- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏജന്റിന്റെ ചതിയിൽപ്പെട്ട് ഷാർജയിലെത്തിയ ശ്രീലങ്കൻ യുവതിക്ക് സഹായഹസ്തവുമായി മലയാളി കൂട്ടായ്മ; സ്‌കൂളിലെ ആയ ജോലി വാഗ്ദാനത്തിൽ എത്തിയ യുവതി ചെന്ന് പെട്ടത് പെൺവാണിഭ കേന്ദ്രത്തിൽ വരെ: മയാളികൾ തുണയായി എത്തിയപ്പോൾ സൂര്യയ്ക്ക് ഇനി ധൈര്യമായി മാതൃരാജ്യത്തേക്ക് മടങ്ങാം
ഷാർജ: വിസാ ഏജന്റുമാരുടെ ചതിയിൽപ്പെട്ട് ദുരിതത്തിലായ ശ്രീലങ്കൻ യുവതിക്ക് സഹായഹസ്തവുമായി മലയാളി വനിതാ കൂട്ടായ്മ. ഏജന്റിന്റെ ചതിയിൽ വിസയും പാസ്‌പോർട്ടും നഷ്ടമായ സൂര്യ എന്ന യുവതിക്ക് മാതൃരാജ്യമായ ശ്രീലങ്കയിലേക്ക് മടങ്ങാൻ മലയാളി വനിതാ കൂട്ടായ്മയായ സ്‌നേഹതീരമാണ് കൈകോർക്കുന്നത്. മൂന്ന് വർഷം മുൻപാണ് ശ്രീലങ്കയിൽ നിന്നും സ്‌കൂളിലെ ആയ ജോലിക്കായി സൂര്യ ഗൾഫിൽ ത്തെുന്നത്. വീട്ടിലെ കഷ്ടപ്പാടും വിധവയായ അമ്മയുടെ രോഗവും അകറ്റാൻ ഏറെ പ്രതീക്ഷയോടെയാണ് സൂര്യ ഷാർജയിൽ എത്തിയത്. എന്നാൽ സൂര്യയെ കാത്തിരുന്നത് ദുരിതങ്ങളുടെ ഗൾഫ് ജീവിതമായിരുന്നു. ഗൾഫിലെത്തിയപ്പോൾ വാക്കും പ്രകാരം പറഞ്ഞ് ഉറപ്പിച്ച സ്‌കൂളിലെ ആയ ജോലിക്ക് പകരം വീട്ടു ജോലിയാണ് ലഭിച്ചത്. എന്നാൽ, വളരെ തുച്ഛമായ വേതനമാണ് നൽകിയത്. ഏജന്റിൽ നിന്ന് പീഡന ശ്രമവും നേരിടേണ്ടി വന്നു. ഒരു ദിവസം ഏജന്റ് പുറത്തുപോയ തക്കം നോക്കി താമസ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. അതുവഴി പാസ്‌പോർട്ടും മറ്റു യാത്രാ രേഖകളും നഷ്ടമായി. ഒരു പകൽ മുഴുവൻ വിശന്ന് വലഞ്ഞ് നഗരത്തിൽ അnഞ്ഞു നടന്ന
ഷാർജ: വിസാ ഏജന്റുമാരുടെ ചതിയിൽപ്പെട്ട് ദുരിതത്തിലായ ശ്രീലങ്കൻ യുവതിക്ക് സഹായഹസ്തവുമായി മലയാളി വനിതാ കൂട്ടായ്മ. ഏജന്റിന്റെ ചതിയിൽ വിസയും പാസ്‌പോർട്ടും നഷ്ടമായ സൂര്യ എന്ന യുവതിക്ക് മാതൃരാജ്യമായ ശ്രീലങ്കയിലേക്ക് മടങ്ങാൻ മലയാളി വനിതാ കൂട്ടായ്മയായ സ്‌നേഹതീരമാണ് കൈകോർക്കുന്നത്. മൂന്ന് വർഷം മുൻപാണ് ശ്രീലങ്കയിൽ നിന്നും സ്‌കൂളിലെ ആയ ജോലിക്കായി സൂര്യ ഗൾഫിൽ ത്തെുന്നത്. വീട്ടിലെ കഷ്ടപ്പാടും വിധവയായ അമ്മയുടെ രോഗവും അകറ്റാൻ ഏറെ പ്രതീക്ഷയോടെയാണ് സൂര്യ ഷാർജയിൽ എത്തിയത്. എന്നാൽ സൂര്യയെ കാത്തിരുന്നത് ദുരിതങ്ങളുടെ ഗൾഫ് ജീവിതമായിരുന്നു.
ഗൾഫിലെത്തിയപ്പോൾ വാക്കും പ്രകാരം പറഞ്ഞ് ഉറപ്പിച്ച സ്‌കൂളിലെ ആയ ജോലിക്ക് പകരം വീട്ടു ജോലിയാണ് ലഭിച്ചത്. എന്നാൽ, വളരെ തുച്ഛമായ വേതനമാണ് നൽകിയത്. ഏജന്റിൽ നിന്ന് പീഡന ശ്രമവും നേരിടേണ്ടി വന്നു. ഒരു ദിവസം ഏജന്റ് പുറത്തുപോയ തക്കം നോക്കി താമസ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. അതുവഴി പാസ്‌പോർട്ടും മറ്റു യാത്രാ രേഖകളും നഷ്ടമായി. ഒരു പകൽ മുഴുവൻ വിശന്ന് വലഞ്ഞ് നഗരത്തിൽ അnഞ്ഞു നടന്ന സൂര്യയെ നാട്ടിലേയ്ക്കയക്കാമെന്ന് പറഞ്ഞ് ഒരു യുവതി കൂട്ടിക്കൊണ്ടുപോയെങ്കിലും അനാശാസ്യ കേന്ദ്രത്തിലേയ്ക്കാണ് എത്തിക്കുന്നത് എന്ന് മനസിലാക്കി അവരുടെ അടുത്ത് നിന്ന് രക്ഷപ്പെട്ടു.
പിന്നീട്, താൻ മുൻപ് ജോലി ചെയ്ത ഒരു വീട്ടിലെത്തുകയും ഉടമസ്ഥരെ സമീപിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്തു. അവരുടെ സഹായത്താൽ ഷാർജയിലെ ബെഡ് സ്‌പേസിൽ കഴിഞ്ഞ് വിവിധ സ്ഥലങ്ങളിൽ വീട്ടു ജോലി ചെയ്തുവരികയായിരുന്നു. ഒടുവിൽ രണ്ട് മാസം മുൻപ് നാട്ടിൽ അമ്മയ്ക്ക് രോഗം മൂർഛിച്ചതോടെ തിരിച്ചുപോകാൻ തീരുമാനിച്ചു. താൻ ജോലി ചെയ്യുന്ന വീട്ടിലെ ഗൃഹനാഥൻ മലയാളിയായ അജീഷ് സ്‌നേഹതീരം പ്രോഗ്രാം കൺവീനർ ദിനൽകുമാറുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറി. തുടർന്ന് സ്‌നേഹതീരം വനിതാ പ്രവർത്തകരായ മിനി ജോയി ദാസ്, ജിസ്മി റീസൻ, മിനി അജിത്, ലക്ഷ്മി സജീവ് പിള്ള എന്നിവർ സൂര്യയ്ക്ക് സ്‌നേഹസാന്ത്വനം നൽകുകയും വീസയോ പാസ്‌പോർട്ടോ ഇല്ലാത്ത സൂര്യക്ക് ശ്രീലങ്കൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നാട്ടിലേയ്ക്ക് പോകാനുള്ള നടപടികളും പൂർത്തിയാക്കുകയായിരുന്നു.
വിമാന ടിക്കറ്റ് നൽകിയതും സ്‌നേഹതീരം പ്രവർത്തകരാണ്. രോഗിയായ അമ്മയേയും മൂന്ന് വർഷമായി നേരിൽ കാണാത്ത ഏക മകളെയും കാണാനുള്ള തിടുക്കത്തിലാണ് യുവതി. വെറും കൈയോടെ സൂര്യ നാട്ടിലേക്ക് പോകരുത് എന്ന ആഗ്രഹത്താൽ അത്യാവശ്യം വേണ്ട സാധനങ്ങളും മകൾക്ക് മിഠായിയും മറ്റും സമ്മാനിക്കാനും സ്‌നേഹതീരം പ്രവർത്തകർ മറന്നില്ല. സാമൂഹിക രംഗത്ത് വളരെ കുറഞ്ഞ സമയം കൊണ്ടു ശ്രദ്ധേയരാണ് സ്‌നേഹതീരം പ്രവർത്തകർ. ഈ ഉദ്യമത്തിന് നേതൃത്വം നൽകിയ വനിതാ അംഗങ്ങളെ കൺവീനർ പ്രവീൺ കൃഷ്ണൻ, കോ ഓർഡിനേറ്റർ കെ.വി.ജയരാജ്, ജെയ്‌സൺ ജേക്കബ് തട്ടിൽ, അജിത് കുമാർ എന്നിവർ അഭിനന്ദിച്ചു.