- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി കോളജിൽ വിദ്യാർത്ഥികൾക്ക് എബിവിപിയുടെ മർദനമേറ്റതിൽ വ്യത്യസ്ത പ്രതിഷേധവുമായി കാർഗിൽ രക്തസാക്ഷിയുടെ മകൾ; എനിക്ക് എബിവിപിയെ ഭയമില്ലെന്ന പോസ്റ്റർ പിടിച്ചു നിൽക്കുന്ന ചിത്രം പ്രൊഫൈലാക്കി; ഊമയായ ഗുൽമെഹറിന്റെ പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറൽ
ന്യൂഡൽഹി: എബിവിപിക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധവുമായി കാർഗിൽ രക്തസാക്ഷിയുടെ മകൾ. ഗുർമെഹർ കൗർ എന്ന വിദ്യാർത്ഥിനിയാണ് എബിവിപിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഡൽഹി രാംജാസ് കോളജിൽ വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് ഗുർമെഹർ കൗർ രംഗത്ത് വന്നിരിക്കുന്നത്. വെള്ളക്കടലാസിൽ എഴുതിയ പ്രതിഷേധക്കുറിപ്പുമായി നിൽക്കുന്ന തന്റെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് ഗുർമെഹറിന്റെ പ്രതിഷേധം. 'ഞാൻ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയാണ്. ഞാൻ എബിവിപിയെ ഭയക്കുന്നില്ല. ഞാൻ ഒറ്റയ്ക്കല്ല. ഇന്ത്യയിലെ എല്ലാ വിദ്യാർത്ഥികളും എനിക്കൊപ്പുണ്ട്'. എബിവിപിക്ക് എതിരായ വിദ്യാർത്ഥികൂട്ടായ്മയെന്ന ഹാഷ് ടാഗിലാണ് ഗുർമെഹർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സംസാരശേഷിയില്ലാത്ത ഗുർമെഹറിന്റെ പോസ്റ്റ് ഇതിനകം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്ത് വൈറലാക്കി. രാംജാസ് കോളേജിന് മുന്നിൽ എബിവിപി അഴിച്ചു വിട്ട ആക്രമണമാണ് ഇരുപതുകാരിയെ പ്രകോപിപ്പിച്ചത്. പ്രതിഷേധക്കാർക്ക് നേരെയുള്ള ആക്രമണമല്ല, പകരം ഇന്ത്യക്കാരു
ന്യൂഡൽഹി: എബിവിപിക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധവുമായി കാർഗിൽ രക്തസാക്ഷിയുടെ മകൾ. ഗുർമെഹർ കൗർ എന്ന വിദ്യാർത്ഥിനിയാണ് എബിവിപിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഡൽഹി രാംജാസ് കോളജിൽ വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് ഗുർമെഹർ കൗർ രംഗത്ത് വന്നിരിക്കുന്നത്. വെള്ളക്കടലാസിൽ എഴുതിയ പ്രതിഷേധക്കുറിപ്പുമായി നിൽക്കുന്ന തന്റെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് ഗുർമെഹറിന്റെ പ്രതിഷേധം.
'ഞാൻ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയാണ്. ഞാൻ എബിവിപിയെ ഭയക്കുന്നില്ല. ഞാൻ ഒറ്റയ്ക്കല്ല. ഇന്ത്യയിലെ എല്ലാ വിദ്യാർത്ഥികളും എനിക്കൊപ്പുണ്ട്'. എബിവിപിക്ക് എതിരായ വിദ്യാർത്ഥികൂട്ടായ്മയെന്ന ഹാഷ് ടാഗിലാണ് ഗുർമെഹർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സംസാരശേഷിയില്ലാത്ത ഗുർമെഹറിന്റെ പോസ്റ്റ് ഇതിനകം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്ത് വൈറലാക്കി. രാംജാസ് കോളേജിന് മുന്നിൽ എബിവിപി അഴിച്ചു വിട്ട ആക്രമണമാണ് ഇരുപതുകാരിയെ പ്രകോപിപ്പിച്ചത്.
പ്രതിഷേധക്കാർക്ക് നേരെയുള്ള ആക്രമണമല്ല, പകരം ഇന്ത്യക്കാരുടെ ഓരോ ഹൃദയമിടിപ്പിലും തുടിക്കുന്ന ജനാധിപത്യത്തിനേറ്റ പ്രഹരമാണിതെന്ന് ഗുർമെഹർ ഫേസ്‌ബുക്കിൽ പറയുന്നു. രാജ്യത്ത് ജനിച്ച ഓരോ വ്യക്തിയുടെയും ആശയങ്ങൾക്കും ധാർമ്മികതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണമാണിത്. നിങ്ങൾ എറിഞ്ഞ കല്ലുകൾ ഞങ്ങളുടെ ശരീരത്തിൽ പതിച്ചു, പക്ഷെ ഞങ്ങൾ മുറുകെ പിടിക്കുന്ന ആശയങ്ങളെ ആ കല്ലുകൾക്ക് മുറിവേൽപിക്കാനാവില്ലെന്നും അവൾ പറയുന്നു.
1999 ലെ കാർഗിൽ യുദ്ധത്തിലാണ് ഗുർമെഹറിന്റെ പിതാവ് ക്യാപ്റ്റൻ മന്ദീപ് സിങ് മരിക്കുന്നത്. അന്ന് അവൾക്ക് രണ്ടു വയസായിരുന്നു പ്രായം. പാക്കിസ്ഥാനെയും പാക്കിസ്ഥാനികളെയും വെറുത്താണ് അവൾ വളർന്നത്. ബുർഖയിട്ട സ്ത്രീയെ ആക്രമിക്കുന്നതിലേക്കുവരെ വളർന്നു ആ വിരോധം. അവൾ വിചാരിച്ചിരുന്നത് ആ സ്ത്രീയാണ് തന്റെ പിതാവിന്റെ മരണത്തിന് ഉത്തരവാദിയെന്ന്. എന്നാൽ പാക്കിസ്ഥാനല്ല, യുദ്ധമാണ് തന്റെ പിതാവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് അവൾ അമ്മയിലൂടെ തിരിച്ചറിഞ്ഞു. സംസാരശേഷിയില്ലാത്ത ഗുർമെഹർ യുദ്ധത്തെ എതിർത്ത് യൂട്യൂബിൽ പോസ്റ്റു ചെയ്ത വീഡിയോ വലിയ ചർച്ചയായിരുന്നു. വിഷയങ്ങളെ സാമാന്യവത്കരിക്കാതെ സമീപിക്കാൻ ഗുർമെഹർ ഇപ്പോൾ പഠിച്ചിരിക്കുന്നു. അതു കൊണ്ടാണ് അവളുടെ വാക്കുകളും പോസ്റ്റുകളും സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്നത്.
രാംജാസ് കോളേജിലെ ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് ജെഎൻയു വിദ്യാർത്ഥികളായ ഉമർ ഖാലിദിനും ഷെഹ്ല റാഷിദിനും ക്ഷണം ലഭിച്ചിരുന്നു. എന്നാൽ ഇവരെ കോളജിൽ കയറ്റില്ലെന്ന എബിവിപി നിലപാടുമൂലം ഉമർ ഖാലിദിനേയും ഷെഹ്ല റാഷിദിനേയും ക്ഷണിക്കേണ്ടയെന്ന് കോളജ് അധികൃതർതീരുമാനിച്ചു. ഇതിനെതിരെ വിദ്യാർത്ഥി സംഘടനകൾ രംഗത്ത് വന്നു. ബുധനാഴ്ച എസ്എഫ്‌ഐ, എഐഎസ്എ വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധ റാലിക്ക് നേരെ എബിവിപി ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തിൽ അദ്ധ്യാപകരുൾപ്പെടെ 20 പേർക്കാണ് പരിക്കേറ്റത്.