- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി നഗരത്തിൽ പട്ടാപ്പകൽ വെടിവെയ്‌പ്പ്; ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വെടിയുതിർത്തത് വിവാദ നടിയുടെ പനമ്പള്ളി നഗറിലെ ആഡംബര ബ്യൂട്ടിപാർലറിന് നേരെ; ആക്രമണം നടന്നത് 25 കോടി രൂപ ആവശ്യപ്പെട്ട് നടിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ശേഷം; ഫോൺ സന്ദേശം അയച്ചത് മുംബൈ അധോലോകത്തെ രവി പൂജാരെയുടെ പേരിൽ: ആക്രമണമുണ്ടായത് കോടികളുടെ തട്ടിപ്പു കേസുകളിലെ പ്രതിയായ നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടിപാർലറിന് നേരെ
കൊച്ചി: പനമ്പള്ളി നഗറിൽപട്ടാപ്പകൽ ബ്യൂട്ടി പാർലറിന് നേരെ വെടിവെയ്‌പ്പ്. കോടികളുടെ തട്ടിപ്പു കേസിലെ പ്രതിയായ വിവാദ നടി ലീനാ മരിയാ പോളിന്റെ നെയിൽ ആർട്ടിസ്റ്ററി എന്ന ബ്യൂട്ടി പാർലറിന് നേരെയാണ് വെടിവെയ്‌പ്പ് ഉണ്ടായത്. 25 കോടി രൂപ ആവശ്യപ്പെട്ട് ബ്യൂട്ടി പാർലർ ഉടമയായ നടിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തത്. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വെടിവെച്ച രണ്ടു പേരും ബൈക്കിൽ രക്ഷപ്പെട്ടു. വൈകിട്ട് മൂന്നരയ്ക്കാണു സംഭവം. ബ്യൂട്ടിപാർലർ ഉടമയ്ക്ക് പണം ആവശ്യപ്പെട്ട് പലതവണ ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബ്യൂട്ടി പാർലർ ഉടമയ്ക്ക് 25 കോടി രൂപ ആവശ്യപ്പെട്ട് ഇവർ നേരത്തെ ഫോൺ സന്ദേശം അയച്ചിരുന്നു. പണം നൽകിയില്ലെങ്കിൽ ബ്യൂട്ടി പാർലർ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പണം നൽകാൻ ഉടമ തയ്യാറായില്ല. ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അക്രമികൾ വെടിവയ്
കൊച്ചി: പനമ്പള്ളി നഗറിൽപട്ടാപ്പകൽ ബ്യൂട്ടി പാർലറിന് നേരെ വെടിവെയ്‌പ്പ്. കോടികളുടെ തട്ടിപ്പു കേസിലെ പ്രതിയായ വിവാദ നടി ലീനാ മരിയാ പോളിന്റെ നെയിൽ ആർട്ടിസ്റ്ററി എന്ന ബ്യൂട്ടി പാർലറിന് നേരെയാണ് വെടിവെയ്‌പ്പ് ഉണ്ടായത്. 25 കോടി രൂപ ആവശ്യപ്പെട്ട് ബ്യൂട്ടി പാർലർ ഉടമയായ നടിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തത്. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വെടിവെച്ച രണ്ടു പേരും ബൈക്കിൽ രക്ഷപ്പെട്ടു. വൈകിട്ട് മൂന്നരയ്ക്കാണു സംഭവം. ബ്യൂട്ടിപാർലർ ഉടമയ്ക്ക് പണം ആവശ്യപ്പെട്ട് പലതവണ ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
ബ്യൂട്ടി പാർലർ ഉടമയ്ക്ക് 25 കോടി രൂപ ആവശ്യപ്പെട്ട് ഇവർ നേരത്തെ ഫോൺ സന്ദേശം അയച്ചിരുന്നു. പണം നൽകിയില്ലെങ്കിൽ ബ്യൂട്ടി പാർലർ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പണം നൽകാൻ ഉടമ തയ്യാറായില്ല. ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അക്രമികൾ വെടിവയ്പ് നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. വെടിവയ്പിനു ശേഷം അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പർ സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരുക്കില്ല.
മുംബൈ അധോലോകത്തെ രവി പൂജാരെയുടെ പേരിലായിരുന്നു ഫോൺ കോളും ഭീഷണിയും ലഭിച്ചിരുന്നത്. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബ ബ്യൂട്ടി പാർലറായ നെയിൽ ആർട്ടിസ്റ്ററി എന്ന ബ്യൂട്ടി പാർലറിന് നേരെയാണ് ആക്രമണം ഉണ്ടായത്. നടിയായ ലീനാ മരിയാ പോളിന്റേതാണ് ബ്യൂട്ടി പാർലർ. ഇവർ നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. 2013 ൽ ചെന്നൈ കാനറാ ബാങ്കുമായി ബന്ധപ്പെട്ട് 19 കോടിയുടെ തട്ടിപ്പു കേസിൽ ഇവർ പ്രതിയാണ്. ഡൽഹിയിലെ ഫാം ഹൗസിൽ വച്ച് നടി അറസ്റ്റിലാകുകയും ചെയ്തിരുന്നു. റെഡ് ചില്ലീസ്, ഹസ്ബൻഡ്‌സ് ഇൻ ഗോവ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ബൈക്കിൽ എത്തിയ യുവാക്കൾ കടയിലേക്ക് പ്രവേശിക്കുന്ന സ്റ്റെപ്പിന് സമീപം എത്തി വെടിയുതിർക്കുകയായിരുന്നു. പണം ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സംഭവ സ്ഥലത്തെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. സമീപത്തെ സി.സി.ടി.വികളിൽ അക്രമികളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. എയർഗൺ ഉപയോഗിച്ചാണ് വെടി ഉതിർത്തതെന്നാണ് പൊലീസിന്റെ നിഗമനം
സംഭവസമയത്തു നടി സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാരും ബ്യൂട്ടിപാർലറിലെത്തിയ മറ്റു ചിലരുമാണുണ്ടായിരുന്നത്. പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്താണ് ബ്യൂട്ടി പാർലർ സ്ഥിതി ചെയ്യുന്നത്. പൊലീസെത്തി തെളിവെടുപ്പ് നടത്തുന്നു. അതേസമയം ലീനാ പോളുമായി ബന്ധമുള്ളവർ തന്നെയാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഈ ബൈക്ക് പോകാൻ സാധ്യതയുള്ള സ്ഥലങ്ങളും റോഡുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.