ഡിയർഫീൽഡ് (ഷിക്കാഗോ): മാരക പ്രഹരശേഷിയുള്ള തോക്കുകൾ ജൂൺ 13 ന്മുമ്പ് വീടുകളിൽനിന്നും മാറ്റിയില്ലെങ്കിൽ തുടർന്ന് ഓരോ ദിവസവും1000 ഡോളർ വീതം പിഴ ഈടാക്കുന്നതിന് ഷിക്കാഗോ നോർത്തിലെ ഡിയർഫീൽഡ്‌വില്ലേജ് ബോർഡ് ട്രസ്റ്റീസ് ഐക്യ കണ്ഠേന തീരുമാനിച്ചു. 2013 ലെനിലവിലുള്ള ഓർഡിനൻസാണ് ഏപ്രിൽ രണ്ട് തിങ്കളാഴചയോടെദുർബലപ്പെടുത്തിയത്.

പുതിയതായി നിലവിൽ വന്ന ഓർഡിനൻസ് ഹൈ കപ്പാസിറ്റി മാഗസിൻസ്കൈ വശംവയ്ക്കു ന്നതും വിൽക്കുന്നതും നിർമ്മിക്കുന്നതും വിലക്കിയിട്ടുണ്ട്.നിയമം ലംഘിക്കുന്നവർക്ക് 1000 ഡോളർ ഓരോ ദിവസത്തേക്കും പിഴയായിനൽകേണ്ടിവരുമെന്നും വില്ലേജ് അറ്റോർണി മാത്യു റോസ് പറഞ്ഞു. ജൂൺ 13ന് മുമ്പ് ആയുധം ആവശ്യമായ സഹായവും സംരക്ഷണവും നൽകുമെന്ന് അറ്റോർണിഅറിയിച്ചു.

ഷിക്കാഗോയിലെ ഡിയർഫീൽഡ് സ്വീകരിച്ച നിയമ നടപടികൾ സംസ്ഥാനം ഒട്ടാകെനിലവിൽ വരുമോ എന്ന് കരുതാനാകില്ല. അമേരിക്കയിലെ വെടിവെപ്പു സംഭവങ്ങൾഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനം ഇല്ലിനോയ് ആണെന്നാണ് റിപ്പോർട്ട്.മാരകശേഷിയുള്ള തോക്കുകൾ നിരോധിച്ചതോടെ ഡിയർഫീൽഡിന്റെ സുരക്ഷിതത്വംനഷ്ടപ്പെടുമെന്ന് പുതിയ നിയമത്തെ എതിർക്കുന്നവർ അഭിപ്രായപ്പെട്ടത്.