ഷാർജ: സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ ആഭിമുഖ്യത്തിൽ ഗൾഫ് മേഖലയിലുള്ള എല്ലാ പള്ളികളുടെയും സഹകരണത്തോടെ 'ഗൾഫ് ക്‌നാനായ സംഗമം' നടത്തി.

ഫാ: ജേക്കബ് കല്ലൂകുളത്തിന്റെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ക്‌നാനായ സുറിയാനി സഭ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്ത്യൻ സ്ഥാനപതി ടി.പി സീതാറാം മുഖ്യ പ്രഭാഷണം നിർവഹിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: വൈ. എ. റഹീം, ടി.ഒ. ഏലിയാസ്, ഡോ. ഏബ്രഹാം പുന്നൂസ്, ഫാ. സി.സി. ഏലിയാസ് കട്ടയിൽ, അലിച്ചൻ ആറോന്നിൽ, ഡോ. റീബു ജോസഫ്, തോമസ് ജോൺ കുളങ്ങര, ലഞ്ചു ജോസഫ്, റ്റിജി എബ്രഹാം, വി.ടി. മാത്യു, ഫാ: കൊച്ചുമോൻ തോമസ്, ഫാ: ബിനോജ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. ക്‌നാനായ തനിമയുള്ള വിവിധ കലാപരിപാടികളും നടന്നു. ഇദംപ്രഥമമായി നടന്ന ഗൾഫ് ക്‌നാനായ സംഗമത്തിനു ഷാർജ സെന്റ് മേരീസ് ക്‌നാനായ പള്ളിയിലെ അംഗങ്ങൾ നേതൃത്വം നൽകി.