ദുബൈ: ഗൾഫ് മെയിൽ പ്രഥമ മലയാളി മിത്ര പുരസ്‌കാരത്തിന് സംഗീത സംവിധായകൻ എം ജയചന്ദ്രനും പ്രവാസി മിത്ര പുരസ്‌കാരത്തിന് മലബാർ ഡവലപ്‌മെന്റ് ഫോറം വർക്കിങ് ചെയർമാൻ കെ എം ബഷീറിനേയും തിരഞ്ഞെടുത്തു.

ജനുവരി 28ന് വ്യാഴാഴ്ച ദുബൈ ന്യൂ വേൾഡ് സ്‌കൂളിൽ നടക്കുന്ന ലയം 2016 മെഗാ ഷോയിൽ അറബ് പൗരപ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം സമ്മാനിക്കും. കേരളീയ പൊതുമണ്ഡലത്തിലെ സാമൂഹ്യ പ്രശ്‌നങ്ങളോടുള്ള ഇടപെടലുകളിലൂടെ മലയാളിയുടെ മനസ്സിൽ സൃഷ്ടിച്ചെടുത്ത നന്മയെയാണ് ഗൾഫ് മെയിൽ മിത്ര പുരസ്‌കാരത്തിന് ജയചന്ദ്രനെ അർഹനാക്കിയത്.

കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട ആശങ്ക അകറ്റുന്നതിലും വിദേശ മലയാളികളുടെ പ്രശ്‌നങ്ങളിലും എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനത്തിനെതിരെയുള്ളസമരത്തിന് നേതൃത്വം നൽകിയതുമാണ് ഗൾഫ് മെയിൽ പ്രവാസി മിത്ര പുരസ്‌കാരത്തിന് കെ എം ബഷീറിനെ അർഹനാക്കിയതെന്ന് ഗൾഫ് മെയിൽ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.