യോഗിക സൈറ്റിൽ നിന്നും വിമാനത്തിന്റെ സ്റ്റാറ്റസ് അറിയാനാകും. ഇംഗ്ലീഷ്, അറബി, ജർമൻ, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലാണ് ഇത് ലഭ്യമാകുക.