ൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റി - മെഡിസിൻ, ആർട്‌സ് & സയൻസ് എക്‌സിബിഷൻ - പതിനാലാമത് മാസ് ഓൺലൈൻ സ്‌കൂൾ സ്റ്റുഡന്റ്‌സ് എക്‌സിബിഷൻ വിജയികളെ പ്രഖ്യാപിച്ചു.

ഓൺലൈനിൽ പ്രദർശിപ്പിച്ച 1000 എക്‌സിബിറ്റുകൾ 0.5 മില്യൺ (അർദ്ധ ദശലക്ഷം) ആളുകൾ ഓൺലൈനിൽ വീക്ഷിച്ചു. 25,000 ദിർഹം ക്യാഷ് പ്രൈസുകൾ നൽകി.

ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റി നടത്തിയ പതിനാലാമത് ഓൺലൈൻ സ്‌കൂൾ സ്റ്റുഡന്റ്‌സ് എക്‌സിബിഷന് ഗ്രേഡ് 10,11,12 സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് 1000 എക്‌സിബിറ്റുകൾ ലഭിച്ചു.

ഓൺലൈനിൽ പ്രദർശിപ്പിച്ച വിവിധ എക്‌സിബിറ്റുകൾക്കായി 30,000 വോട്ടുകൾ ലഭിച്ചു.

തുംബെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റി നടത്തിയ പതിനാലാമത് ഓൺലൈൻ സ്‌കൂൾ സ്റ്റുഡന്റ്‌സ് എക്‌സിബിഷനിൽ 75 വിജയികളെ പ്രഖ്യാപിച്ചു.

84 സ്‌കൂളുകളിലെ ഗ്രേഡ് 10,11,12 സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് ആറ് വിഭാഗങ്ങളിലായി സയൻസ് പ്രോജക്ടുകൾ, പോസ്റ്ററുകൾ, പെയിന്റിങ്, ഇംഗ്ലീഷ്, അറബിക്, സംഗീത കോമ്പോസിഷനുകളിൽ നിന്നുള്ള കവിതകൾ ഉൾപ്പെടെ 1000 എക്‌സിബിറ്റുകൾ പ്രദർശിപ്പിച്ചു.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഓൺലൈനിൽ പ്രഖ്യാപിച്ചു. ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി ചാൻസലർ പ്രൊഫസർ ഹൊസാം ഹംദി, ഡോ. മണ്ട വെങ്കട്ടരാമൻ (വൈസ് ചാൻസലർ - അക്കാദമിക് ) എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ഓൺലൈൻ സ്‌കൂൾ സ്റ്റുഡന്റ്‌സ് എക്‌സിബിഷൻ വിജയികളുടെ ഫലപ്രഖ്യാപനം ഓൺലൈനിൽ സംപ്രേഷണം ചെയ്യുകയും YouTube- ൽ സ്ട്രീം ചെയ്യുകയും ചെയ്തു. ആയിരത്തിലധികം രക്ഷിതാക്കൾ YouTube- ൽ വീക്ഷിച്ചു.

''വിദ്യാർത്ഥികളുടെ ശാസ്ത്ര-കലാ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവരിൽ ശാസ്ത്രീയ ചിന്ത, നവീകരണം, മാനവികത എന്നിവ ഉൾക്കൊള്ളുന്നതിനും ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഓൺലൈൻ സ്‌കൂൾ സ്റ്റുഡന്റ്‌സ് എക്‌സിബിഷൻ സംഘടിപ്പിക്കുന്നു. വൈദ്യം ഒരു കലയും ശാസ്ത്രവുമാണ്. ഭാവിയിലെ മെഡിക്കൽ, സയൻസ് പ്രൊഫഷണലുകളുടെ അവബോധം ശക്തിപ്പെടുത്തുന്നതിന് എക്‌സിബിഷൻ പ്രയോജനപ്പെടുമെന്ന് ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി ചാൻസലർ പ്രൊഫസർ . ഹൊസാം ഹംദി പറഞ്ഞു.

വിദ്യാർത്ഥികളുടെ അറിവുകൾ കൂടുതൽ പര്യവേക്ഷണം ചെയ്യുന്നതിനും, വികസിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുകയും, ശാസ്ത്രീയ കഴിവുകൾ വളർത്തിയെടുക്കുന്നതിനും സയൻസ് എക്‌സിബിഷൻ സഹായകമാണ്. ടീം വർക്കിലൂടെ വിലപ്പെട്ട പാഠങ്ങൾ പഠിക്കുകയും, പ്രാദേശികവും ആഗോളവുമായ സാങ്കേതിക പ്രശ്‌നങ്ങൾ ശാസ്ത്രീയമായി പരിഹരിക്കുന്നതിന് പരസ്പരം സഹകരിക്കേണ്ടതിന്റെ പ്രാധാന്യവും മനസിലാക്കുന്നതിന് സഹായിക്കും.

പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ്, ട്രോഫികൾ, മഞ്ച് കിറ്റിൽ നിന്നുള്ള സമ്മാനങ്ങൾ, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിജയികൾക്ക് 25,000 ദിർഹം വിലമതിക്കുന്ന ക്യാഷ് പ്രൈസുകളും സമ്മാനിച്ചു. പങ്കെടുത്ത എല്ലാവർക്കും ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റുകൾ നൽകി.

എക്‌സിബിഷൻ വിശദാംശങ്ങൾ ഓൺലൈനിൽ ലഭ്യമാണ് : https://gmu.ac.ae/mase/2020/